ജെഎന്‍യു തീവ്രവാദ ബന്ധം; രാജ്‌നാഥ് സിങ്ങിന്റെ പരാമര്‍ശം കള്ളമെന്ന് തെളിഞ്ഞു
ദില്ലി: ജെഎന്‍യുവിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവന കള്ളമെന്ന് തെളിഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് ജമാഅത്തു ദ്ദഅ്‌വ സ്ഥാപകന്‍ ഹാഫിസ് സയീദിന്റെ പിന്തുണയുണ്ടെന്നായിരുന്നു ഒരു ട്വീറ്റിനെ ഉദ്ദരിച്ച് രാജ്‌നാഥ് സിങ് ആരോപിച്ചിരുന്നത്. എ്ന്നാല്‍ ട്വിറ്റര്‍ അക്കൗണ്ട് വ്യാജമെന്ന് തെളിഞ്ഞതോടെ രാജ്‌നാഥ് സിങ് മന:പൂര്‍വം തീവ്രവാദബന്ധം വലിച്ചഴ്ക്കുകയായിരുന്നെന്ന് സംശയം ഉയരുകയാണ്.
ഹഫീസ് സയീദ് ജെയുഡി എന്ന പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും നമ്മുടെ പാക് അനുകൂല ജെഎന്‍യു സഹോദരന്മാര്‍ക്കായി സപ്പോര്‍ട്ട് എന്ന പേരില്‍ സന്ദേശമെത്തിയിരുന്നു. ഇതിന് പിന്നാലെ ദില്ലി പോലീസ് ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തരമന്ത്രി ജെഎന്‍യു വിദ്യാര്‍ഥികള്‍ക്ക് പാക് ബന്ധമുണ്ടെന്ന് ആരോപിച്ചത്.

എന്നാല്‍, ഉത്തരവാദിത്വപ്പെട്ട ഒരു സ്ഥാനത്തിരിക്കുന്ന ആള്‍ എന്ന നിലയില്‍ ട്വീറ്റിന്റെ സത്യാവസ്ഥ അറിയാന്‍ രാജ്‌നാഥ് സിങ് തുനിയാതിരുന്നത് ദുരൂഹമാണ്. ഹാഫിസ് സയീദിന്റെ യഥാര്‍ത്ഥ ട്വിറ്റര്‍ അക്കൗണ്ട് @HSaeedOfficial എന്ന പേരിലാണുള്ളതെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് അറിയാമെന്നിരിക്കെ വിദ്യാര്‍ഥികള്‍ക്കെതിരെ രാജ്‌നാഥ് സിങ് നടത്തിയ പരാമര്‍ശം വിവാദമായിട്ടുണ്ട്.
ട്വീറ്റിന് പിന്നില്‍ പ്രവര്‍ത്തിച്ചത് എബിവിപിക്കാരാണെന്ന സംശയവും ഉടലെടുത്തിട്ടുണ്ട്. നേരത്തെ സമരക്കാര്‍ക്കൊപ്പം നുഴഞ്ഞുകയറി പാക് അനുകൂല മുദ്രാവാക്യം വിളിച്ചത് എബിവിപിക്കാരാണെന്ന് തെളിഞ്ഞിരുന്നു. മനപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കി മുതലടെക്കുകയാണ് ആര്‍എസ്എസ്സും ബിജെിയുമെന്ന് സിപിഎം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നു.












Click it and Unblock the Notifications