കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ട് അസാധുവാക്കല്‍, പാര്‍ലമെന്റ് പാനലിന് മുന്നില്‍ ഉത്തരം മുട്ടി ഉര്‍ജിത് പട്ടേല്‍

നവംബര്‍ എട്ടിന് ശേഷം 9.2 ലക്ഷം കോടി രൂപയുടെ പുതിയ നോട്ടുകള്‍ വിപണിയിലെത്തിച്ചുവെന്ന് നോട്ട് അസാധുവാക്കല്‍, പാര്‍ലമെന്റ് പാനിലിന് മുന്നില്‍ ഉത്തരം മുട്ടി ഉര്‍ജിത് പട്ടേല്‍ ധനകാര്യ സമിതിയെ അറിയിച്ചു.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട പാര്‍ലമെന്റ് ധനകാര്യ സമിതിയുടെ ചോദ്യങ്ങള്‍ക്കു മുന്നല്‍ വലഞ്ഞ് ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍. പാര്‍ലമെന്റ് കാര്യസമിതിയുടെ പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ ഉര്‍ജിത് പട്ടേലിന് കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. നോട്ട് നിരോധനത്തിന് പിന്നാലെ ബാങ്കില്‍ തിരിച്ചെത്തിയത് എത്രപണമാണെന്ന് കൃത്യമായി പറയാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.

അതേസമയം നോട്ട് നിരോധനം പ്രഖ്യാപിച്ച നവംബര്‍ എട്ടിന് ശേഷം 9.2 ലക്ഷം കോടി രൂപയുടെ പുതിയ നോട്ടുകള്‍ വിപണിയിലെത്തിച്ചുവെന്ന് ഊര്‍ജിത് പട്ടേല്‍ ധനകാര്യ സമിതിയെ അറിയിച്ചു. 15.44 ലക്ഷം കോടി രൂപയുടെ 500, 1000 രൂപ നോട്ടുകളാണ് 2016 നവംബര്‍ എട്ടിന് സര്‍ക്കാര്‍ പിന്‍വലിച്ചത്. വിപണിയിലുണ്ടായിരുന്നതിന്റെ 86 ശതമാനത്തോളം തുകയാണ് ഇത്.

urjit patel

നോട്ട് അസാധുവാക്കലിനെ കുറിച്ചും അത് സമ്പദ് വ്യവസ്ഥയെ എങ്ങനെ ബാധിച്ചുവെന്നും വ്യക്തമാക്കുന്നതിനാണ് ഊര്‍ജിത് പട്ടേലിനെ സമിതി വിളിപ്പിച്ചത്. നോട്ട് നിരോധനം മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തോട് സമിതി ചോദിച്ചു.

കൂടുതല്‍ വിശദീകരണം നല്‍കുന്നതിന് ജനുവരി 20ന് വീണ്ടും ഹാജരാകാന്‍ സമിതി പട്ടേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സമിതിയുടെ പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ പട്ടേലിന് കഴിഞ്ഞിട്ടില്ലെന്ന് സമിതി അംഗവും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ സൗഗത റോയ് പറഞ്ഞു.

English summary
Appearing before a Parliament panel on demonetisaion, RBI Governor Urjit Patel today said Rs 9.2 lakh crore of new currency notes have been put into the system since November 8.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X