കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

1000 വര്‍ഷം നിലനില്‍ക്കും; ഭൂകമ്പത്തിലും തകരില്ല, രാമക്ഷേത്രം തുറക്കുക തിരഞ്ഞെടുപ്പിന് മുമ്പ്

Google Oneindia Malayalam News

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിലുള്ള അയോധ്യയിലെ രാമക്ഷേത്രം വിശ്വാസികള്‍ക്കായി തുറന്നു കൊടുക്കുക 2024ല്‍. മകര സക്രാന്തിക്ക് രാമവിഗ്രഹം സ്ഥാപിച്ച ശേഷം ജനുവരിയിലാകും തുറക്കുക. ഭൂകമ്പത്തിലും തകരാത്ത രീതിയിലാണ് നിര്‍മാണമെന്ന് രാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായ് പറഞ്ഞു.

1000 വര്‍ഷം വരെ നിലനില്‍ക്കുന്ന കരുത്തിലാണ് നിര്‍മാണം. 392 തൂണുകളാണ് രാമക്ഷേത്രത്തിനുള്ളത്. 12 വാതിലുകളും. ഇരുമ്പ്, ചെമ്പ് എന്നിവ ചേര്‍ത്തുള്ള മിശ്രിതം ഉപയോഗിച്ചാണ് കല്ലുകള്‍ ചേര്‍ത്തു നിര്‍ത്തുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

1

പ്രധാന ക്ഷേത്രത്തിന്റെ വ്യാപ്തി 350*250 അടിയാണ്. 1800 കോടി രൂപ ചെലവഴിച്ചാണ് ക്ഷേത്രം നിര്‍മിക്കുന്നത്. പകുതി നിര്‍മാണ ജോലിയും കഴിഞ്ഞിട്ടുണ്ട്. അതിവേഗമാണ് ജോലികള്‍ പുരോഗമിക്കുന്നത്. ഗുണംനിലവാരം നിലനിര്‍ത്തി തന്നെയാണ് പ്രവൃത്തികള്‍. അതില്‍ ഞങ്ങള്‍ സംതൃപ്തരാണെന്നും ചമ്പത്ത് റായ് പറഞ്ഞു.

2

ക്ഷേത്രം തുറന്നാല്‍ വന്‍തോതില്‍ ഭക്തജന തിരക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആളുകള്‍ കൂട്ടത്തോടെ എത്തുമ്പോള്‍ ക്ഷേത്രത്തിന് വല്ല ആഘാതവും സംഭവിക്കുമോ എന്ന് പരിശോധിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചിരുന്നു. ക്ഷേത്രത്തിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ ഈ പരിശോധന നടത്തുന്നുണ്ട്.

ഏറ്റവും കൂടുതല്‍ മുസ്ലിങ്ങളുള്ള രാജ്യം; കറന്‍സിയില്‍ ഗണപതി... കെജ്രിവാള്‍ പറഞ്ഞത് പുളുവല്ലഏറ്റവും കൂടുതല്‍ മുസ്ലിങ്ങളുള്ള രാജ്യം; കറന്‍സിയില്‍ ഗണപതി... കെജ്രിവാള്‍ പറഞ്ഞത് പുളുവല്ല

3

ശ്രീകോവിലിന് മുമ്പിലുള്ള തുറന്ന മേട നിര്‍മിക്കുന്നത് 160 തൂണുകളിലാണ്. ആദ്യനിലയില്‍ 82 തൂണുകളുമുണ്ടാകും. 12 വാതിലുകള്‍ തേക്കിലാണ് നിര്‍മിക്കുന്നത്. ക്ഷേത്ര അങ്കണത്തില്‍ പ്രത്യേക പവലിയനുകളുമുണ്ടാകും. 2.7 ഏക്കറിലാണ് ക്ഷേത്രം. രാജസ്ഥാനില്‍ നിന്ന് കൊണ്ടുവന്ന ഗുണമേന്മയുള്ള ഗ്രാനൈറ്റുകളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.

4

രാമ നവമിക്ക് സൂര്യ കിരണങ്ങള്‍ രാമ വിഗ്രഹത്തില്‍ പതിക്കുന്ന രീതിയിലാണ് ശ്രീകോവില്‍ നിര്‍മിക്കുന്നതെന്ന് പ്രൊജക്ട് മാനേജര്‍ ജഗദീഷ് അഫാലെ പറഞ്ഞു. 2024 ഏപ്രില്‍-മെയ് മാസങ്ങളിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇതിന് മുമ്പായി രാമക്ഷേത്രം തുറന്നുകൊടുക്കുക. ഇത് ബിജെപിക്ക് വലിയ ജനപ്രീതിയുണ്ടാക്കുമെന്ന് കരുതപ്പെടുന്നു.

തട്ടമിട്ട പ്രധാനമന്ത്രി എന്റെ സ്വപ്‌നമെന്ന് ഉവൈസി; തിരിച്ചടിച്ച് ബിജെപി, 'മുസ്ലിം പ്രധാനമന്ത്രി'യില്‍ ചര്‍ച്ചതട്ടമിട്ട പ്രധാനമന്ത്രി എന്റെ സ്വപ്‌നമെന്ന് ഉവൈസി; തിരിച്ചടിച്ച് ബിജെപി, 'മുസ്ലിം പ്രധാനമന്ത്രി'യില്‍ ചര്‍ച്ച

English summary
Ram Temple will be Earthquake Resistant; Temple Will Open For Devotees in 2024 January
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X