കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാണംകെട്ട് കോണ്‍ഗ്രസ്; ഛിന്നഭിന്നമായി പ്രതിപക്ഷം, ഉപാധ്യക്ഷ തിരഞ്ഞെടുപ്പ്; ബിജെപിക്ക് മികച്ച വിജയം

  • By Desk
Google Oneindia Malayalam News

2019 ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യത്തിന്റെ ബലം എത്രത്തോളമെന്ന് തിരച്ചറിയാനുള്ള ഒരു പരീക്ഷണം കൂടിയായിരുന്നു ഇന്നത്തെ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്. കേവല ഭൂരിപക്ഷം ലഭിക്കാനുള്ള വോട്ടുകള്‍ ഇരു മുന്നണികള്‍ക്കും ഇല്ലാതിരുന്നതിനാല്‍ ചിലപാര്‍ട്ടികളുടെ നിലപാടുകളായിരുന്നു ഏറെ നിര്‍ണ്ണായകമായത്.

ചാഞ്ചാടി നില്‍ക്കുന്ന പാര്‍ട്ടികളെ വരുതിയിലാക്കി തങ്ങളുടെ സ്ഥാനാര്‍ത്ഥി ഹരിംവശ് നാരായണന്‍ സിങ്ങിനെ വിജയിപ്പിച്ചെടുക്കാന്‍ എന്‍ഡിഎയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. അതേ സമയം പ്രതീക്ഷിച്ച പാര്‍ട്ടികളുടെ വോട്ടുപോലും നേടാനാവാതിരുന്നത് കോണ്‍ഗ്രസ്സിന് വന്‍ തിരിച്ചടിയാവുകയും ചെയ്തു.

ഉപാധ്യക്ഷന്‍

ഉപാധ്യക്ഷന്‍

കോണ്‍ഗ്രസ് എംപിയും മലയാളിയുമായ പിജെ കൂര്യന്‍ ജൂലൈ ഒന്നിന് വിരമിച്ചതിനേ തുടര്‍ന്ന് ഒഴിവുവന്ന രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്കാണ് ഇന്ന് തിരിഞ്ഞെടുപ്പ് നടന്നത്. എന്‍ഡിഎക്ക് വേണ്ടി ജെഡിയുവില്‍ നിന്നുള്ള ഹരിവംശ് നരായണന്‍ സിങ്ങായിരുന്നു മത്സരരംഗത്ത് ഉണ്ടായിരുന്നുത്.

വന്ദന ചവാന

വന്ദന ചവാന

എന്‍സിപിയില്‍ നിന്നുള്ള വന്ദന ചവാനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് പ്രതിപക്ഷം ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും എന്‍സിപി തയ്യാറാവാത്തിരുന്നതിനാല്‍ പാര്‍ട്ടി അംഗമായ ബികെ ഹരിപ്രസാദിനെ കോണ്‍ഗ്രസ് രംഗത്ത് ഇറക്കുകയായിരുന്നു. ഭരണപക്ഷത്തേക്കാള്‍ കൂടുതല്‍ അംഗബലം രാജ്യസഭയില്‍ പ്രതിപക്ഷത്തിന് ഉള്ളതിനാല്‍ വിജയിക്കാന്‍ കഴിയുമെന്നായിരുന്നു കോണ്‍ഗ്രസ് പ്രതീക്ഷ.

എന്‍ഡിഎ

എന്‍ഡിഎ

എന്നാല്‍ വോട്ടെടുപ്പ് അടുത്തതോടെ കൃത്യമായ ആസൂത്രണം നടത്തി എന്‍ഡിഎ വിജയിച്ചു കയറുന്നതാണ് കണ്ടത്. ഭരണത്തിലിരിക്കെ പരാജയപ്പെടുക എന്നുള്ളത് ബിജെപിക്ക് ആത്മഹത്യാപരമായിരുന്നതിനാല്‍ പതിവുപോലെ എന്‍ഡിഎ തന്ത്രങ്ങള്‍ മെനഞ്ഞത് അമിത് ഷാ ആയിരുന്നു.

ഹരിവംശ് നാരായണന്‍

ഹരിവംശ് നാരായണന്‍

ഇന്ന് രാവിലെ 11 മണിയോടെ ആരംഭിച്ച തിരഞ്ഞെടുപ്പിന്റെ ഫലം ഒന്നര മണിക്കൂറിന് ശേഷം പുറത്തു വന്നപ്പോള്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഹരിവംശ് നാരായണന്‍ വിജയിച്ചു കയറുകയായിരുന്നു. 105 വോട്ടുകള്‍ക്കെതിരെ 125 വോട്ടുകള്‍ക്കായിരുന്നു ഹരിവംശിന്റെ വിജയം.

ബലപരീക്ഷണം

ബലപരീക്ഷണം

2019 ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തിന്റെ ബലപരീക്ഷണമായിരുന്നു രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ്. ലോക്സഭയില്‍ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം ഉണ്ടെങ്കിലും രാജ്യസഭയില്‍ കാര്യങ്ങള്‍ ബിജെപിക്ക് അത്രശുഭകരമായിരുന്നില്ല. എന്നാല്‍ കൃത്യമായ കരുനീക്കങ്ങളിലൂടെ ബിജെപി ചാഞ്ചാടി നില്‍ക്കുന്ന പാര്‍ട്ടികളെ തങ്ങളുടെ പക്ഷത്ത് എത്തിക്കുയായിരുന്നു.

കണക്കിലെ കളികള്‍

കണക്കിലെ കളികള്‍

ഏറെ കരുതലോടെയാണ് ബിജെപി കാര്യങ്ങള്‍ നീക്കിയത്. കണക്കിലെ കളികള്‍ സൂക്ഷമമായതിനാല്‍ ചാഞ്ചാടി നില്‍ക്കുന്ന പാര്‍ട്ടികളുമായി അവര്‍ ദ്രുതഗതിയിലുള്ള ചര്‍ച്ചകള്‍ നടത്തി.245 അംഗ രാജ്യസഭാ സീറ്റില്‍ കേവലം 90 എംപിമാരാണ് ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്കുള്ളത്.

ബിജെഡി

ബിജെഡി

ഭരണപക്ഷത്ത് ചാഞ്ചാടി നിന്നിരുന്ന ശിവസേന, അകാലിദള്‍ എന്നീ കക്ഷികളുടെ പിന്തുണ ഉറപ്പിച്ച ബിജെപി അവസാന നിമിഷം ബിജെഡിയേക്കൂടി വരുതിയിലാക്കുക്കയായിരുന്നു. ആര്‍ക്കു വോട്ടുചെയ്യുമെന്ന കാര്യം പ്രഖ്യാപിക്കാതിരുന്ന ബിജെഡി എന്‍ഡിഎയ്ക്ക് വോട്ട് ചെയ്തത് അവരുടെ വിജയം ഉറപ്പിച്ചു. ടിആര്‍എസിന്റെ പിന്തുണയും അവര്‍ക്കും ലഭിച്ചു.

വലിയ തിരിച്ചടി

വലിയ തിരിച്ചടി

മറുവശത്ത് പ്രതിപക്ഷത്തെ മുഴുവന്‍ പാര്‍ട്ടികളുടെ വോട്ടും നേടാനാകതെ പോയത് കോണ്‍ഗ്രസ്സിന് വലിയ തിരിച്ചടിയായി. കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്ന ആംആദ്മി, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ പിന്തുണ തേടാതിരുന്നതിനാലായിരുന്നു വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്നായിരുന്നു ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കിയത്.

സൂചന

സൂചന

കരുണാനിധിയുടെ മരണത്തേ തുടര്‍ന്ന് ഡിഎംകെയുടെ ആറ് അംഗങ്ങളും ചെന്നൈയിലായിരുന്നു. ഇവരില്‍ പകുതിയോളം പേരെ വോട്ടെടുപ്പിനായി എത്തിയുള്ളവെന്നാണ് റിപ്പോര്‍ട്ട്. രണ്ട് പ്രതിക്ഷ അംഗങ്ങള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്തതായി സൂചനയുണ്ട്.

ഭരണപക്ഷം

ഭരണപക്ഷം

ഭരണപക്ഷത്ത് ബിജെപി-73, ബോഡോ പിപ്പീള്‍ ഫ്രന്റ്-1, ജെഡിയു-6, നാഗാ പീപ്പിള്‍ ഫ്രന്റ്-1, റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ എ-1, ശിരോമണി അകാലിദള്‍-3, സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് എ-1, നോമിനേറ്റ് ചെയ്തവര്‍-4 എന്നിങ്ങനേയയായിരുന്നു കക്ഷിനില. 13 അംഗങ്ങളുള്ള എഐഎഡിഎംകെയും എന്‍ഡിഎയ്‌ക്കൊപ്പം ചേര്‍ന്നു

പ്രതിപക്ഷം

പ്രതിപക്ഷം

കോണ്‍ഗ്രസ്-50, ബിഎസ്പി-4, സിപിഐ-2, സിപിഎം-5, എഎപി-3, തൃണമൂല്‍ കോണ്‍ഗ്രസ്-13, ഡിഎംകെ-4, മുസ്ലിംലീഗ്-1, ജെഡിഎസ്-1, കേരള കോണ്‍ഗ്രസ്-1, എന്‍സിപി-4, ആര്‍ജെഡി-5, എസ്പി-13, ടിഡിപി-6 എന്നിങ്ങനേയാണ് പ്രതിപക്ഷ നിരയിലെ കക്ഷിനില.

English summary
Rajya Sabha Deputy Chairman Election: NDA's Harivansh wins with 125 votes
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X