രാമനവമി സംഘര്‍ഷം; ബീഹാര്‍ ബംഗാളായി കൊണ്ടിരിക്കുകയാണെന്ന് ഗിരിരാജ് സിംഗ്, വിവാദം!!
പട്‌ന: ബീഹാറിലെ രാമനവമി ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടായ വര്‍ഗീയ സംഘര്‍ഷം രാഷ്ട്രീയ പോരിലേക്ക് വഴിമാറുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംഘര്‍ഷത്തില്‍ ആശങ്ക രേഖപ്പെടുത്തി. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറുമായി അദ്ദേഹം സംസാരിച്ചു. സ്ഥിതി ഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്. നേരത്തെ ബീഹാറിലേക്കുള്ള സന്ദര്‍ശനം അദ്ദേഹം റദ്ദാക്കിയിരുന്നു.
ആര്‍ജെഡി അമിത് ഷായ്‌ക്കെതിരെ രംഗത്തെത്തി. അമിത് ഷായ്ക്ക് ബീഹാറിലെ 40 ലോക്‌സഭാ സീറ്റുകളെ കുറിച്ചാണ് ആകെയുള്ള ആശങ്ക. അല്ലാതെ ബീഹാറിനെ കുറിച്ചല്ലെന്നും ആര്‍ജെഡി വക്താവ് മൃത്യുജ്ഞയ് തിവാരി പറഞ്ഞു. ഇഡിയെയും സിബിഐയെയും ഉപയോഗിക്കുന്നതില്‍ സംതൃപ്തി ലഭിച്ചെങ്കില്‍, എന്തിനാണ് നിങ്ങള്‍ ബീഹാറിലേക്ക് സുരക്ഷാ സേനകളെ അയക്കുന്നത്. അമിത് ഷായ്ക്ക് ബീഹാറിനെ കുറിച്ച് ആലോചിച്ച യാതൊരു ആശങ്കയുമില്ല.

നാല്‍പ്പത് ലോക്‌സഭാ സീറ്റിനെ കുറിച്ച് മാത്രമാണ് അദ്ദേഹത്തിന് ആശങ്ക. സംസ്ഥാനത്തെ ക്രമസമാധാന നില നല്ല രീതിയില്‍ മുഖ്യമന്ത്രി നിതീഷ് കുമാറും, ഉപമുഖ്യമന്ത്രി തേജസ്വി യാദവും നോക്കുന്നുണ്ടെന്നും തിവാരി പറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അതിക്രമങ്ങളെ കുറിച്ചാണ് കേന്ദ്ര മന്ത്രി ആദ്യം ശ്രദ്ധിക്കേണ്ടതെന്നും മൃത്യുജ്ഞയ് തിവാരി പറഞ്ഞു.
അതേസമയം നിതീഷ് കുമാറിനെതിരെ മുതിര്‍ന്ന ബിജെപി നേതാവ് ഗിരിരാജ് സിംഗ് രംഗത്തെത്തി. നിതീഷ് കുമാര്‍ മുസ്ലീങ്ങളുടെ മാത്രം മുഖ്യമന്ത്രിയാണോ എന്നായിരുന്നു ഗിരിരാജ് സിംഗിന്റെ ചോദ്യം. നിങ്ങള്‍ മുസ്ലീങ്ങളുടെ മാത്രം മുഖ്യമന്ത്രിയാണെന്ന് പ്രഖ്യാപിക്കുക. ഹിന്ദുക്കള്‍ നളന്ദ വിടണമെന്നും പറയുക. എന്നാല്‍ നിങ്ങള്‍ക്ക് വോട്ട് ചെയ്തവരില്‍ ഹിന്ദുക്കളുമുണ്ടെന്നും ഗിരിരാജ് സിംഗ് പറഞ്ഞു.
തമിഴ് രുചിയാണ് രുചി, എന്നാ ഒരു ടേസ്റ്റാണെന്നേ: എത്ര കഴിച്ചാലും കൊതി തീരില്ല, ഒന്ന് ട്രൈ ചെയ്ത നോക്കൂ
ബീഹാറില്‍ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളെ കുറിച്ച് യാതൊന്നും നിതീഷ് കുമാറിന് അറിയില്ലെന്നും ഗിരിരാജ് സിംഗ് ആരോപിച്ചു. അങ്ങനെയാണെങ്കില്‍ എന്തിനാണ് നിതീഷ് മുഖ്യമന്ത്രിയായത്. നിതീഷ് രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പശ്ചിമ ബംഗാളിലെയും ബീഹാറിലെയും മുഖ്യമന്ത്രിമാര്‍ തമ്മില്‍ വലിയ മത്സരം നടക്കുന്നുണ്ട്. മമത സര്‍ക്കാര്‍ നടത്തുന്നത് ന്യൂനപക്ഷ പ്രീണനമാണ്. ബീഹാറും അതേ വഴിയിലൂടെയാണ് സഞ്ചരിക്കുന്നത്.
ബീഹാറിലും സസാറാമിലും നടന്നിട്ടുള്ള അക്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ മേഖലയിലും പരാജയപ്പെട്ടതിന്റെ നേര്‍ സാക്ഷ്യമാണ്. അവര്‍ക്ക് ഇതേ കുറിച്ച് യാതൊരു അറിവുമില്ല. സസാറാം ബോംബ് സ്‌ഫോടനത്തില്‍ ആകെ തകര്‍ന്നിരിക്കുകയാണ്. ബീഹാറില്‍ ഇപ്പോള്‍ ഗസ്വ ഇ ഹിന്ദിന്റെ ആളുകളാണ് ആധിപത്യം പുലര്‍ത്തുന്നതെന്നും ഗിരിരാജ് സിംഗ് പറഞ്ഞു. അതേസമയം സംസ്ഥാനത്തേക്ക് ആഭ്യന്തര മന്ത്രാലയം സൈന്യത്തെ അയക്കുന്നുണ്ട്. ഇവര്‍ അക്രമത്തെ നേരിടും. ബീഹാര്‍ സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരമാണ് കൂടുതല്‍ സേനയെ കേന്ദ്രം അയക്കുന്നത്.












Click it and Unblock the Notifications