2000ത്തിന്റെ നോട്ടിറക്കാന്‍ തീരുമാനിച്ചത് മേയില്‍, 500, 1000 നോട്ടുകളുടെ വിധി അറിഞ്ഞില്ല!! ആര്‍ബിഐ

  • Written By:
Subscribe to Oneindia Malayalam

മുംബൈ: നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിനു മാസങ്ങള്‍ക്ക് മുമ്പു തന്നെ സര്‍ക്കാര്‍ ഇതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നതായി റിപോര്‍ട്ട്. 2016 മേയില്‍ 2000ത്തിന്റെ പുതിയ കറന്‍സി പുറത്തിറക്കാന്‍ കേന്ദ്രം തങ്ങളോട് ആവശ്യപ്പെട്ടതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.

വിവരാവകാശ നിയമപ്രകാരം ഒരു സ്വകാര്യ പത്രം നല്‍കിയ അപേക്ഷയിലാണ് ആര്‍ബിഐ ഇക്കാര്യം വെളിപ്പെടുത്തിയത്.

2016 മേയില്‍ അംഗീകാരം നല്‍കി

രാജ്യത്ത് 2000 രൂപയുടെ കറന്‍സി പുറത്തിറക്കാനുള്ള കേന്ദ്രത്തിന്റെ നിര്‍ദേശം 2016 മേയ് 19ന് തങ്ങള്‍ അംഗീകരിച്ചതായി ആര്‍ബിഐ വ്യക്തമാക്കി.

നോട്ട് നിരോധനം അറിഞ്ഞത് തലേദിവസം

നവംബര്‍ എട്ടിനു സര്‍ക്കാര്‍ അപ്രതീക്ഷിതായി 500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കുന്നതിനെക്കറിച്ച് നേരത്തേ സൂചനയൊന്നും ലഭിച്ചില്ലെന്നു ആര്‍ബിഐ.
മേയ്, ജൂലൈ, ആഗസ്ത് മാസങ്ങളില്‍ ബോര്‍ഡ് മീറ്റിങ് നടന്നിരുന്നെങ്കിലും നോട്ട് നിരോധനം ഇതില്‍ ചര്‍ച്ചയായില്ലെന്നും ആര്‍ബിഐ വ്യക്തമാക്കി. നവംബര്‍ ഏഴിനാണ് 500,1000 നോട്ടുകള്‍ നിരോധിക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ഉപദേശം തേടിയതെന്നും ആര്‍ബിഐ വ്യക്തമാക്കി.

രഘുറാം രാജന്റെ കാലത്ത്

രഘുറാം രാജന്‍ ഗവര്‍ണര്‍ ആയിരുന്നപ്പോഴാണ് 2000 രൂപയുടെ നോട്ട് അച്ചടിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചത്. 2016 സപ്തംബറില്‍ രഘുറാമിന്റെ കാലാവധി കഴിയുകയും ചെയ്തിരുന്നു.

ആര്‍ബിഐ പ്രതികരിച്ചില്ല

500, 1000 രൂപയുടെ നോട്ടുകള്‍ കേന്ദ്രം പിന്‍വലിച്ചപ്പോള്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് രഘുറാം രാജന്‍ സര്‍ക്കാരിന് കത്ത് അയച്ചോ എന്നതിനെക്കറുറിച്ച് മറുപടി നല്‍കാന്‍ ആര്‍ബിഐ തയ്യാറായില്ല.

English summary
The Reserve Bank of India (RBI) has said that its Central Board approved the proposal to issue new notes of the denomination of Rs 2,000 as early as May 2016, a fact it mentions in its note to the Standing Committee on Finance, but adds that there was no discussion on a possible withdrawal of Rs 500 and Rs 1,000 notes at its board meetings in May or July or August.
Please Wait while comments are loading...