Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്നും ഭാര്യയോട് വഴക്ക്; ഒടുവില്‍ താമസം പന മുകളില്‍; പിന്നാലെ യുവാവിനെതിരെ സ്ത്രീകളുടെ കൂട്ടപ്പരാതി

കുടുംബ ജീവിതം ആകുമ്പോൾ തട്ടീം മുട്ടീം മുന്നോട്ടുപോകും ....വിവാഹം കഴിഞ്ഞവർ ഇടയ്ക്കിടെ ഈ വാചകം കേൾക്കാറില്ലേ. അതെ രണ്ട് വ്യക്തികൾ ഒരുമിച്ച് ജീവിക്കുമ്പോൾ ചെറിയ തട്ടലും മുട്ടലും പിണക്കവും ഒക്കെ ഉണ്ടാവും. പിന്നെ പരസ്പരം സഹകരിച്ച് മുന്നോട്ടുപോവുക എന്നൊക്കെയാണ് മുതിർന്നവർ നൽകാറുള്ള ഉപദേശം. കാര്യം ശരിയാണ് മിക്ക വീടുകളിലും വഴക്കുകൾ സാധാരണമാണ്.

ഒന്നുകിൽ പങ്കാളികളിൽ ഒരാൾ ക്ഷമിക്കണം അല്ലെങ്കിൽ പ്രശ്നം പരിഹരിക്കാൻ രണ്ട് പങ്കാളികളും ഒരുമിച്ച് ക്ഷമിക്കണം. എന്നാൽ ഭാര്യയുമായുള്ള വഴക്ക് ഒഴിവാക്കുന്നതിന് വേണ്ടി ഒരു ഭർത്താവ് ചെയ്തത് കേട്ടാൽ നമ്മൽ അന്തംവിട്ടുപോകും. ഉത്തർപ്രദേശിൽ ആണ് സംഭവം. ഭാര്യയുമായുള്ള നിരന്തരമായ വഴക്കുകൾ ഒഴിവാക്കാൻ ഇദ്ദേഹം ചെയ്ത കാര്യം മറ്റേതെങ്കിലും ഭർത്താവ് ചെയ്യുമോ എന്നത് സംശയമാണ്.

1

ഭാര്യയുമായുള്ള വഴക്കിൽ നിന്ന് രക്ഷപ്പെടാൻ ഈ ഭർത്താവ് സ്വീകരിച്ച മാർ​ഗമാണ് പന മുകളിലെ താമസം. ഒരുമാസക്കാലമായി ഇയാൾ പനയുടെ മുകളിലാണ്. ഉത്തർപ്രദേശിലെ മൗ ജില്ലയിൽ നിന്നുള്ള രാം പ്രവേഷാണ് ഒരു മാസത്തോളമായി തന്റെ ഗ്രാമത്തിലെ ഈന്തപ്പനയുടെ മുകളിൽ താമസിക്കുന്നത്. ഭാര്യയുമായുള്ള ദൈനംദിന വഴക്കുകളെത്തുടർന്ന് മകന്റെ അവസാന ആശ്രയമാണ് മരമെന്ന് അച്ഛൻ വിഷുൻറാം അവകാശപ്പെട്ടു. പ്രവേഷിന്റെ ഭാര്യ ദിവസവും മർദിക്കാറുണ്ടെന്നാണ് റിപ്പോർട്ട്. തൽഫലമായി, രാം മരത്തിന്റെ മുകളിൽ ജീവിക്കാൻ തീരുമാനിച്ചു. ഭക്ഷണസാധനങ്ങൾ കയറിൽ കെട്ടിയാണ് കുടുംബാംഗങ്ങൾ അദ്ദേഹത്തിന് ഭക്ഷണം നൽകുന്നത്.

മുടിയിൽ എണ്ണ തേക്കുമ്പോൾ ഇക്കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കാറില്ലേ..എങ്കിൽ സൂക്ഷിക്കണം!

2

അതിനിടെ, മരം തന്റെ വാസസ്ഥലമാക്കാനുള്ള പ്രവേഷിന്റെ തീരുമാനം ബരാസത്പൂരിലെ ഗ്രാമീണരെ, പ്രത്യേകിച്ച് സ്ത്രീകളെ ചൊടിപ്പിച്ചു. ഇയാൾ തങ്ങളുടെ സ്വകാര്യതയിൽ കടന്നുകയറുകയാണെന്ന് ഗ്രാമത്തിലെ സ്ത്രീകൾ പറഞ്ഞു. 100 അടിയോളം പൊക്കമുള്ളതാണ് പ്രവേഷിന്റെ മര വസതി, ഗ്രാമത്തിലെ സ്ത്രീകൾ ഉപയോഗിക്കുന്ന കുളം അതിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്.

2

മരത്തിന്റെ മുകളിൽ നിൽക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെ തുടർന്ന് സ്ത്രീകൾക്ക് അവരുടെ ദൈനംദിന പ്രവർത്തനങ്ങൾ നടത്താൻ കഴിയുന്നില്ല. മരത്തിൽ നിന്ന് പ്രവേഷിന് തങ്ങളുടെ മുറ്റത്തേക്ക് എളുപ്പത്തിൽ കാണാൻ കഴിയുമെന്നും അതുകൊണ്ട് തങ്ങൾക്ക് ഒട്ടും സ്വകാര്യതയില്ലെന്നും ഇവർ പറയുന്നു.

4

മരത്തിൽ നിന്ന് ഇറങ്ങാൻ ഗ്രാമവാസികൾ പ്രവേഷിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൻ അവരെ ഇഷ്ടികകൾ ഉപയോഗിച്ച് ഓടിച്ചു. നിസ്സഹായരായ ഗ്രാമവാസികൾ പോലീസിൽ പോലും വിവരമറിയിച്ചു. സംഭവത്തിന്റെ വീഡിയോ പകർത്തിയ പോലീസ് ഉടൻ നടപടിയെടുക്കുമെന്ന് അറിയിച്ചു. അതേസമയം, ഇയാളുടെ പിതാവിന്റെ വാദത്തിന് വിരുദ്ധമായി, യഥാർത്ഥത്തിൽ അച്ഛനും മകനും തമ്മിലുള്ള ഭിന്നത കാരണമാണ് ഇയാൾ മരത്തിൽ ഇരിക്കുന്നത് എന്നാണ് ദീപക് എന്ന ഗ്രാമത്തലവൻ പറഞ്ഞത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+