4 സംസ്ഥാനങ്ങളിലായി 16 സീറ്റുകള്‍, മത്സരിക്കുന്നത് കേന്ദ്ര മന്ത്രിമാര്‍ വരെ, സ്ഥാനാര്‍ത്ഥികള്‍ ഇവര്‍
ദില്ലി: രാജ്യസഭാ തിരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കുകയാണ്. വളരെ നിര്‍ണായകമായ ഈ തിരഞ്ഞെടുപ്പില്‍ കേന്ദ്ര മന്ത്രിമാര്‍ വരെ മത്സര രംഗത്തുണ്ട്. 41 പേരെ ഇതിനോടകം തന്നെ എതിരില്ലാതെ രാജ്യസഭയിലേക്ക് തിരഞ്ഞെടുത്ത് കഴിഞ്ഞു. ഇനിയുള്ളത് 16 സീറ്റുകളിലേക്കുള്ള മത്സരമാണ്. നാല് സംസ്ഥാനങ്ങളിലായിട്ടാണ് ഈ സീറ്റുകള്‍ ഉള്ളത്. കോണ്‍ഗ്രസും ബിജെപിയും ഇതിനോടകം എംഎല്‍എമാരെ റിസോര്‍ട്ടിലാക്കി കഴിഞ്ഞു. വമ്പന്‍ പേരുകളാണ് ഈ തിരഞ്ഞെടുപ്പില്‍ ഉള്ളത്. ബിജെപിയുടെ കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയലും നിര്‍മല സീതാരാമനും മത്സര രംഗത്തുണ്ട്. കോണ്‍ഗ്രസിന് ജയറാം രമേശ്, രണ്‍ദീപ് സുര്‍ജേവാല, അജയ് മാക്കന്‍, എന്നിവരും മത്സരിക്കുന്നുണ്ട്.

ശിവസേനയ്ക്കായി സഞ്ജയ് റാവത്തും എന്‍സിപിക്കായി പ്രഫുല്‍ പട്ടേലും മത്സരിക്കുന്നുണ്ട്. മൊത്തം ഏതൊക്കെ പ്രമുഖരാണ് മത്സരിക്കുന്നതെന്ന് പരിശോധിക്കാം. മഹാരാഷ്ട്രയില്‍ ആറ് സീറ്റുകളാണ് ഒഴിവ് വരുന്നത്. പിയൂഷ് ഗോയലാണ് ഇതിലൊരു സീറ്റില്‍ മത്സരിക്കുന്ന പ്രമുഖന്‍. ബിജെപി ടിക്കറ്റിലാണ് അദ്ദേഹം മത്സരിക്കുന്നത്. ബിജെപിക്കായി അനില്‍ ബോണ്ഡെ, ധനഞ്ജയ് മഹാധിക്, എന്നിവരും മഹാരാഷ്ട്രയില്‍ നിന്ന് മത്സരിക്കുന്നുണ്ട്. ശിവസേനയ്ക്കായി സഞ്ജയ് റാവത്തിന് പുറമേ സഞ്ജയ് പവാറും മത്സരിക്കുന്നുണ്ട്. കോണ്‍ഗ്രസിനായി ഇമ്രാന്‍ പ്രതാപ്ഗഡിയും എന്‍സിപിക്കായി പ്രഫുല്‍ പട്ടേലും മത്സരിക്കുന്നുണ്ട്.
ഇമ്രാന്‍ പ്രതാപ്ഗഡിയുടെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസിനുള്ളില്‍ വലിയ കലാപത്തിന് കാരണമായിരിക്കുകയാണ്. പ്രമുഖ നടിയും കോണ്‍ഗ്രസ് നേതാവുമായ നഗ്മയും സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ രംഗത്ത് വന്നിരുന്നു. തിരഞ്ഞെടുപ്പില്‍ വോട്ട് മറിയുമോ എന്ന ആശങ്ക കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. രാജസ്ഥാനില്‍ നിന്ന് നാല് സീറ്റുകളിലാണ് മത്സരം നടക്കുന്നത്. കോണ്‍ഗ്രസ് സ്റ്റാര്‍ സ്ഥാനാര#്ത്ഥികളാണ് ഇവിടെ നിന്ന് മത്സരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായ രണ്‍ദീപ് സുര്‍ജേവാല രാജസ്ഥാനില്‍ നിന്ന് മത്സരിക്കുന്നുണ്ട്. മുകുള്‍ വാസ്‌നിക്കും മത്സരിക്കുന്നുണ്ട്. മൂന്നാം സ്ഥാനാര്‍ത്ഥിയായി പ്രമോദ് തിവാരിയും മത്സരിക്കും.
ബിജെപി ഘനശ്യാം തിവാരിയെ തമത്സരിപ്പിക്കും. ഇതോടൊപ്പം സ്വതന്ത്രനായ സുഭാഷ് ചന്ദ്രയെ പിന്തുണയ്ക്കുന്നുമുണ്ട്. ഈ സീറ്റിലാണ് മത്സരം ത്രില്ലറിന് സമാനമായ അവസ്ഥയിലുള്ളത്. കര്‍ണാടകത്തില്‍ നിന്ന് നാല് സീറ്റുകളിലാണ് മത്സരമുള്ളത്. ഇവിടെ ബിജെപി കേന്ദ്ര മന്ത്രി നിര്‍മല സീതാരാമനെ മത്സരിപ്പിക്കുന്നുണ്ട്. ജഗ്ഗേഷ്, ലഹര്‍ സിംഗ് ശിരോയ എന്നിവരാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍. കോണ്‍ഗ്രസ് ജയറാം രമേശിനെയും മണ്‍സൂര്‍ അലി ഖാനെയും മത്സരിപ്പിക്കുന്നുണ്ട്. ജെഡിഎസ്സ് കുപേന്ദ്ര റെഡ്ഡിയെയും രംഗത്തിറക്കി. ഇതില്‍ ബിജെപിക്ക് മൂന്നാമത്തെ സീറ്റ് വിജയിക്കാനും, കോണ്‍ഗ്രസിന് രണ്ടാമത്തെ സീറ്റ് വിജയിക്കാനും മതിയായ വോട്ടിലാണ്. ജെഡിഎസ്സിന് ജയിക്കാനും വോട്ടില്ല.
കര്‍ണാടകത്തില്‍ കടുത്ത മത്സരം അതുകൊണ്ട് കാണാന്‍ കഴിയുമെന്ന് ഉറപ്പാണ്. ഹരിയാനയില്‍ കോണ്‍ഗ്രസ് അജയ് മാക്കനെ മത്സരിപ്പിക്കാനായി രംഗത്തിറക്കിയിട്ടുണ്ട്. ജയിക്കാനുള്ള കൃത്യം വോട്ടാണ് കോണ്‍ഗ്രസിന്റെ കൈവശമുള്ളത്. ബിജെപി കൃഷന്‍ പല്‍ പന്‍വാറിനെയും മത്സരിപ്പിക്കും. സ്വതന്ത്രനായ കാര്‍ത്തികേയ ശര്‍മയെ ബിജെപി പിന്തുണയ്ക്കുന്നുണ്ട്.












Click it and Unblock the Notifications