കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അച്ഛന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനിക്ക് പരോള്‍

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: രാജീവ് ഗാന്ധി വധക്കേസില്‍ 24കൊല്ലമായി ജയിലില്‍ കഴിയുന്ന പ്രതി നളിനിക്ക് പരോള്‍ അനുവദിച്ചു. ഒരു ദിവസത്തെ പരോളാണ് മദ്രാസ് ഹൈക്കോടതി അനുവദിച്ചത്. നളിനിയുടെ അച്ഛന്റെ മരണാന്തര ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് പരോള്‍ അനുവദിച്ചത്. മൂന്ന് ദിവസത്തെ പരോള്‍ നളിനി ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, വെറും 24മണിക്കൂര്‍ മാത്രമേ നളിനിക്ക് കോടതി അനുവദിച്ചുള്ളൂ. ചൊവ്വാഴ്ച നാലു മണി മുതല്‍ ബുധനാഴ്ച വൈകിട്ട് നാലു മണി വരെയാണ് നളിനിക്ക് അനുവദിച്ച സമയം. തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജയിലില്‍ നിന്നും നളിനി നാലുമണിക്ക് പുറത്തിറങ്ങും. മുന്‍ പോലീസ് സബ് ഇന്‍സ്‌പെക്ടറായിരുന്നു നളിനിയുടെ അച്ഛന്‍.

nalini-sriharan

നളിനിയുടെ അച്ഛന്‍ ശങ്കരനാരായണന്‍ കഴിഞ്ഞമാസം 23നാണ് അന്തരിച്ചത്. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ ഏഴുപേരെയും മോചിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി പ്രതികളെ മോചിപ്പിക്കാനായിരുന്നു സര്‍ക്കാരിന്റെ നീക്കം.

ഇതിന് മുന്‍പും പ്രതികളെ ജയില്‍ മോചിതരാക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ കേന്ദ്രം സുപ്രീം കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് ഈ നീക്കം ഉപേക്ഷിച്ചത്. 1991 മെയ് 21 ന് ശ്രീപെരുമ്പത്തൂരില്‍ വച്ചാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്.

English summary
Nalini Sriharan, serving life sentence in the Rajiv Gandhi assassination case, was on Tuesday granted 24-hour parole to attend her father's memorial.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X