കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പലിശ നിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐ; കൊറോണ ആശങ്ക അകന്നില്ല, അനിശ്ചിതത്വം തുടരുന്നു

Google Oneindia Malayalam News

മുംബൈ: കൊറോണ ആശങ്ക ഒഴിയാതിരിക്കുന്ന സാഹചര്യത്തില്‍ പലിശ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോ 4 ശതമാനവും റിവേഴ്‌സ് റിപ്പോ 3.5 ശതമാനവും ആയി തുടരുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. മൂന്ന് ദിവസമായി ആര്‍ബിഐയുടെ പണനയ അവലോകന യോഗം നടക്കുകയായിരുന്നു. കൊറോണ വൈറസിന്റെ രണ്ടാം തരംഗമുണ്ടെന്ന് സംശയം ഉയര്‍ന്ന സാഹചര്യത്തിലാണ് നിരക്കില്‍ മാറ്റം വരുത്താതിരിക്കുന്നത്. ഇക്കാര്യത്തില്‍ വിപണിയില്‍ അനിശ്ചതത്വം നിലനില്‍ക്കുകയാണ്.

അമേരിക്കന്‍ കാലാവസ്ഥാ ഏജന്‍സി പ്രതിനിധി ജോണ്‍ കെറി ഇന്ത്യയില്‍: ചിത്രങ്ങള്‍ കാണാം

e

പുതിയ സാമ്പത്തിക വര്‍ഷത്തെ ആദ്യ പണ വായ്പ നയമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സമ്പദ് ഘടന തിരിച്ചുവരവിന്റെ പാതയിലാണ്. ഈ ഘട്ടത്തില്‍ പലിശ നിരക്കില്‍ മാറ്റം വരുത്തേണ്ട എന്നാണ് ആര്‍ബിഐ തീരുമാനിച്ചിരിക്കുന്നത്. വിപണിയില്‍ കൂടുതല്‍ പണം ലഭ്യമാക്കുന്നത് തുടരുകയാണ് ആര്‍ബിഐ. 10.5 ശതമാനം വളര്‍ച്ചയാണ് നടപ്പ് സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്നത്. പണപ്പെരുപ്പ നിരക്ക് ഉയരുന്നത് വെല്ലുവിളിയാണെന്ന് പണനയ അവലോകന സമിതി വിലയിരുത്തി.

പാര്‍ട്ടി അറിയേണ്ട... ഇത്തവണ വോട്ട് രമയ്ക്ക് ചെയ്തു; വടകരയില്‍ അടിയൊഴുക്ക്... യുഡിഎഫിന്റെ ഭാഗമാകില്ലപാര്‍ട്ടി അറിയേണ്ട... ഇത്തവണ വോട്ട് രമയ്ക്ക് ചെയ്തു; വടകരയില്‍ അടിയൊഴുക്ക്... യുഡിഎഫിന്റെ ഭാഗമാകില്ല

അതേസമയം, മഹാരാഷ്ട്രയിലും ദില്ലിയിലും കൊറോണ രോഗം വ്യാപിക്കുകയാണ്. രണ്ടിടത്തും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന പ്രചാരണമുണ്ടായിരുന്നു. തുടര്‍ന്ന് മുംബൈയിലെ കുടിയേറ്റ ജോലിക്കാര്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നു എന്ന വാര്‍ത്തകളും വന്നിരുന്നു. 45 വയസിന് മുകളിലുള്ളവര്‍ക്കാണ് വാക്‌സിന്‍ നല്‍കാന്‍ നിര്‍ദേശമുള്ളത്. 45 വയസിന് താഴെയുള്ളവര്‍ക്ക് ഒരു രാജ്യത്തും കൊറോണ വാക്‌സിന്‍ നല്‍കിയിട്ടില്ല. ഇന്ത്യയും നല്‍കാന്‍ ഇപ്പോള്‍ പദ്ധതിയിടുന്നില്ലെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു.

ക്യൂട്ട് ലുക്കില്‍ തിളങ്ങി റാഷി ഖന്ന; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍

Recommended Video

cmsvideo
തപാൽ വോട്ട് ദുരുപയോഗം ചെയ്യപ്പെട്ടോ? | Oneindia Malayalam

English summary
RBI Keeps Repo and reverse repo Rates Unchanged, Says Shaktikanta Das
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X