ഗുർമീതിന് ജയിലിൽ പ്രത്യേക പരിഗണന; പാൽ, ജൂസ്, പിന്നെ... തടവുകാരന്റെ വെളിപ്പെടുത്തൽ

  • Posted By:
Subscribe to Oneindia Malayalam

റോത്തക്: ബലാത്സംഗ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ദേര സച്ചാ സൗദ തലവൻ ഗുർമീത് റാം റഹീമിന് ജയിലിൽ പ്രത്യേക പരിഗണനയെന്ന് റിപ്പോർട്ട്. അതേ ജയിലിൽ കഴിഞ്ഞിരുന്ന രാഹുൽ ജെയ്ൻ ജാമ്യത്തിൽ പുറത്തിറങ്ങിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറം ലോകം അറിഞ്ഞത്. ജയിലിൽ ഗുർമീതിന് എല്ലാ വിധത്തിലുമുള്ള പ്രത‌്യേക പരിഗണനയാണ് ലഭിക്കുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു.

ഇന്ത്യൻ റെയിൽവേയുടെ മുഖം മിനുക്കുന്നു, ജീവനക്കാർക്ക് പ്രത്യേകം പരിശീലന ക്ലാസുകൾ നൽകും

ഗുർമീതിനും ജയിലൽ അധികൃതർക്കും പ്രത്യേക ഭക്ഷണം പുറത്തു നിന്ന് കൊണ്ടു വരുകയാണ് ചെയ്യുന്നത്. കൂടാതെ ഇയാൾ പുറത്തിറങ്ങുന്ന സമയങ്ങളിൽ ബാക്കി തടവുകാരെ സെല്ലിനുള്ളിലിട്ടു പൂട്ടുകയും ചെയ്യുമെന്നും രാഹുൽ പറയുന്നു. ഗുർമീത് ജയിലിലെത്തിയതിനു ശേഷം ജയിൽ അന്തരീക്ഷം മോശമായി മാറുകയായിരുന്നുവെന്നും ഇയാൾ വ്യക്തമാക്കി.

ജ്യൂസും പാലും

ജ്യൂസും പാലും

പീഡനക്കേസിൽ അഴിക്കുളളിലായ ദേരാ തലവൻ ഗുർമീത് റാം റഹീമിന് ജയിൽ പ്രത്യേക പരിഗണന ലഭിക്കുന്നെന്നു റിപ്പോർട്ട്. ജയിൽ സഹതടവുകാർക്ക് ലഭിക്കാത്ത സൗകര്യങ്ങളാണ് ഗുർമീത് ലഭിക്കുന്നത്. കഴിക്കാൻ പുറത്തു നിന്ന് പ്രത്യേക ഭക്ഷണം എല്ലാ ദിവസവും ജയിലിൽ എത്താറുണ്ട്. കൂടാതെ പാലും ജ്യൂസും എന്നിവ ഗുർമീതിന് ജയിൽ നിന്നു തന്നെ ലഭിക്കാറുണ്ട്.

ഗുർമീതിനെ ആരും കണ്ടിട്ടില്ല

ഗുർമീതിനെ ആരും കണ്ടിട്ടില്ല

ജയിൽ കഴിയുന്ന ഗുർമീതിനെ ബാക്കി തടവുകാർ ആരും കണ്ടിട്ടില്ല . ഗുർമീതിനെ പാർപ്പിച്ചിരിക്കുന്ന സെല്ലിലേയ്ക്ക് മറ്റാർക്കും പ്രവേശനമില്ല. ഗുർമീത് സെല്ലിനു പുറത്തു കടക്കുമ്പോൾ മറ്റു തടവികാരെ സെല്ലിനുള്ളി പൂട്ടിയിടുകയാണ് ചെയ്യാറുള്ളത്. തിരികെ അയാൾ സെല്ലിനുളളിൽ കയറുമ്പോഴാണ് ബാക്കിയുള്ളവരെ പുറത്തുവിടുന്നത്. കൂടാതെ ഗുർമീത് ഒരിക്കലും ജയിൽ ജോലികളിൽ ഏർപ്പെടുന്നതു കണ്ടിട്ടില്ലെന്നും രാഹുൽ പറയുന്നുണ്ട്.

ഗുർമീത് വന്നതിനു ശേഷം ജയിലിൽ പ്രശ്നം

ഗുർമീത് വന്നതിനു ശേഷം ജയിലിൽ പ്രശ്നം

ഗുർമീത് ജയിലിൽ വന്നതിനു ശേഷമാണ് ജയിലിൽ പ്രശ്നങ്ങൾ ഉടലെടുക്കാൻ തുടങ്ങിയത്. നേരത്തെ സധാരണ തടവുകാർക്ക് ജയിലിനുള്ളിൽ നടക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു, കൂടാതെ നല്ല ഭക്ഷണം ലഭിച്ചിരുന്നു, എന്നാൽ ഇപ്പോഴത്തെ അവസ്ഥമാറി. ജയിൽ നിന്ന് തടവുകാർക്ക് ലഭിക്കേണ്ട അടിസ്ഥാന ആവശ്യങ്ങൾ പോലും ലഭിക്കുന്നില്ല. വസ്ത്രം ചെരുപ്പ് മുതലായവ ലഭിക്കാതിരുന്നതിനെ തുടർന്ന് ഒരു തടവുകാരൻ ജഡ്ജിയെ സമീപിച്ചിരുന്നു. വിഷയത്തിൽ ജ‍ഡ്ജി ഇടപെട്ടതിനെ തുടർന്ന് അവസ്ഥയിൽ കുറച്ചു മാറ്റാൻ വരാൻ തുടങ്ങി.

ജയിലിൽ അസമത്വം

ജയിലിൽ അസമത്വം

ഹരിയാനയിലെ സുനരിയ ജയിലിൽ അസമത്വമാണ് നടക്കുന്നതെന്നു തടവുകാരൻ പറഞ്ഞു. എന്നാൽ ഈ അന്തരീക്ഷം മാറുന്നതിനായി തങ്ങൾ സമരം ചെയ്തുവെങ്കിലും മാറ്റമൊന്നും ഉണ്ടായിരുന്നില്ല. സാധാരണ തടവുകാർക്ക് സന്ദർശകരുമായി കൂടിക്കാഴ്ച നടത്തുന്നതിന് അനുവദിക്കുന്ന സമയം 20 മിനിട്ടാണ്. എന്നാൽ ഗുർമീതിന് 2 മണിക്കൂർ നേരം സന്ദർശകരെ കാണാം. കൂടാതെ ഇയാൾ ജയിലിൽ ജോലികൾ ചെയ്യുന്നതൊന്നും കണ്ടിട്ടില്ലെന്നും തടവുകാരൻ പറയുന്നുണ്ട്.

പീഡനകേസിലെ പ്രതി

പീഡനകേസിലെ പ്രതി

ആശ്രമത്തിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസിലാണ് ഗുർമീത് ജയിൽ ശിക്ഷ അനുഭവിക്കുന്നത്. കേസിൽ കുറ്റക്കാരനാണെന്നും തെളിഞ്ഞതോടെ കോടതി 20 വർഷത്തെ തടവു ശിക്ഷ വിധിച്ചിരുന്നു. ഗുർമീതിനെതിരെ ശിക്ഷ പുറപ്പെടുവിച്ച ദിവസം കോടതിയിൽ അക്രമസംഭവങ്ങളാണ് അരങ്ങേറിയത്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
The ‘Love Charger’ singer seems to have some serious fans among the police officials at Rohtak jail. The latest reports contain revelations by a fellow inmate of convicted living the good life in jail.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്