രജനികാന്ത് മന്‍ഡ്രത്തിന്റെ കീഴിൽ പുതിയ വനിത സംഘടന; രാഷ്ട്രീയ പ്രവേശനത്തില്‍ പുതിയ ട്വിസ്റ്റ്!

  • Posted By: Desk
Subscribe to Oneindia Malayalam

ചെന്നൈ: രജനീകാന്തിന്റെ ആരാധകർ പുതിയ വനിത സംഘടന രൂപീകരിച്ചു. ഒരു മാസം മുന്‍പ് രൂപീകരിച്ച രജനികാന്ത് മന്‍ഡ്രത്തിന്റെ കീഴിലാണ് വനിതാ വിഭാഗം പ്രവര്‍ത്തിക്കുക. തമിഴക രാഷ്ട്രീയത്തില്‍ നിര്‍ണായക സാന്നിധ്യമാകാന്‍ ഒരുങ്ങുന്ന രജനികാന്തിന്റെ ഈ നീക്കം തമിഴ്നാട് രാഷ്ട്രീയം ഉറ്റു നോക്കുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 നാണ് താരം തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. ഇനി വരുന്ന തിരഞ്ഞെടുപ്പില്‍ എല്ലാ നിയമസഭാ സീറ്റുകളിലും മത്സരക്കും. സിനിമയിലെ തന്റെ കര്‍ത്തവ്യം പൂര്‍ത്തിയാക്കി. തൊഴില്‍, വിദ്യാഭ്യാസം തുടങ്ങിയവയ്ക്ക് തന്റെ പാര്‍ട്ടി മുന്‍ഗണന നല്‍കും. തമിഴ് രാഷ്ട്രീയം മാറ്റാന്‍ ശ്രമിക്കുമെന്ന് രജനി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വനിത സംഘടനയ്ക്കും രൂപം നൽകിയിരിക്കുന്നത്.

Rajinikanth

വനിതാ വിഭാഗത്തിന് രജനി മക്കള്‍ മകളിര്‍ മന്‍ഡ്രമെന്നാണ് പേരിട്ടിരിക്കുന്നത്. 500 ലധികം സ്ത്രീകള്‍ ചുരുങ്ങിയ സമയം കൊണ്ട് വനിതാ വിഭാഗത്തിന് കീഴില്‍ അംഗത്വം സ്വന്തമാക്കി. മ്മയുടെ (ജയലളിത) വിയോഗത്തിനു ശേഷം സ്ത്രീകളുടെ വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ രജനിക്ക് മാത്രമേ സാധിക്കൂവെന്നും സംഘടനയിലെ അംഗം ജയന്തി പറയുന്നു.

English summary
"I am a Rajini veriyan (extreme fan)," declares 42-year-old Jayanthi introducing herself in a voice gruff with emotion. "After Amma (J Jayalalithaa), only Rajinikanth will work for the development of women," she says, with conviction. This mother of three from Trichy works as part of the housekeeping team in a hotel and runs a home just on her meager salary. But that has done little to stop her from diving head first into responsibilities of over the month-old Rajinikanth Mandram (forum) in her district.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്