ഡ്രാക്കുള 'മരിച്ചിട്ടില്ല', മൂന്നാം ക്ലാസുകാരിയെ ആക്രമിച്ചു, കഴുത്തറുത്ത് രക്തം കുടിക്കാന്‍ ശ്രമം!!
മൂന്നാം ക്ലാസുകാരിയുടെ കഴുത്തറുത്ത് രക്തം കുടിക്കാന്‍ ശ്രമിച്ചയാളെ പോലിസ് അറസ്റ്റ് ചെയ്തു
ഭുവനേശ്വര്‍: രക്തദാഹിയായ ഡ്രാക്കുള സാങ്കല്‍പ്പിക കഥാപാത്രമാണെങ്കിലും അത് യാഥാര്‍ഥ്യമായാല്‍ എങ്ങനെയിരിക്കും. ആലോചിക്കുമ്പോള്‍ തന്നെ ഭയം തോന്നുന്ന അത് സംഭവിച്ചിരിക്കുന്നു. ഇന്ത്യയില്‍ തന്നെയാണ് സംഭവം. ഒഡീഷയിലെ ഗന്‍ജം ജില്ലയിലാണ് ഒരാള്‍ മൂന്നാം ക്ലാസുകാരിയുടെ കഴുത്തറുത്ത് രക്തം കുടിക്കാന്‍ ശ്രമിച്ചത്. ഇയാളെ പോലിസ് അറസ്റ്റ് ചെയ്തു. കടല്‍ത്തീരത്തിനടുത്തുള്ള ബഡാ അര്ജീപള്ളി എന്ന സ്ഥലത്താണ് നടുക്കുന്ന സംഭവമുണ്ടായത്. 33കാരനായ ബെയ്രാഗിയാണ് പെണ്‍കുട്ടിയുടെ രക്തം കുടിക്കാന്‍ ശ്രമിച്ച് പോലിസ് പിടിയിലായത്.

തന്റെ അയല്‍വാസി കൂടിയായ പെണ്‍കുട്ടിയുടെ കഴുത്ത് കത്തി കൊണ്ട് ഇയാള്‍ മുറിക്കുകയായിരുന്നു. സ്വന്തം വീട്ടില്‍ കൂട്ടുകാര്‍ക്കൊപ്പം കളിച്ച് കൊണ്ടിരിക്കെയാണ് ബെയ്രാഗി കുട്ടിയെ ആക്രമിച്ചത്. പെണ്‍കുട്ടി എംകെസിജി ആശുപത്രിയില്‍ ചികില്സലിയാണ്. കുട്ടിയുടെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

പെണ്‍കുട്ടിയെ ആക്രമിച്ച ശേഷം ഒളിവില്‍പ്പോയ ബെയ്രാഗിയെ ഗോപാല്‍പൂരില്‍ വച്ച് നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ബെയ്രാഗിയെ പിന്നീട് ജയിലിലേക്കു മാറ്റി. ഇയാള്‍ പെണ്‍കുട്ടിയെ ആക്രമിക്കാനുള്ള കാരണം വ്യക്തമല്ലെന്നും ചോദ്യം ചെയ്യലില്‍ ഇതിനെക്കുറിച്ച് വെളിപ്പെടുത്തിയിട്ടില്ലെന്നും പോലിസ് അറിയിച്ചു. ബെയ്രാഗിക്ക് മാനസികപ്രശ്നങ്ങളൊന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടില്ല.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications