കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട് സര്‍ക്കാരിന് മരണമണി മുഴക്കം..! അമിത് ഷാ വന്നിട്ടും കാര്യമില്ല.. തലൈവര്‍ ഗോദയിലേക്ക്...?

  • By Anamika
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ ഏറെ നാളായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് ഒടുവില്‍ അന്ത്യമാവുകയാണ്. എടപ്പാടി പളനിസ്വാമി-പനീര്‍ശെല്‍വം പക്ഷങ്ങള്‍ ഒന്നിക്കുന്നതോടെ ഭരണവും പാര്‍ട്ടിയും ശശികലയ്ക്ക് കിട്ടാക്കനിയായി മാറുമെന്നുറപ്പായി. അതിനിടെ പ്രധാനനേട്ടമുണ്ടാക്കുക ബിജെപിയാണ്. ഇതുവരെയും സംഘപരിവാര്‍ രാഷ്ട്രീയത്തിന് ഇടം കൊടുക്കാത്ത തമിഴ്മണ്ണിലും വേരുറപ്പിക്കാന്‍ ബിജെപിക്ക് വഴി തുറക്കുന്നു. ഈ സാഹചര്യത്തിലാണ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശം വീണ്ടും ചര്‍ച്ചയാവുന്നത്. ആര്‍ക്കൊപ്പമാവും തലൈവര്‍ ?

നടിയുടെ കേസില്‍ ദിലീപിനെ കുടുക്കിയത് ബി സന്ധ്യയെന്ന്...!! പിസി ജോര്‍ജിന്റെ ആരോപണം!!നടിയുടെ കേസില്‍ ദിലീപിനെ കുടുക്കിയത് ബി സന്ധ്യയെന്ന്...!! പിസി ജോര്‍ജിന്റെ ആരോപണം!!

രാഷ്ട്രീയത്തിലേക്ക് ഉടൻ

രാഷ്ട്രീയത്തിലേക്ക് ഉടൻ

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശം കുറേക്കാലമായി തമിഴകത്തെ ചര്‍ച്ചാവിഷയമാണ്. താന്‍ രാഷ്ട്രീയത്തിലേക്ക് കടക്കുമെന്നതിന്റെ സൂചന രജനീകാന്ത് തന്നെ പങ്കുവെയ്ക്കുകയുമുണ്ടായി. അതുടനെ തന്നെ സംഭവിക്കുമെന്നാണ് സൂചന.

താരത്തിന് വേണ്ടി മുറവിളി

താരത്തിന് വേണ്ടി മുറവിളി

തിരുച്ചിറപ്പള്ളിയില്‍ ഗാന്ധിയ മക്കള്‍ ഇയക്കം വിളിച്ച് ചേര്‍ത്ത സമ്മേളനത്തില്‍ മുഴുവന്‍ രജനീകാന്തിന് വേണ്ടിയുള്ള ജയ് വിളികള്‍ ആയിരുന്നു. താരത്തിന്റെ കട്ടൗട്ടുകളും പോസ്റ്ററുകളുമല്ലാതെ മറ്റൊന്നുമില്ലായിരുന്നു മൈതാനും നിറയെ.

മരണമണി മുഴക്കം

മരണമണി മുഴക്കം

രജനീകാന്തിന്റെ അടുത്ത സുഹൃത്തും ഗാന്ധിയ മക്കള്‍ ഇയക്കം നേതാവുമായ തമിളരുവി മണിയന്‍ പറയുന്നത് സൂപ്പര്‍ സ്റ്റാര്‍ ഉടന്‍ തന്നെ രാഷ്ട്രീയ ഗോദയിലിറങ്ങുമെന്നാണ്. നിലവിലെ സര്‍ക്കാരിന്റെ മരണമണി മുഴങ്ങിക്കഴിഞ്ഞുവെന്നും മണിയന്‍ പറയുന്നു.

അണ്ണാഡിഎംകെ ബിജെപി പക്ഷത്തേക്ക്

അണ്ണാഡിഎംകെ ബിജെപി പക്ഷത്തേക്ക്

അണ്ണാഡിഎംകെ ബിജെപിയുടെ സഖ്യകക്ഷിയായി എന്‍ഡിഎയില്‍ ചേരുമെന്ന് ഉറപ്പായിക്കഴിഞ്ഞു. പനീര്‍ശെല്‍വവും പളനിസ്വാമിയും ദില്ലിയില്‍ കാത്ത് കെട്ടിക്കിടന്നാണ് എന്‍ഡിഎയിലേക്ക് അനുമതി നേടിയിരിക്കുന്നത്. അമിത് ഷാ നാളെ തമിഴകത്തെത്തുന്നു.

സ്വന്തം പാർട്ടിയുമായി

സ്വന്തം പാർട്ടിയുമായി

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ബിജെപിക്ക് ഒപ്പം ആകുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ചിലസംഘപരിവാര്‍ നേതാക്കള്‍ രജനിയുമായി കൂടിക്കാഴ്ച നടത്തിയതായിരുന്നു അത്തരം വാര്‍ത്തകള്‍ക്ക് കാരണം. എന്നാല്‍ സ്വന്തം പാര്‍ട്ടിയുണ്ടാക്കാനാണ് താരം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെല്ലുവിളിയാവുക ആർക്ക്

വെല്ലുവിളിയാവുക ആർക്ക്

നിലവിലെ സര്‍ക്കാരിന് എതിരെയായിരിക്കും രജനീകാന്തിന്റെ പാര്‍ട്ടിയെന്നാണ് മണിയന്‍ പറയുന്നത്. എന്നാല്‍ പ്രധാനപ്രതിപക്ഷ കക്ഷിയായ ഡിഎംകെയ്ക്ക് ഒപ്പവും താരം ചേരാന്‍ സാധ്യതയില്ല. അങ്ങനെ വരുമ്പോള്‍ ഭരണകക്ഷിക്കും പ്രതിപക്ഷത്തിനും താരം ഒരു പോലെ വെല്ലുവിളി ആയേക്കും.

പ്രഖ്യാപനം ജന്മദിനത്തിൽ

പ്രഖ്യാപനം ജന്മദിനത്തിൽ

ഡിസംബറില്‍ താരത്തിന്റെ ജന്മദിനമാണ്. അന്നു തന്നെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് താരത്തോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സൂപ്പര്‍സ്റ്റാറിന്റെ രാഷ്ട്രീയ പ്രവേശനത്തിന് ഇത് തന്നെയാണ് പറ്റിയ സമയമെന്നാണ് താരം കരുതുന്നതത്രേ.

രണ്ടാംവട്ട കൂടിക്കാഴ്ച

രണ്ടാംവട്ട കൂടിക്കാഴ്ച

ഈ മാസം രജനീകാന്ത് തന്റെ ആരാധകരുമായി രണ്ടാംവട്ട കൂടിക്കാഴ്ച നടത്തുന്നുണ്ട്. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്ന കാര്യത്തില്‍ അപ്പോള്‍ അന്തിമ ചര്‍ച്ചകള്‍ നടക്കുമെന്നും തീരുമാനമെടുക്കുമെന്നുമാണ് കരുതപ്പെടുന്നത്.

യുദ്ധം വരുമ്പോൾ കാണാം

യുദ്ധം വരുമ്പോൾ കാണാം

മെയ് മാസം തന്റെ ആരാധകരുമായി താരം കൂടിക്കാഴ്ച നടത്തിയിരുന്നു. അഞ്ച് ദിവസം നീണ്ട അന്നത്തെ പരിപാടിക്കിടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ആദ്യമായി താരം ചില സൂചനകള്‍ പങ്കുവെയ്ക്കുകയും ചെയ്തു. യുദ്ധം വരികയാണെങ്കില്‍ അപ്പോള്‍ കാണാം എന്നായിരുന്നു താരത്തിന്റെ വാക്കുകള്‍

ബിജെപിക്ക് തിരിച്ചടിയോ

ബിജെപിക്ക് തിരിച്ചടിയോ

തമിഴ്‌നാട്ടില്‍ ബിജെപിക്ക് വലിയ സ്വാധീനമില്ല. ജയലളിതയുടെ മരണത്തോടെ പ്രതിസന്ധിയിലായ തമിഴ്‌നാട്ടിൽ രജനീകാന്തിനെ കൂടെനിർത്തി നേട്ടമുണ്ടാക്കാനുള്ള ശ്രമങ്ങൾ ബിജെപി നേരത്തെ തന്നെ തുടങ്ങിയിരുന്നുവെങ്കിലും ഫലം കണ്ടില്ല. പിന്നീടാണ് അണ്ണാഡിഎംകെയെ അമിത് ഷാ ചാക്കിലാക്കിയത്. പുതിയ പാർട്ടിക്ക് രൂപം നൽകി തനിച്ച് നിൽക്കാനാണ് താരം തീരുമാനിക്കുന്നതെങ്കിൽ അത് ബിജെപിയുടെ സ്വപ്നങ്ങൾക്ക് തിരിച്ചടിയാകും

English summary
Rajanikanth's entry to politics will happen soon, reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X