കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഴക്കെടുതി; തമിഴ്‌നാടിന് രജനീകാന്തിന്റെ 10 ലക്ഷം!

  • By Muralidharan
Google Oneindia Malayalam News

ചെന്നൈ: കനത്ത മഴയില്‍ മുങ്ങിയ തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് സൂപ്പര്‍താരം രജനീകാന്തിന്റെ വക പത്ത് ലക്ഷം രൂപ. മുഖ്യമന്ത്രി ജയലളിതയുടെ സഹായനിധിയിലേക്കാണ് സ്റ്റൈല്‍ മന്നന്‍ ഈ സംഭാവന നല്‍കിയത്. ശ്രീ രാഘവേന്ദ്ര ചാരിറ്റബിള്‍ ട്രസ്റ്റ് മുഖേനയാണ് രജനീകാന്ത് ഈ തുക കൈമാറിയത്. രജനീകാന്തിന്റെതാണ് ഈ ട്രസ്റ്റ്.

രജനീകാന്തിന്റെ മകളുടെ ഭര്‍ത്താവും പ്രമുഖ നടനുമായ ധനുഷ് സഹായനിധിയിലേക്ക് 5 ലക്ഷം രൂപ സംഭാന ചെയ്തിട്ടുണ്ട്. മറ്റ് സൂപ്പര്‍ താരങ്ങളായ സൂര്യയും സഹോദരന്‍ കാര്‍ത്തിയും ചേര്‍ന്ന് 25 ലക്ഷം രൂപ സംഭാവന ചെയ്തു. യുവ നായകന്‍ വിശാല്‍ കൃഷ്ണയും 10 ലക്ഷം രൂപ സംഭാവന ചെയ്തു. കനത്ത മഴയില്‍ തമിഴ്‌നാട്ടിലെ പ്രധാന നഗരങ്ങളെല്ലാം വെള്ളത്തിനടിയിലായിരിക്കുകയാണ്.

rajini

ഏതാനും ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്പെട്ടിരിക്കുകയാണ്. ചെന്നെ നഗരം പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയിരിക്കുന്നു. റോഡ്, റെയില്‍ ഗതാഗതങ്ങളെല്ലാം തടസ്സപ്പെട്ടു. കനത്ത മഴ സാധാരണ ജനജീവിതത്തെ ശരിക്കും ബാധിച്ചിട്ടുണ്ട്. റണ്‍വേയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ചെന്നൈയിലെ വിമാനത്താവളവും അടച്ചിരിക്കുകയാണ്.

കഴിഞ്ഞ ആഴ്ച തുടരെ ഉണ്ടായ മഴയില്‍ ചെന്നൈ വെള്ളത്തിലായിരുന്നു. തമിഴ്‌നാട്ടില്‍ പല ഭാഗങ്ങളും വെള്ളത്തിലാക്കിയ മഴയില്‍ ജീവനും സ്വത്തിനും അപമായമുണ്ടായി. പച്ചക്കറികളുടെ വില കുതിച്ചുകയറി. നഗരം അടുത്ത കാലത്ത് കണ്ട ഏറ്റവും ശക്തമായ മഴയാണ് ചെന്നൈയില്‍ ഉണ്ടായത്. ഒരുമാസം പെയ്യേണ്ട മഴ ഒരു ദിവസം കൊണ്ട് പെയ്യുന്നു എന്നാണ് നഗരവാസികള്‍ പറയുന്നത്.

English summary
Superstar Rajinikanth has extended his support to the rain-affected victims of Tamil Nadu by donating Rs.10 lakh to the Chief Minister's Public Relief Fund.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X