• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

റിയാലിറ്റി ഷോ താരം,വനിതാ ഹോക്കി ഗോള്‍കീപ്പര്‍,പോലീസ് ഓഫീസര്‍!ഗ്ലാമര്‍ താരങ്ങളുമായി ആംആദ്മി...

  • By Afeef Musthafa

പനാജി: ഗോവയില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്ന ആംആദ്മി പാര്‍ട്ടി തങ്ങളുടെ താരസമ്പന്നമായ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. ടിവി റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ സെസില്ലെ റോഡ്രിഗ്രസ്, മുന്‍ ഇന്ത്യന്‍ വനിതാ ഹോക്കി ഗോള്‍കീപ്പറായ ലോററ്റ ഡിസൂസ, സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥനായിരുന്ന സന്ദേശ് തെലേക്കര്‍ എന്നിവരടക്കം നിരവധി പ്രമുഖരാണ് ആം ആദ്മി സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നത്.

ജനങ്ങള്‍ക്ക് സുപരിചിതരായ സ്ഥാനാര്‍ത്ഥികളിലൂടെ ഗോവ തൂത്തുവാരാമെന്നാണ് ആം ആദ്മിയുടെ പ്രതീക്ഷ. വലിയ രാഷ്ട്രീയ പാരമ്പര്യമൊന്നുമില്ലാത്ത സാധാരണക്കാരായ, ജനങ്ങളെ അടുത്തറിയുന്ന സ്ഥാനാര്‍ത്ഥികളെയാണ് സംസ്ഥാനത്ത് മത്സരിപ്പിക്കുന്നതെന്നാണ് ആം ആദ്മി നേതാക്കള്‍ പറയുന്നത്. ഇവരിലൂടെ എതിരാളികളായ ബിജെപിക്കും കോണ്‍ഗ്രസിനും ശിവസേനയുടെ മഹാസഖ്യത്തിനും കനത്ത വെല്ലുവിളി ഉയര്‍ത്താനാകുമെന്നും ആം ആദ്മി കരുതുന്നു.

ആം ആദ്മി സ്ഥാനാര്‍ത്ഥികള്‍...

ആം ആദ്മി സ്ഥാനാര്‍ത്ഥികള്‍...

വോട്ടര്‍മാര്‍ക്ക് സുപരിചിതരും, പ്രശസ്തരുമായ സ്ഥാനാര്‍ത്ഥികളെയാണ് ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുള്ളത്.

പത്രപ്രവര്‍ത്തകന്‍ വരെ...

പത്രപ്രവര്‍ത്തകന്‍ വരെ...

ടിവി റിയാലിറ്റി ഷോ താരം മുതല്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ വരെ ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

സെസില്ല റോഡ്രിഗസ്...

സെസില്ല റോഡ്രിഗസ്...

ടിവി ചാനലിലെ ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ സെസില്ല റോഡ്രിഗസാണ് ആം ആദ്മി പട്ടികയിലെ പ്രമുഖ സ്ഥാനാര്‍ത്ഥി. 34കാരിയായ സെസില്ല തലേഗോവ് മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്.

മുന്‍ ഹോക്കി ഗോള്‍ കീപ്പര്‍...

മുന്‍ ഹോക്കി ഗോള്‍ കീപ്പര്‍...

ഇന്ത്യന്‍ വനിതാ ഹോക്കി ടീമിലെ മുന്‍ ഗോള്‍കീപ്പറായിരുന്ന 64കാരിയായ ലോററ്റ ഡിസൂസ വാസ്‌കോഡാ ഗാമയില്‍ നിന്നാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. ഗോവയെ പ്രതിനിധീകരിച്ച് ആദ്യമായി ദേശീയ ഹോക്കി ടീമിലെത്തിയ ലോററ്റ, ഇന്ത്യന്‍ റെവന്യൂ സര്‍വ്വീസിലും കസ്റ്റംസിലും സേവനമനുഷ്ടിച്ചിട്ടുണ്ട്.

പത്രപ്രവര്‍ത്തകന്‍...

പത്രപ്രവര്‍ത്തകന്‍...

സാലിഗോ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന 52കാരനായ പ്രദീപ് പഡ്‌ഗോണ്‍ക്കര്‍ ഗോവയിലെ അറിയപ്പെടുന്ന പത്രപ്രവര്‍ത്തകനാണ്. സംസ്ഥാനത്തെ പ്രമുഖ പ്രാദേശിക ചാനലിലെ ഫീച്ചര്‍ എഡിറ്ററായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് അദ്ദേഹം ആം ആദ്മിയില്‍ ചേരുന്നത്.

സന്ദേശ് തലേക്കര്‍...

സന്ദേശ് തലേക്കര്‍...

എന്‍എസ്ജിയില്‍ നിന്ന് കമാന്‍ഡോ പരിശീലനം പൂര്‍ത്തിയാക്കിട്ടുള്ള സന്ദേശ് തലേക്കര്‍ കാനക്കോണ മണ്ഡലത്തിലാണ് മത്സരിക്കുന്നത്. ഗോവന്‍ പോലീസില്‍ നിന്നും സ്വമേധയാ വിരമിച്ച സന്ദേശ് സ്വന്തം ബിസിനസ് നടത്തിവരുന്നു.

മാപ്‌സയില്‍ മത്സരിക്കും...

മാപ്‌സയില്‍ മത്സരിക്കും...

മുന്‍ കേന്ദ്രനിയമ മന്ത്രി രാമകാന്ത് ഖലപിന്റെ മരുമകളും ഗോവയിലെ പ്രശസ്ത റെസ്റ്റോറന്റ് ഉടമയുമായ ശ്രാദ്ധ ഖലപ് മാപ്‌സ മണ്ഡലത്തില്‍ നിന്നാണ് ആം ആദ്മി ടിക്കറ്റില്‍ മത്സരിക്കുന്നത്.

ഫിറ്റ്‌നെസ് ട്രെയിനര്‍...

ഫിറ്റ്‌നെസ് ട്രെയിനര്‍...

ഗോവയിലെ അറിയപ്പെടുന്ന ഫിറ്റ്‌നെസ് ട്രെയിനറായ രാമ കന്‍ക്കോന്‍ക്കര്‍ സെന്റ് ആന്‍ഡ്രെ മണ്ഡലത്തില്‍ നിന്നാണ് ആം ആദ്മിക്ക് വേണ്ടി ജനവിധി തേടുന്നത്.

ആം ആദ്മി പ്രചരണം ശക്തമാക്കുന്നു...

ആം ആദ്മി പ്രചരണം ശക്തമാക്കുന്നു...

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം സംസ്ഥാനത്ത് ശക്തമായ പ്രചരണ പരിപാടികളാണ് ആം ആദ്മി സംഘടിപ്പിക്കുന്നത്. ആഞ്ഞുപിടിച്ചാല്‍ 40 സീറ്റുകളുള്ള ഗോവ തൂത്തുവാരാമെന്നാണ് പാര്‍ട്ടി നേതാക്കളുടെ പ്രതീക്ഷ.

ഫെബ്രുവരി നാലിന്...

ഫെബ്രുവരി നാലിന്...

ഫെബ്രുവരി നാലിന് ഒറ്റ ഘട്ടമായാണ് ഗോവയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ശിവസേന,എംജിപി, തുടങ്ങിയ പാര്‍ട്ടികള്‍ നേതൃത്വം നല്‍കുന്ന മഹാസഖ്യവും ബിജെപിയും കോണ്‍ഗ്രസും ആം ആദ്മിയുമാണ് പ്രധാനമായും മത്സരരംഗത്തുള്ളത്.

English summary
A reality show star, a fitness trainer, an international hockey player and a former policeman are among the Aam Aadmi Party candidates for Goa elections.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more