"മലേഷ്യ, ഏഷ്യയുടെ നേര്‍ക്കാഴ്ച"
തായ്‌ലന്റ്, ഇന്തോനേഷ്യ എന്നിവയ്ക്കിടയിലായി വരുന്ന മലേഷ്യ/ക്വാലാലംപൂര്‍ വ്യത്യസ്ത സംസ്‌കാരങ്ങളുടെ ഒരു കൂടിച്ചേരലാണ്. ഒരു സഞ്ചാരി ആഗ്രഹിയ്ക്കുന്ന എല്ലാമുള്‍പ്പെടുന്ന ഒന്ന്.
ഒഴിവുകാലം കുടുംബത്തോടൊപ്പം ചെലവഴിയ്ക്കാനാഗ്രഹിയ്ക്കുന്നവര്‍ക്ക് അനുയോജ്യമായ ബീച്ചുകളും ബീച്ച് സൈഡ് റിസോര്‍ട്ടുകളുമെല്ലാമിവിടെയുണ്ട്. കെഎല്‍ ടവര്‍, ഇസ്താനനഗര അടക്കമുള്ള ലോകത്തെ തന്നെ സുന്ദരമായ കെട്ടിടങ്ങളില്‍ ചിലതും ഇവിടെയുണ്ട്. മഹത്തായ പാരമ്പര്യവും തനതായ സംസ്‌കാരവും ഒത്തിണങ്ങുന്ന ഇവിടം സഞ്ചാരികള്‍ക്ക് നല്ലൊരു സമ്മാനമാണ്.
ഇവിടുത്തെ സ്ഥിരം താപനില (21-35) ആയതു കൊണ്ടുതന്നെ ഏതു സമയത്തു വേണമെങ്കിലും സന്ദര്‍ശത്തിന് അനുയോജ്യവും.
ക്വാലാലംപൂര്‍, മലേഷ്യ എന്നിവ സന്ദര്‍ശനയോഗ്യമാകുന്നതിന്റെ 7 പ്രധാന കാരണങ്ങളെക്കുറിച്ചറിയൂ,
ബാട്ടു ഗുഹകള്‍
ഇവിടുത്തെ ബാട്ടു ഗുഹകള്‍ ഗുഹാക്ഷേത്രങ്ങളുടെ നേര്‍സാക്ഷ്യമാണ്. സെലഗൂരിലെ ഗോംബാക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. മുരുകന്‍ പ്രതിഷ്ഠയായ ഈ ക്ഷേത്രം സന്‍ഗായ് ബാട്ടു നദീതീരത്താണ്. ഈ നദിയില്‍ നിന്നാണ് ക്ഷേത്രത്തിന് പേര്‍ ലഭിച്ചതും. ശില്‍പചാരുത വിളിച്ചോതുന്ന ഒന്ന്.
ഫ്രേസേഴ്‌സ് ഹില്‍സ്
പനാഗ് പര്‍വ്വതനിരകളിലുള്ള ഫ്രേസേഴ്‌സ് ഹില്‍സ് കോലാലംപൂരില്‍ നിന്നും രണ്ടു മണിക്കൂര്‍ യാത്ര ചെയ്താലെത്തുന്ന ദൂരത്താണ്. ബുക്കിറ്റ് ഫ്രേസര്‍ എന്നാണ് ഇത് പൊതുവായി അറിയപ്പെടുന്നത്. സഞ്ചാരികളെ രസിപ്പിയ്ക്കുന്ന ഒരിടം. 1800കളില്‍ മുതല്‍ നിലവിലുള്ളത്. ടിന്‍ വ്യവസായത്തിനു പേരു കേട്ട ഒരിടം.
തീന്‍ഹൗ ക്ഷേത്രം
സൗത്ത്ഈസറ്റ് ഏഷ്യയിലെ പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ് തീന്‍ഹൗ ക്ഷേത്രം. ചൈനീസ് മത്സ്യദേവതയായ മാസുവിനെ ആരാധിയ്ക്കുന്ന ഒരിടം. ഒരു കുന്നിനു മുകളിലാണ് ഈ ക്ഷേത്രം.
പെനാന്‍ഗ് ബീച്ച്
പെനാന്‍ഗ് ബീച്ചാണ് മറ്റൊരു ആകര്‍ഷണം. വെള്ളമണലും നീലനിറത്തിലെ ജലവും കൊണ്ട് ആകര്‍ഷകമായ ഒരിടം. മലേഷ്യയുടെ വടക്കുപടിഞ്ഞാറന്‍ തീരത്തുള്ള ഈ ബീച്ച് നല്ല ഭക്ഷണം ലഭിയ്ക്കുന്ന ഒരിടം കൂടിയാണ്.
പെട്രോണാസ് ടവര്‍
ലോകത്തെ ഏറ്റവും ഉയരമുള്ള രണ്ടു കെട്ടിടങ്ങളിലൊന്നായ പെട്രോണാസ് ടവര്‍ മറ്റൊരു ആകര്‍ഷണം, ട്വിന്‍ ടവര്‍ എന്നു പേരുള്ള ഇത് സീസര്‍ പെല്ലി ആന്റ് അസോസിയേറ്റ്‌സ് രൂപം കൊടുത്ത ഒന്നാണ്. 452 മീറ്റര്‍ ഉയരമുള്ള ഇവിടെ ജോഗിംങ് ട്രാക്ക്, സ്വിമ്മിംഗ് പൂള്‍ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.
ഗോണ്ടോല ലിഫ്റ്റ്
ഇവിടുത്തെ ജെന്റിംഗ് ഹൈവേ എന്ന ഗോണ്ടോല ലിഫ്റ്റ് ഏഷ്യയിലെ തന്നെ ഏറ്റവും നീളവും വേഗവും കൂടിയ ഒന്നാണ്. ഒരു മണിക്കൂറില്‍ 2000 പേര്‍ക്കു സഞ്ചരിയ്ക്കാവുന്ന ഇത് ഹോംഗ്‌ടോങ്, ജയ ആന്റ് റിസോര്‍ട്ട് ഹോട്ടല്‍, പഹംഗ് എന്നിവയെ ബന്ധിപ്പിയ്ക്കുന്ന ഒന്നാണ്.
എയര്‍ ഏഷ്യയുടെ ആകര്‍ഷകമായ ഓഫറുകള്‍
2017ല്‍ മലേഷ്യ, ക്വാലാലംപൂര്‍ സന്ദര്‍ശിയ്ക്കാനുള്ള മറ്റൊരു പ്രധാന കാരണം എയര്‍ ഏഷ്യ നല്‍കുന്ന ആകര്‍ഷകമായ ഓഫറുകളാണ്. വെറും 999 രൂപയ്ക്ക് എയര്‍ ഏഷ്യയില്‍ ഈ മനോഹരമായ സ്ഥലംസന്ദര്‍ശിയ്ക്കാം. നീണ്ട വീക്കെന്‍ഡ് യാത്രയ്ക്കു ബാഗ് പായ്ക്കു ചെയ്‌തോളൂ.
ഇപ്പോള്‍ത്തന്നെ എയര്‍ ഏഷ്യ ടിക്കറ്റുകള്‍ ബുക്ക് ചെയ്യൂ
RECOMMENDED STORIES