ജനങ്ങളുടെ ദുരിതം വര്‍ദ്ധിപ്പിച്ച് പണം മാറ്റാന്‍ പുതിയ നിബന്ധനയെത്തിയേക്കും
ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങിയേക്കുമെന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ദില്ലി: പഴയ കറന്‍സി മാറ്റി പുതിയവ വാങ്ങാന്‍ റിസര്‍വ് ബാങ്ക് പുതിയ നിബന്ധന കൊണ്ടുവന്നേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ഏതു ബാങ്കില്‍ നിന്നും പണം മാറ്റിവാങ്ങാമെന്നാണെങ്കില്‍ സ്വന്തമായ അക്കൗണ്ടുള്ള ബാങ്കില്‍ നിന്നുമാത്രമേ പണം മാറ്റിയെടുക്കാന്‍ കഴിയൂ എന്ന നിബന്ധനയാണ് റിസര്‍വ് ബാങ്ക് ആലോചിക്കുന്നത്.
ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങിയേക്കുമെന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ എല്ലാ ബാങ്കുകളിലും നോട്ടു മാറാനുള്ള സൗകര്യം ഇല്ലാതാകുന്നതോടെ ജനങ്ങള്‍ കൂടുതല്‍ ദുരിതത്തിലാകും. മാത്രവുമല്ല, ബാങ്ക് അക്കൗണ്ടില്ലാത്ത സാധാരണക്കാരായ ഗ്രാമീണരുടെ പ്രശ്‌നം കൂടുതല്‍ രൂക്ഷമാകും.

തങ്ങളുടെ പല ഐഡി കാര്‍ഡുകളും ഉപയോഗിച്ച് പല ബാങ്കുകളില്‍ നിന്നായി ജനങ്ങല്‍ പഴയ കറന്‍സി മാറ്റിയെടുക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ നിബന്ധനയ്ക്ക് നീക്കം. പണം മാറിയ ആളുടെ കൈയ്യില്‍ മഷി പുരട്ടുന്നത് വിജയകരമാകാത്തതുകൊണ്ടാണ് സര്‍ക്കാര്‍ കടുത്ത നടപടിക്ക് നീങ്ങുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
നവംബര്‍ 8ന് 1,000, 500 രൂപയുടെ കറന്‍സികള്‍ സര്‍ക്കാര്‍ നിരോധിച്ചശേഷം പല അവസരങ്ങളിലായി നിബന്ധനകള്‍ മുന്നോട്ടുവെക്കുകയാണ്. ബാങ്കുകളിലും എടിഎമ്മുകളിലും ജനങ്ങളുടെ തിരക്ക് വര്‍ധിച്ചുകൊണ്ടിരിക്കെ സര്‍ക്കാര്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് ദുരിതം ഇരട്ടിപ്പിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications