രജനി അക്ഷരാഭ്യാസം ഇല്ലാത്തയാളെന്ന് സ്വാമി; എല്ലാം മാധ്യമ സൃഷ്ടിയാണത്രെ... തമിഴകത്ത് വിവേകമുള്ളവർ

  • By: Desk
Subscribe to Oneindia Malayalam
cmsvideo
രജനിയെ തള്ളി പറഞ്ഞ് BJP നേതാവ് | Oneindia Malayalam

ദില്ലി: രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം തമിഴകത്തെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. ജയലളിതയുടെ മരണ ശേഷം തമിഴകത്ത് ശക്തനായ ഒരു രാഷ്ട്രീയ നേതാവില്ലാത്ത അവസ്ഥയാണ്. കമല്‍ഹാസന്‍ പാര്‍ട്ടി പ്രഖ്യാപിച്ചെങ്കിലും അത് വലിയ ചലനം ഒന്നും സൃഷ്ടിച്ചിരുന്നില്ല.

സ്റ്റൈല്‍ മന്നന്റെ രാഷ്ട്രീയ പ്രവേശനത്തെ ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി അത്ര ആവേശത്തോടെയൊന്നും അല്ല കാണുന്നത്. രജനികാന്ത് അക്ഷരാഭ്യാസമില്ലാത്ത ആളാണ് എന്നായിരുന്നു സ്വാമിയുടെ പ്രതികരണം.

രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നു എന്ന് മാത്രമാണ് രജനികാന്തി പറഞ്ഞിട്ടുള്ളൂ എന്നാണ് സുബ്രഹ്മണ്യം സ്വാമി പറയുന്നത്. ഇത് സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങളോ രേഖകളോ രജനികാന്ത് പുറത്ത് വിട്ടിട്ടില്ലെന്നും സ്വാമി പറയുന്നുണ്ട്. ഇതെല്ലാം മാധ്യമ സൃഷ്ടിയാണെന്നും തമിഴകത്തെ ജനങ്ങള്‍ വിവേകമുള്ളവരാണ് എന്നും സ്വാമി പറഞ്ഞു.

Rajinikanth

രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം ബിജെപിയെ സംബന്ധിച്ചും ഏറെ നിര്‍ണായകമാണ്. രജനി ആര്‍ക്കൊപ്പം നില്‍ക്കും എന്നത് തന്നെയാണ് പ്രധാനപ്പെട്ട ചോദ്യം. സ്‌റ്റൈല്‍ മന്നനെ ഒപ്പം കൂട്ടിയാല്‍ തമിഴകത്ത് വലിയ മുന്നേറ്റം സൃഷ്ടിക്കാനാവും എന്ന പ്രതീക്ഷ ബിജെപിയും വച്ച് പുലര്‍ത്തുന്നുണ്ട്. നേരത്തേ തന്നെ ഇത്തരത്തില്‍ ചില ചര്‍ച്ചകളും നടന്നിരുന്നു.

എന്തായാലും രജനി തന്റെ രാഷ്ട്രീയ സാന്നിധ്യം ഏത് ഭാഗത്താകും എന്ന് വ്യക്തമാക്കിയിട്ടില്ല. ഡിഎംകെയ്‌ക്കൊപ്പമോ എഐഎഡിഎംകെയ്‌ക്കൊപ്പമോ അതോ ബിജെപിയ്‌ക്കൊപ്പമോ എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. ഇതൊന്നും അല്ലാതെ തമിഴകത്ത് ഒറ്റയ്‌ക്കൊരു രാഷ്ട്രീയ കക്ഷിയായി ഉയര്‍ന്നുവരിക എന്നതാണോ രജനികാന്ത് ലക്ഷ്യമിടുന്നത്.

English summary
Speaking to ANI, Swamy said,''He only announced he is entering politics, had no details or documents, he is illiterate. Its only media hype, people of Tamil Nadu are intelligent.''.
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്