കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്‌നാഥ് സിങ് ബിജെപിയുടെ പ്രചാരണ മേധാവി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: പാര്‍ട്ടി അധ്യക്ഷനായ രാജ് നാഥ് സിങിനെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ സമിതി തലവനായി തിരഞ്ഞെടുത്തു. നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പ്രചാരണ സമിതിയുടെ ഉത്തരവാദിത്തം രാജ്‌നാഥ് സിങിന് കൈമാറിയത്.

ദില്ലിയില്‍ നടന്ന ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. നരേന്ദ്ര മോഡിയാണ് രാജ് നാഥ് സിങിന്റെ പേര് ശുപാര്‍ശ ചെയ്തത്. ഇക്കാര്യം എല്ലാവരും അംഗീകരിക്കുകയായിരുന്നു.

Modi and Rajnath

പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ സ്ഥിതിക്ക് മോഡിക്ക് പാര്‍ട്ടിയുടെ പ്രചാരണവും സ്വന്തം നിലയിലുള്ള പ്രചാരണവും ഒരുമിച്ച് കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുണ്ടായേക്കും എന്ന വിലയിരുത്തലില്‍ ആണ് പുതിയ തീരുമാനം. തിരഞ്ഞെടുപ്പ് പ്രചാരണ സമിതിയുടെ കീഴില്‍ 20 ഉപസമിതികള്‍ ഇതിനകം തന്നെ രൂപീകരിച്ചിട്ടുണ്ട്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കാണ് ഈ സമിതികളുടെ ചുമതല.

നരേന്ദ്ര മോഡിയെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷനായി തിരഞ്ഞെടുത്തത് പാര്‍ട്ടിയില്‍ ഏറെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. തീരുമാനത്തില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി എല്ലാ പാര്‍ട്ടി ചുമതലകളില്‍ നിന്നും രാജിവക്കുക പോലും ഉണ്ടായി. പിന്നീട് ആര്‍എസ്എസ് നേതൃത്വം ഇടപെട്ടാണ് അദ്വാനിയെ തിരിച്ചുകൊണ്ടുവന്നത്.

17 വര്‍ഷമായി കൂടെ ഉണ്ടായിരുന്ന ജനതാദള്‍(യുണൈറ്റഡ്) മോഡി പ്രശ്‌നത്തില്‍ പിണങ്ങിപ്പോയി. മോഡിയെ മുന്നില്‍ നിര്‍ത്തിയാല്‍ തങ്ങളുടെ മുസ്ലീം വോട്ടുകള്‍ നഷ്ടപ്പെടുമോ എന്ന ഭയമായിരുന്നു യഥാര്‍ത്ഥത്തില്‍ അവര്‍ക്ക്.എന്തായലും മോഡി മാറി രാജ് നാഥ് ആ സ്ഥാനത്തേക്ക് വന്നപ്പോള്‍ പഴയതുപോലെ വിവാദമൊന്നും ഉണ്ടായില്ല.

ക്രിമിനല്‍ കേസുകളില്‍ പെട്ട ജനപ്രതിനിധികളെ അയോഗ്യരാക്കണം എന്ന സുപ്രീം കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ തയ്യാറാക്കിയ ഓര്‍ഡിനന്‍സും ബിജെപി പാര്‍മെന്റി ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ചയായി. ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി ഒപ്പിടരുതെന്ന് യോഗം ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പില്‍ നിഷേധ വോട്ടിന് അവസരമൊരുക്കിയ തീരുമാനം സര്‍വ്വകക്ഷി യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്യണമെന്നും യോഗം ആവശ്യപ്പെട്ടു.

English summary
Bharatiya Janata Party President Rajnath Singh will be the party's campaign committee chief for the 2014 Lok Sabha polls. Rajnath has been anointed as campaign committee chief after BJP's parliamentary board met on Sunday in New Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X