ഇന്ത്യയുടെ 14ാമത് രാഷ്ട്രപതി രാംനാഥ് കോവിന്ദ്; വിജയക്കുതിപ്പില്‍ എന്‍ഡിഎ

  • Written By:
Subscribe to Oneindia Malayalam

ദില്ലി:രാംനാഥ് കോവിന്ദ് രാഷ്ട്രപ്രതി പദത്തിലേയ്ക്ക്. വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേയ്ക്ക് കടക്കുമ്പോള്‍ 11 സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ തന്നെ   ജയിക്കാന്‍ ആവശ്യമായ വോട്ട് മൂല്യം കടന്നിരുന്നു. ലോക്സഭ, രാജ്യസഭ, പതിനൊന്ന് സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ രാംനാഥ് കോവിന്ദിന് 7,02,44 വോട്ടുകളും മീരാകുമാരിന് 3,67,314 വോട്ടുകളുമാണ് നേടാന്‍ കഴിഞ്ഞത്.  

പാര്‍ലമെന്‍റിലെ ഇരു സഭകളില്‍ നിന്നുമായി കോവിന്ദ് 3,69,576 വോട്ടുകളും മീരാര്‍കുമാര്‍ 1,59,300 വോട്ടുകളുമാണ് നേടിയത്. ആന്ധ്രപ്രദേശില്‍ നിന്ന് മുഴുവന്‍ വോട്ടുകളും എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാം നാഥ് കോവിന്ദാണ് സ്വന്തമാക്കിയത്. ഇതിന് പിന്നാലെ അസമില്‍ നിന്ന് 95. 8 ശതമാനവും അരുണാചല്‍ പ്രദേശില്‍ നിന്ന് 94.9 ശതമാനവും കോവിന്ദിന് ലഭിച്ചു. എന്‍ഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ച 40 ഓളം പാര്‍ട്ടികളുടെ വോട്ടുകളാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയ്ക്ക് ലഭിക്കുക. പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മീരാകുമാറിന് ബീഹാറില്‍ നിന്ന് ആര്‍ജെഡി- കോണ്‍ഗ്രസ് സഖ്യത്തില്‍ നിന്ന് 45.7 ശതമാനം വോട്ടുകളാണ് ലഭിച്ചത്. ജമ്മു കശ്മീരില്‍ നിന്നും ബീഹാറില്‍ നിന്നുമാണ് മീരാകുമാറിന് ഏറ്റവുമധികം നവോട്ടുകള്‍ ലഭിച്ചിട്ടുള്ളത്.

photo-2017

രാം നാഥ് കോവിന്ദിന് 522എംപിമാരുടെ വോട്ടുകളും, മീരാകുമാറിന് 225 എംപിമാരുടെ വോട്ടുകളുമാണ് ലഭിച്ചിട്ടുള്ളത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 16 വോട്ടുകളാണ് അസാധുവായത്. ഗുജറാത്തില്‍ നിന്നും ഗോവയില്‍ നിന്നുമാണ് കോണ്‍ഗ്രസിന് വോട്ട് ചോര്‍ന്നത്. വ്യാഴാഴ്ച രാവിലെ 11 ന് ആരംഭിച്ച വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലെത്തിക്കഴിഞ്ഞു.

English summary
Ram Nath Kovind is set to be India's next President as votes are being counted today in the election held on Monday. A total of 479,585 votes were polled in favour of Mr Kovind after the counting was over in Parliament House and 11 states, an Election Commission official said.
Please Wait while comments are loading...