Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തര്‍പ്രദേശില്‍ രാജ്‌നാഥ് സിംഗ് തന്നെ മുഖ്യമന്ത്രി..! ലക്ഷ്യം അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ്..!!

ലക്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം സ്വന്തമാക്കിയ ഉത്തര്‍പ്രദേശില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് മുഖ്യമന്ത്രിയാകുമെന്നുറപ്പായി. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിന് ഉത്തര്‍പ്രദേശിനെ സജ്ജമാക്കുക എന്നതാണ് രാജ്‌നാഥ് സിംഗിനെ മുഖ്യമന്ത്രിക്കസേരയിലിരുത്തുന്നത് വഴി ബിജെപി ലക്ഷ്യമിടുന്നത്.

Read Also: എല്‍ കെ അദ്വാനി രാഷ്ട്രപതിയാകും..പദവി അദ്വാനിക്കുള്ള മോദിയുടെ ഗുരുദക്ഷിണ..!

Read Also: മിഷേലിന്റെ ഫോണിലേക്ക് തലശ്ശേരിയിലുള്ള യുവാവിന്റെ നിരന്തര ഫോണ്‍വിളികള്‍..!! യുവാവ് കസ്റ്റഡിയില്‍ !!

മോദി തരംഗത്തിൽ യുപി

ഉത്തര്‍പ്രദേശിലേയും ഉത്തരാഖണ്ഡിലേയും മിന്നുന്ന വിജയത്തിന് കാരണം മോദി തരംഗമാണ് എന്നാണ് ബിജെപിയുടെ അവകാശവാദം. അതുകൊണ്ടുതന്നെ ഉത്തര്‍പ്രദേശിനെ ആര് നയിക്കണം എന്ന വിഷയത്തിലും അന്തിമ തീരുമാനം മോദിയുടേതായിരിക്കും.

മനക്കോട്ട കെട്ടിയത് വെറുതേ

ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രിയാകാന്‍ മനക്കോട്ട കെട്ടിയ സംസ്ഥാന നേതാക്കളെ മുഴുവന്‍ തഴഞ്ഞാണ് കേന്ദ്രത്തില്‍ നിന്നും രാജ്‌നാഥ് സിംഗിനെ മോദി ഇറക്കുന്നത്. രാജ്‌നാഥ് സിംഗിന് പുറമേ ഉമാഭാരതി, മഹേഷ് ശര്‍മ്മ, മനോജ് സിന്‍ഹ, സ്മൃതി ഇറാനി എന്നിവരുടെ പേരുകളും പറഞ്ഞ് കേള്‍ക്കുന്നുണ്ടെങ്കിലും സാധ്യത രാജ്‌നാഥ് സിംഗിന് തന്നെയാണ്.

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാതെ

പിന്നോക്ക വിഭാഗങ്ങള്‍ ഏറെയുള്ള ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് ഇത്തവണ വന്‍തോതില്‍ വോട്ട് മറിഞ്ഞിട്ടുണ്ട്. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിനെ ബിജെപി നേരിട്ടത് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ ആയിരുന്നു. അത് തിരഞ്ഞെടുപ്പില്‍ ക്ഷീണമുണ്ടാക്കുമെന്ന് കരുതിയവര്‍ക്ക് തെറ്റി.

പിന്നോക്കവിഭാഗത്തെ വീഴ്ത്താൻ

പിന്നോക്ക വിഭാഗത്തില്‍ കൂടുതല്‍ സ്വാധീനം ചെലുത്താനുള്ള പദ്ധതിയുടെ ഭാഗമായി ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രി പിന്നോക്കവിഭാഗക്കാരന്‍ ആയിരിക്കണം എന്നൊരു ആവശ്യവും ഉയര്‍ന്നു വന്നിരുന്നു. ആദിത്യനാഥ് ഉള്‍പ്പെടെ ഉള്ളവര്‍ പരസ്യമായി ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തു.

കരുത്തനായ നേതാവില്ല

ഉത്തര്‍പ്രദേശില്‍ നിലവില്‍ ഉയര്‍ത്തിക്കാട്ടാന്‍ ബിജെപിക്ക് കരുത്തനായി ഒരു നേതാവില്ല. വന്‍ വിജയം നേടിയ ഒരു സംസ്ഥാനത്ത് ദുര്‍ബലനായ ഒരു മുഖ്യമന്ത്രിയെ നിയമിക്കുന്നത് മോദി എന്തായാലും ആലോചിക്കില്ല. ഇതും രാജ്‌നാഥ് സിംഗിനെ പോലൊരു നേതാവിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു.

ആർഎസ്എസ് നിലപാട് പ്രധാനം

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ രാജ്‌നാഥ് സിംഗിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയെന്നാണ് അറിയുന്നത്. നരേന്ദ്ര മോദിയുടെ തീരുമാനത്തിനൊപ്പം ആര്‍എസ്എസ്സിന്റെ നിലപാടും വിഷയത്തില്‍ പ്രധാനമാണ്.

പരിചയ സമ്പന്നൻ

മുന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ കൂടിയായ രാജ്‌നാഥ് സിംഗ് 2000ല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായിരുന്നു. അതേസമയം മുന്‍പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ ചെറുമകന്‍ സിദ്ധാര്‍ത്ഥ് നാഥ് സിംഗിന്റെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞ് കേള്‍ക്കുന്നുണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+