കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

19 രാജ്യസഭാ സീറ്റുകളിലെ തിരഞ്ഞെടുപ്പ് ഫലം; കെസി വേണുഗോപാൽ രാജ്യസഭയിലേക്ക്, ജയം രാജസ്ഥാനിൽ നിന്ന്

  • By Desk
Google Oneindia Malayalam News

ദില്ലി: 19 രാജ്യസഭാ സീറ്റുകളിലേക്കു നടക്കുന്ന വോട്ടെടുപ്പ് പ്രധാന കക്ഷികള്‍ക്ക് ജീവന്‍മരണ പോരാട്ടമാണ്. കോണ്‍ഗ്രസും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വാശിയേറിയ മല്‍സരമാണ് നടന്നത്. മൊത്തം 24 സീറ്റിലേക്കാണ് വോട്ടെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ കര്‍ണാടകയിലെ നാല് സീറ്റിലും അരുണാചല്‍ പ്രദേശിലെ ഒരു സീറ്റിലും സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ബാക്കിയുള്ള സീറ്റുകളിലാണ് വോട്ടടെുപ്പ് നടന്നത്.... തിരഞ്ഞെടുപ്പ് ഫലം അറിയാം

33

Newest First Oldest First
9:22 PM, 19 Jun

രണ്ട് ബിജെപി എംഎൽഎമാർക്കെതിരെ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതിന് പിന്നാലെ ഗുജറാത്തിൽ വോട്ടെണ്ണൽ മാറ്റി വെച്ചു
7:50 PM, 19 Jun

മിസോറാമിലെ ഒരു സീറ്റിൽ മിസോ നാഷണൽ ഫ്രണ്ടിന് വിജയം. കെ വൻലാൽ വേണ രാജ്യസഭയിലേക്ക്
7:36 PM, 19 Jun

മധ്യപ്രദേശിൽ നിന്ന് ബിജെപിയുടെ ജ്യോതിരാദിത്യ സിന്ധ്യയും കോൺഗ്രസിന്റെ ദിഗ്വിജയ് സിംഗും രാജ്യസഭയിലേക്ക്
7:23 PM, 19 Jun

ജാര്‍ഖണ്ഡില്‍ ഒരു സീറ്റില്‍ ജെഎംഎമ്മിനും മറ്റൊരു സീറ്റില്‍ ബിജെപിക്കും വിജയം. ജെഎംഎം അധ്യക്ഷന്‍ ഷിബു സോറനും ബിജെപി അധ്യക്ഷന്‍ ദീപക് പ്രകാശും രാജ്യസഭയിലേക്ക്‌
6:48 PM, 19 Jun

ഭൂപേന്ദ്ര സിംഗിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കിയതാണെന്ന് കോണ്‍ഗ്രസ്. ആരോഗ്യവാനായിരുന്നിട്ടും കേസരി സിംഗ് മറ്റൊരാളെ ഉപയോഗിച്ച് വോട്ട് ചെയ്തുവെന്നും പരാതി.
6:48 PM, 19 Jun

രണ്ട് ബിജെപി എംഎല്‍എമാരുടെ വോട്ട് റദ്ദാക്കണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ഭൂപേന്ദ്ര സിംഗ് ചുദാസമ, കേസരി സിംഗ് എന്നിവര്‍ക്കെതിരെ ആണ് പരാതി.
6:41 PM, 19 Jun

മധ്യപ്രദേശിൽ ബിജെപിക്ക് രണ്ട് സീറ്റിൽ വിജയം, കോൺഗ്രസ് വിജയിച്ചത് ഒരു സീറ്റിൽ
6:33 PM, 19 Jun

ആന്ധ്രപ്രദേശിലെ നാല് സീറ്റുകളിലും വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വിജയം. പിളളി സുഭാഷ് ചന്ദ്ര ബോസ്, മോപിദേവി വെങ്കട്ട രാമണ, അല്ല അയോധ്യാരമി റെഡ്ഡി, പരിമള്‍ നട്വാനി എന്നിവര്‍ രാജ്യസഭയിലേക്ക്.
6:30 PM, 19 Jun

ആന്ധ്ര പ്രദേശില്‍ നാല് വോട്ടുകള്‍ അസാധുവായി. 175 വോട്ടുകളില്‍ പോള്‍ ചെയ്തത് 173 എണ്ണം ആയിരുന്നു. രണ്ട് എംഎല്‍എമാര്‍ വോട്ട് ചെയ്തില്ല. ടിഡിപി വിമത എംഎല്‍എമാരുടെ വോട്ടാണ് അസാധുവായത്.
6:29 PM, 19 Jun

മധ്യപ്രദേശില്‍ ബിജെപിക്ക് രണ്ട് വോട്ടുകള്‍ നഷ്ടപ്പെട്ടതായി സൂചന. ഗോപിലാല്‍ യാദവ് എംഎല്‍എ അബദ്ധത്തില്‍ വോട്ട് മാറി ചെയ്തതായി സൂചന. ജുഗല്‍ കിഷോര്‍ ഭാഗ്രിയുടെ വോട്ട് അസാധുവായി.
6:27 PM, 19 Jun

രാജസ്ഥാനിലെ രണ്ട് സീറ്റിൽ കോണ്‍ഗ്രസിനും ഒരു സീറ്റില്‍ ബിജെപിക്കും വിജയം
6:26 PM, 19 Jun

രാജ്യസഭയിലേക്ക് കെസി വേണുഗോപാൽ തിരഞ്ഞെടുക്കപ്പെട്ടു. കെസി വേണുഗോപാലിന്റെ ജയം രാജസ്ഥാനിൽ നിന്ന്
6:11 PM, 19 Jun

മേഘാലയയിലെ രാജ്യസഭാ സീറ്റിലേക്ക് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ വിആര്‍ ഖര്‍ലൂഖിക്ക് വിജയം. മുഖ്യമന്ത്രി കൊണ്‍റാഡ് സാംഗ്മ ഖര്‍ലൂഖിയെ അഭിനന്ദനം അറിയിച്ചു.
6:01 PM, 19 Jun

രാജി വെച്ച മൂന്ന് ബിജെപി എംഎല്‍എമാര്‍ വോട്ട് ചെയ്തില്ല. ബിജെപി സര്‍ക്കാരിനുളള പിന്തുണ പിന്‍വലിച്ച നാല് എന്‍പിപി മന്ത്രിമാര്‍ വോട്ട് രേഖപ്പെടുത്തി. എഐടിസിയുടെ ഒരു എംഎല്‍എ വോട്ട് ചെയ്തില്ല.
5:55 PM, 19 Jun

മൂന്ന് വിമത കോണ്‍ഗ്രസ് എംഎല്‍എമാരെ വോട്ട് ചെയ്യാന്‍ സ്പീക്കര്‍ അനുവദിച്ചിരുന്നു. ഇവര്‍ക്ക് നിയമസഭയില്‍ പ്രവേശിക്കാന്‍ ഹൈക്കോടതിയുടെ വിലക്ക് നിലനില്‍ക്കേയാണിത്.
5:47 PM, 19 Jun

മണിപ്പൂരിലെ ഏക രാജ്യസഭാ സീറ്റില്‍ ബിജെപിക്ക് വിജയം.
5:37 PM, 19 Jun

കോണ്‍ഗ്രസ് രാജസ്ഥാനില്‍ വിജയിക്കുമെന്ന് ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്. രണ്ട് സീറ്റുകളിലേക്കും വിജയം ഉറപ്പാണെന്നും വിജയികള്‍ക്ക് നേരത്തെ തന്നെ അഭിനന്ദനം അറിയിക്കുന്നുവെന്നും സച്ചിന്‍ പൈലറ്റ്.
5:29 PM, 19 Jun

കോണ്‍ഗ്രസ് എംഎല്‍എയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കി ബിജെപി. ഓസ്‌ട്രേലിയയില്‍ നിന്നും കഴിഞ്ഞ ദിവസം എത്തിയ വാജിബ് അലി എംഎല്‍എ ക്വാറന്റൈനില്‍ പോകാതെ വോട്ട് ചെയ്യാനെത്തി എന്ന് പരാതി.
5:04 PM, 19 Jun

രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഉടൻ ആരംഭിക്കും
4:58 PM, 19 Jun

19 രാജ്യസഭാ സീറ്റുകളിലേക്കുളള തിരഞ്ഞെടുപ്പ് ഫലം അൽപസമയത്തിനകം പ്രഖ്യാപിക്കും
4:57 PM, 19 Jun

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വോട്ട് ചെയ്തു. മൂന്ന് ബസ്സുകളിലായാണ് ബിജെപി എംഎല്‍എമാരെ വോട്ട് ചെയ്യാന്‍ നിയമസഭയിലേക്ക് എത്തിച്ചത്.
3:23 PM, 19 Jun

മധ്യപ്രദേശില്‍ പോളിംഗ് അവസാനിച്ചു. 206 എംഎല്‍എമാരും സഭയിലെത്തി വോട്ട് രേഖപ്പെടുത്തി.
12:27 PM, 19 Jun

ഗുജറാത്ത്് മുഖ്യമന്ത്രി വിജയ് രൂപാണി വോട്ട് രേഖടെുത്തി. തെരഞ്ഞെടുപ്പ് അവസാനിച്ചയുടന്‍ കോണ്‍ഗ്രസിലെ ആഭ്യന്തര കലഹം പരസ്യമായി പുറത്തേക്ക് വരുമെന്ന് വിജയ് രൂപാണി പറഞ്ഞു.
10:21 AM, 19 Jun

റാഞ്ചിയില്‍ രാജ്യസഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നതിന്റെ നിയമസഭയിലെ രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതായി ബിജെപി എംഎല്‍എ ബിറാഞ്ചി നാരായന്‍ അവകാശപ്പെട്ടു.
10:18 AM, 19 Jun

മധ്യപ്രദേശില്‍ നിയമസഭയില്‍ കമല്‍നാഥ് വോട്ട് രേഖപ്പെടുത്തി. തന്റെ പാര്‍ട്ടിക്ക് സംസ്ഥാനത്ത് നിന്നും ഒരു രാജ്യസഭാ സീറ്റ് ഉറപ്പാണെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം കമല്‍നാഥ് പ്രതികരിച്ചു.
9:44 AM, 19 Jun

മധ്യപ്രദേശില്‍ വോട്ടെടുപ്പ് ആരംഭിച്ചു. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ വോട്ട് രേഖപ്പെടുത്തി
9:10 AM, 19 Jun

കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വളരെ ജാഗ്രതയോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് നടത്തുന്നത്. മുഴുവന്‍ എംഎല്‍എമാരെയും സ്‌ക്രീനിംഗിന് വിധേയമാക്കും. മാസ്‌ക് നിര്‍ബന്ധമാക്കുന്നതിനൊടൊപ്പം കൃതൃമായ സാമൂഹിക അകലം പാലിക്കാനും നിര്‍ദേശം ഉണ്ട്.
9:09 AM, 19 Jun

19 സീറ്റിലേക്ക് നടക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പ് ഇന്ന് രാവിലെ 9 നും 4 നും ഇടയില്‍ നടക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ 5 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും
8:27 AM, 19 Jun

മധ്യപ്രദേശില്‍ കോണ്‍ഗ്രസും ബിജെപിയും രണ്ട് സ്ഥാനാര്‍ത്ഥികളെ വീതമാണ് മത്സരിപ്പിക്കുന്നത്. ബിജെപിയുടെ ജ്യോതി രാദിത്യസിന്ധ്യയും ദിഗ് വിജയ് സിംഗും വിജയപ്രതീക്ഷയില്‍ തന്നെയാണ്.
7:37 AM, 19 Jun

182 ഗുജറാത്ത് നിയമസഭയില്‍ കോണ്‍ഗ്രസിന് 103 എംഎല്‍എമാരും കോണ്‍ഗ്രസിന് 65 പേരുമാണുള്ളത്. 8 പേര്‍ മാര്‍ച്ചില്‍ രാജിവെച്ചിരുന്നു.
READ MORE

English summary
Rajya Sabha Elections 2020 Live Updates; Polling for 19 Seats across 8 States
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X