അയോധ്യ കേസ്; രാജീവ് ധവാൻ തന്നെ ഹാജരാകുമെന്ന് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോർഡ്
ദില്ലി: അയോധ്യ കേസിൽ പുന: പരിശോധനാ ഹർജി സമർപ്പിക്കാൻ രാജീവ് ധവാൻ തന്നെ ഹാജരാകുമെന്ന് അഖിലേന്ത്യാ മുസ്ലീം വ്യക്തി നിയമ ബോർഡ്. അയോധ്യ വിധിക്കെതിരെ ജംഇയ്യത്ത് ഉലമ സുപ്രീം കോടതിയിൽ പുന പരിശോധനാ ഹർജി നൽകിയിരുന്നു. രാജീവ് ധവാനെ ഒഴിവാക്കിയായിരുന്നു ഈ നീക്കം. അയോധ്യ കേസില്‍ മുസ്ലീം കക്ഷികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകനായിരുന്നു രാജീവ് ധവാൻ.
പുതുച്ചേരി വാഹന രജിസ്ട്രേഷൻ തട്ടിപ്പ്; സുരേഷ് ഗോപിക്കെതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രം
ഇജാസ് മഖ്ബൂല്‍ ആണ് ജംഇയ്യത്തിന് വേണ്ടി ഹാജരാകുന്നതെന്നും ഇനി അയോധ്യ കേസിലെ റിവ്യൂ ഹര്‍ജിയില്‍ ഇടപെടില്ലെന്നും രാജീവ് ധവാന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുകയായിരുന്നു. ധവാൻ രോഗബാധിതനായതിനാലാണ് അദ്ദേഹത്തെ ഒഴിവാക്കിയതെന്നായിരുന്നു ജംഇയ്യത്തുൽ നൽകിയ വിശദീകരണം.
ഈ പശ്ചാത്തലത്തിലാണ് മുസ്ലിം വ്യക്തി വ്യക്തി നിയമ ബോർഡ് വക്താവ് ഖാലിദ് സെയ്ഫുള്ള റഹ്മാനി രീജാവ് ധവാൻ തന്നെ തങ്ങൾക്ക് വേണ്ടി ഹാജരാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ട്വീറ്റ് ചെയ്തത്. ഐക്യത്തിൻറെയും നീതിയുടെയും പ്രതീകമാണ് രാജീവ് ധവാൻ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മുസ്ലിം വ്യക്തി വ്യക്തി നിയമ ബോർഡ് സുപ്രീം കോടതി നടപടികൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാബ്റി മസ്ജിദ് കേസിൽ അദ്ദേഹത്തിന്റെ സംഭാവനകളോട് തങ്ങൾ എന്നും കടപ്പെട്ടിരിക്കുമെന്നും റഹ്മാനി മറ്റൊരു ട്വീറ്റിൽ പറയുന്നു.
അയോധ്യ കേസിലെ സുപ്രീം കോടതി വിധിയിൽ പുന: പരിശോധന വേണമന്നാണ് രാജ്യത്തെ 90 ശതമാനം മുസ്ലീങ്ങളുടെയും താൽപര്യമെന്നും മുസ്ലീം വ്യക്തി നിയമ ബോർഡ് വ്യക്തമാക്കി. ക്ഷേത്ര നിർമാണത്തിന് അനുമതി നൽകിയ സുപ്രീം കോടതി വിധി ശരിയല്ലെന്നും ബാബ്റി മസ്ദിദ് പുനർ നിർമിക്കുന്നതിലൂടെ മാത്രമെ നീതി ഉറപ്പാവുകയുള്ളുവെന്നും ജം ഇയ്യത്തുല്‍ ഉലുമ എ ഹിന്ദ് സമർപ്പിച്ച പുന: പരിശോധനാ ഹർജിയിൽ പറയുന്നു.