കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജീവിനെ പോലെ രാഹുലും താറടിക്കുന്നു, കോണ്‍ഗ്രസ് ആദ്യം സ്വയം നന്നാവട്ടെയെന്ന് മായാവതി

Google Oneindia Malayalam News

ദില്ലി: രാജീവ് ഗാന്ധി ബിഎസ്പിയെ പലപ്പോഴും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതാണ്. അതുപോലെ മകന്‍ രാഹുല്‍ ഗാന്ധിയും തന്റെ പാര്‍ട്ടിയെ മോശക്കാരാക്കാന്‍ നോക്കുകയാണെന്ന് മായാവതി. നേരത്തെ രാഹുല്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കുള്ള മറുപടിയാണ് മായാവതി നല്‍കിയത്. കോണ്‍ഗ്രസ് ഒരിക്കലും ദളിതര്‍ക്കൊപ്പം നിന്നിട്ടില്ലെന്ന് മായാവതി തുറന്നടിച്ചു. നേരത്തെ കോണ്‍ഗ്രസ് ബിഎസ്പിയുമായി സഖ്യത്തിന് ശ്രമിച്ചിരുന്നുവെന്നും, മായാവതി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തി കാണിക്കാമെന്നും പറഞ്ഞിരുന്നതായി രാഹുല്‍ പറഞ്ഞിരുന്നു. എന്നാല്‍ മായാവതി വഴങ്ങിയില്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു.എന്നാല്‍ ഈ പറഞ്ഞതെല്ലാം നുണയാണെന്ന് മായാവതി പറഞ്ഞു.

പ്രതിപക്ഷ യോഗം വിളിക്കാതെ കോണ്‍ഗ്രസ്, പാര്‍ട്ടിയില്‍ തുടരെ പ്രശ്‌നം. പരിഹരിക്കാനിറങ്ങി രാഹുല്‍പ്രതിപക്ഷ യോഗം വിളിക്കാതെ കോണ്‍ഗ്രസ്, പാര്‍ട്ടിയില്‍ തുടരെ പ്രശ്‌നം. പരിഹരിക്കാനിറങ്ങി രാഹുല്‍

1

രാഹുല്‍ ഗാന്ധി തന്നെ ജാതി മനോഭാവമുള്ളയാളാണ്. അങ്ങനെയൊരാളാണ് എന്നെ കുറ്റപ്പെടുത്തുന്നത്. അദ്ദേഹം നുണയാണ് പറയുന്നത്. കോണ്‍ഗ്രസില്‍ നിന്ന് എനിക്ക് ഓഫറുകളൊന്നും വന്നിട്ടില്ല. കോണ്‍ഗ്രസ് ഒരിക്കലും ദളിതുകള്‍ക്കൊപ്പം നിന്നിട്ടില്ലാത്തവരാണെന്നും മായാവതി കുറ്റപ്പെടുത്തി. രാഹുല്‍ ഗാന്ധി ആദ്യം സ്വന്തം പാര്‍ട്ടിയെ നിലയ്ക്ക് നിര്‍ത്തട്ടെ. അവിടെ പ്രശ്‌നങ്ങളോട് പ്രശ്‌നങ്ങളാണ് അതിന് ശേഷം മാത്രം ബാക്കിയുള്ളവരുടെ കാര്യം സംസാരിക്കാമെന്നും മായാവതി തുറന്നടിച്ചു. രാഹുലിന്റെ പിതാവും ഇന്നത്തെ പോലെ ബിഎസ്പിയെ അപമാനിക്കാന്‍ ശ്രമിച്ചതാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞ് രാഹുല്‍ അത് ആവര്‍ത്തിക്കുന്നതാണ് ഇപ്പോള്‍ കണ്ടതെന്നും മായാവതി പറഞ്ഞു.

കോണ്‍ഗ്രസ് എപ്പോഴും ബിജെപിയെ പൊതുമധ്യത്തില്‍ അപമാനിക്കാനും, ദുര്‍ബലമാക്കാനുമാണ് ശ്രമിച്ചിട്ടുള്ളത്. രാഹുല്‍ മാത്രമല്ല പ്രിയങ്ക ഗാന്ധിയും തനിക്ക് നേരെ പഴയ കാര്യങ്ങള്‍ തന്നെയാണ് പറയുന്നത്. എനിക്ക് ഇഡിയെയും കേന്ദ്രത്തിന്റെ മറ്റ് ഏജന്‍സികളെയും ഭയമാണെന്ന് പറയുന്നു. എന്നാല്‍ ഇതെല്ലാം നുണയാണ്. അവരാദ്യം മനസ്സിലാക്കേണ്ടത് ഈ കേസെല്ലാം സുപ്രീം കോടതിയില്‍ പോരാടി ഞങ്ങള്‍ ജയിച്ച കേസുകളാണെന്നാണെന്നും മായാവതി പഞ്ഞു. അതേസമയം യുപി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിഎസ്പിയും വളരെ മോശം പ്രകടനമായിരുന്നു കാഴ്ച്ച വെച്ചത്. ബിഎസ്പിക്ക് ഒന്നും കോണ്‍ഗ്രസിന് രണ്ട് സീറ്റുകളാണ് ലഭിച്ചത്.

കോണ്‍ഗ്രസിന് യുപിയില്‍ ദളിത്-മുസ്ലീം-ബ്രാഹ്മണ വോട്ടുബാങ്കിനെ ഒന്നിച്ച് കൊണ്ടുവരാനായിരുന്നു ആഗ്രഹം. ഇതിനായി ബിഎസ്പിയെ കൊണ്ടുവരാനായിരുന്നു ശ്രമം. എന്നാല്‍ ബിഎസ്പി വളരെ മോശം പ്രകടനമാണ് നടത്തിയത്. മുമ്പ് നാല് തവണ മുഖ്യമന്ത്രിയായിരുന്നു എന്ന കരുത്തൊന്നും മായാവതിയില്‍ നിന്ന് യുപിവ തിരഞ്ഞെടുപ്പില്‍ കണ്ടില്ല. മായാവതി തിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല. അവരെ സഖ്യത്തിനായും, അവിടെ വിജയിച്ചാല്‍ മുഖ്യമന്ത്രിയാക്കാമെന്നും കോണ്‍ഗ്രസ് ഓഫര്‍ ചെയ്തിരുന്നു. എന്നാല്‍ മായാവതി അതിനോട് പ്രതികരിച്ചില്ലെന്ന് രാഹുല്‍ പറഞ്ഞു. ഒരേസമയം രാഹുലിന്റെ പരാമര്‍ശം വലിയ വിവാദങ്ങളുണ്ടാക്കുകയും ചെയ്തിരുന്നു.

മായാവതി ബിജെപിയുടെ ബി ടീമായി പ്രവര്‍ത്തിക്കുകയാണെന്ന ആരോപണം തിരഞ്ഞെടുപ്പ് കാലത്ത് ശക്തമായിരുന്നു. പ്രചാരണത്തിലൊന്നും ബിഎസ്പി ശക്തമായി ഉണ്ടായിരുന്നില്ല. പ്രതീക്ഷിച്ച വോട്ടുകളും അവര്‍ക്ക് ലഭിച്ചില്ല. എന്നാല്‍ ചില മണ്ഡലങ്ങളില്‍ എസ്പിയുടെ വോട്ടുബാങ്കിനെ ഭിന്നിക്കാന്‍ മാത്രമാണ് ബിഎസ്പി ശ്രമിച്ചത്. കന്‍ഷി റാം ദളിതുകള്‍ക്കായി ശബ്ദമുയര്‍ത്തിയിരുന്നു. അത് കോണ്‍ഗ്രസിനെ ബാധിച്ചിരുന്നു. ഇത്തവണ മായാവതി പക്ഷേ ദളിതുകള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയില്ല. പോരാടുകയും ചെയ്തില്ല. കാരണം സിബിഐ, ഇഡി പെഗാസസ് എന്നിവയാണെന്നും രാഹുല്‍ പറഞ്ഞിരുന്നു. നേരത്തെ മുസ്ലീം വോട്ടര്‍മാരുടെ പാര്‍ട്ടിയാണ് ബിഎസ്പി എന്ന് പറഞ്ഞ് ബിജെപി തങ്ങളുടെ ഇമേജിനെ ഇല്ലാതാക്കിയെന്ന് മായാവതി ആരോപിച്ചിരുന്നു.

പവാറിനെ വിശ്വസിക്കാനാവാതെ കോണ്‍ഗ്രസ്, പുതിയ സഖ്യമുണ്ടാക്കാന്‍ രഹസ്യ നീക്കം?പവാറിനെ വിശ്വസിക്കാനാവാതെ കോണ്‍ഗ്രസ്, പുതിയ സഖ്യമുണ്ടാക്കാന്‍ രഹസ്യ നീക്കം?

English summary
rajiv gandhi try to defame bsp and now its rahul gandhi, mayawati hits back at congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X