കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി സർക്കാരിന്‍റെ കാലത്ത് പൊതുകടം 57% കൂടി; ഓരോ ഇന്ത്യക്കാരനും 23,300 രൂപയുടെ കടബാധ്യത

Google Oneindia Malayalam News

ദില്ലി: കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലയളവില്‍ ഇന്ത്യയുടെ പൊതുകടം 57 ശതമാനം ഉയര്‍ന്നെന്ന് കോണ്‍ഗ്രസ് ആരോപണം. ധനകാര്യ മന്ത്രാലയത്തിന്‍റെ രേഖകള്‍ പുറത്തുവിട്ടാണ് കേന്ദ്രസര്‍ക്കാറിനും ബിജെപിക്കുമെതിരെ കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ആരോപണമുന്നയിക്കുന്നത്.

<strong> പ്രസംഗം 15 തവണ കണ്ടപ്പോഴാണ് മോദി പറഞ്ഞത് മനസ്സിലായതെന്ന് വടക്കന്‍; തിരുത്തിയതിന് നന്ദിയുമായി രാജേഷ്</strong> പ്രസംഗം 15 തവണ കണ്ടപ്പോഴാണ് മോദി പറഞ്ഞത് മനസ്സിലായതെന്ന് വടക്കന്‍; തിരുത്തിയതിന് നന്ദിയുമായി രാജേഷ്

2014 മാര്‍ച്ച് മുതല്‍ 2018 ഡിസംബര്‍ വരേയുള്ള കാലയളവില്‍ തെറ്റായ സാമ്പത്തിക നയങ്ങള്‍ സ്വീകരിച്ചത് മുലം രാജ്യത്തെ നിരവധി പൊതുമേഖല സ്ഥാപനങ്ങളെ കേന്ദ്രസര്‍ക്കര്‍ അടച്ചു പൂട്ടലിന്‍റെ വക്കില്‍ എത്തിച്ചു. വിവരങ്ങള്‍ മറച്ചു വെക്കല്‍ മോദി സസര്‍ക്കാറിന്‍റെ സ്ഥിരം പരിപാടിയായി മാറിയിരിക്കുന്നുവെന്നും രൺദീപ് സിങ് വിമര്‍ശിച്ചു.

 narendra-modi

നരേന്ദ്ര മോദി ഭരണത്തിലിരുന്ന നാല് വര്‍ഷക്കാലയളവില്‍ 30 ലക്ഷം കോടിയിലധികം തുകയാണ് അധിക വായ്പയായി കടമെടുത്തത്. സര്‍ക്കാറിന്‍റെ തെറ്റായ സാമ്പത്തിക നയങ്ങള്‍ മൂലം ഓരോ ഇന്ത്യക്കാരനും 23,300 രൂപയുടെ കടബാധ്യതയുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ എടുത്ത ഏഴ് ലക്ഷം കോടി കൂടി പരിഗണിക്കുമ്പോള്‍ നിലവിൽ രാജ്യത്തിന്റെ പൊതുകടം 90 ലക്ഷം കോടിയിലധികമായെന്നും കോൺഗ്രസ് ആരോപിക്കുന്നു.

English summary
randeep singh against modi government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X