കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കേരളം വിട്ട' സരിത എസ് നായര്‍ പാര്‍ലമെന്റിലും എത്തി!

  • By Muralidharan
Google Oneindia Malayalam News

സോളാര്‍ കേസിലെ പ്രതിയും വിവാദനായികയുമായ സരിത എസ്. നായര്‍ക്ക് കേരളത്തിന് പുറത്ത് പോകാന്‍ കോടതി അനുമതി നല്‍കി എന്നതായിരുന്നു ഇന്നലത്തെ (ചൊവ്വാഴ്ചത്തെ) വാര്‍ത്തകളിലൊന്ന്. മന്ത്രിമാരുടെ രാജി ആവശ്യങ്ങള്‍ ഉന്നയിച്ച് സഭ തടസ്സപ്പെടുത്താന്‍ ശ്രമിച്ച കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രതിരോധിക്കാന്‍ ബി ജെ പി സരിത നായരെ പാര്‍ലമെന്റിലും എത്തിച്ചു എന്നത് ഇന്നത്തെ വാര്‍ത്ത.

ലളിത് മോദിയെ വഴിവിട്ട് സഹായിച്ചു എന്നാരോപിച്ചാണ് കോണ്‍ഗ്രസ് സുഷമ സ്വരാജിന്റെ രാജി ആവശ്യപ്പെട്ടത്. എന്നാല്‍ ഇത്രയ്ക്ക് ധാര്‍മികത പുലര്‍ത്തുന്നവരാണ് കോണ്‍ഗ്രസ് പാര്‍ട്ടി എങ്കില്‍ അഴിമതികളില്‍ മുങ്ങിത്താണുകൊണ്ടിരിക്കുന്ന കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്തുകൊണ്ട് രാജിവെക്കുന്നില്ല എന്ന് ബി ജെ പി തിരിച്ചടിച്ചു.

sarithasnair

കോളിളക്കം സൃഷ്ടിച്ച സോളാര്‍ കേസും ബാര്‍ കോഴ കേസും ബി ജെ പി കോണ്‍ഗ്രസിനെതിരെയുള്ള ആയുധങ്ങളാക്കി. പ്രതിപക്ഷവും ഭരണപക്ഷവും ഒരുപോലെ ബഹളംവെച്ചപ്പോള്‍ ആറ് തവണയാണ് രാജ്യസഭ നിര്‍ത്തിവെക്കേണ്ടിവന്നത്. ലളിത് മോദി വിവാദത്തില്‍ തട്ടി ഇത് രണ്ടാം ദിവസമാണ് രാജ്യസഭ സ്തംഭിക്കുന്നത്.

സി പി എം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി, ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ അരുണ്‍ ജെയ്റ്റ്‌ലി എന്നിവര്‍ തമ്മില്‍ ചൂടേറിയ വാഗ്വാദമാണ് രാജ്യസഭയില്‍ നടന്നത്. വ്യാപം അഴിമതിക്കേസ് ഒരു സംസ്ഥാന പ്രശ്‌നം മാത്രമാണെന്നും അതില്‍മേല്‍ അന്വേഷണം നടക്കുന്നുണ്ട് എന്നും ജെയ്റ്റ്‌ലി പറഞ്ഞു. ഇതില്‍ ആരും രാജിവെക്കുന്ന പ്രശ്‌നമില്ല.

എന്നാല്‍ സസ്ഥാനത്തിന് പുറത്തുള്ളവര്‍ പോലും വ്യാപം കേസില്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നായിരുന്നു ഇതിനോട് യെച്ചൂരി പ്രതികരിച്ചത്. വ്യാപം കേസുമായി ഉള്‍പ്പെട്ടിട്ടുള്ളവര്‍ രാജിവെക്കുക തന്നെ വേണം. ലളിത് മോദിയെ വഴിവിട്ടു സഹായിച്ചു എന്ന ആരോപണം നേരിടുന്ന സുഷമ സ്വരാജും രാജിവെക്കണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു.

English summary
For the second consecutive day, Rajya Sabha proceedings were stalled after the Opposition cornered the BJP over the Lalit Modi controversy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X