Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ണാടകത്തില്‍ നടക്കാനിരിക്കുന്നത് വന്‍ രാഷ്ട്രീയ അട്ടിമറി! വെളിപ്പെടുത്തല്‍! പഴുതടച്ച് ബിജെപി

Recommended Video

cmsvideo
    കര്‍ണാടകത്തില്‍ നടക്കാനിരിക്കുന്നത് വന്‍ രാഷ്ട്രീയ അട്ടിമറി!

    ബെംഗളൂരു: ദക്ഷിണേന്ത്യയില്‍ ആദ്യം താമര വിരിഞ്ഞ മണ്ണില്‍ അധികാരം തിരിച്ച് പിടിക്കാനുള്ള ജീവന്‍മരണ പോരാട്ടത്തിലാണ് ബിജെപി. ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കന്നഡ മണ്ണില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുകയാണ്. മെയ് 23 ന് കര്‍ണാടകത്തില്‍ ചില അട്ടിമറികള്‍ നടക്കുമെന്നാണ് ബിജെപിയിലെ മുതിര്‍ന്ന നേതാവിന്‍റെ വെളിപ്പെടുത്തല്‍. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ 22 സീറ്റുകളില്‍ ബിജെപി ജയിക്കുമെന്നും അതിന് പിന്നാലെ ചില അട്ടിമറികള്‍ നടക്കുമെന്നുമാണ് നേതാവ് വെളിപ്പെടുത്തിയത്.

    ഒട്ടേറ കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണയുള്ള കോടീശ്വരനായ രമേശ് ജാര്‍ഖിഹോളി രാജിവെയ്ക്കുമെന്ന് പ്രഖ്യാപിച്ച പിന്നാലെയാണ് വരാനിരിക്കുന്ന നീക്കങ്ങളെ കുറിച്ചുള്ള ബിജെപി നേതാക്കള്‍ സൂചന നല്‍കിയത്. ദേശീയ മാധ്യമമായ ഡെക്കാന്‍ ക്രോണിക്കിള്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വിശദാംശങ്ങള്‍

     തുനിഞ്ഞിറങ്ങി ബിജെപി

    തുനിഞ്ഞിറങ്ങി ബിജെപി

    സഖ്യ സര്‍ക്കാരിനെ താഴെയിറക്കാന്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ബിജെപി പഠിച്ച പണി പതിനെട്ടും പയറ്റിയിരുന്നു.ഭരണപക്ഷത്തെ എംഎല്‍എമാരെ കോടികള്‍ വാഗ്ദാനം ചെയ്ത് മറുകണ്ടം ചാടിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും തന്ത്രപരമായ നീക്കങ്ങളിലൂടെ ദള്‍-കോണ്‍ഗ്രസ് സഖ്യം അത് അതിജീവിച്ചു.

     രാഷ്ട്രീയ നാടകങ്ങള്‍

    രാഷ്ട്രീയ നാടകങ്ങള്‍

    എന്നാല്‍ ലോക്സഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന മെയ് 23 ന് കര്‍ണാടകത്തില്‍ വലിയ രാഷ്ട്രീയ നാടകങ്ങള്‍ അരങ്ങേറുമെന്നാണ് ബിജെപി നേതാക്കളുടെ വെളിപ്പെടുത്തല്‍. സഖ്യസര്‍ക്കാരിനെ ഞെട്ടിച്ച് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് എത്തുമെന്ന് നേതാക്കള്‍ പറയുന്നു.

     കൂട്ട ഒഴുക്ക്

    കൂട്ട ഒഴുക്ക്

    അതേസമയം എത്രപേര്‍ ബിജെപിയില്‍ എത്തും എന്നത് സംബന്ധിച്ച് ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും നേതാക്കള്‍ ബിജെപിയില്‍ എത്തു. പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് അല്‍പം പോലും സാവകാശം ലഭിക്കാത്ത വിധത്തിലായിരിക്കും ഇത്തവണ നീക്കം.

     ഇന്‍റലിജെന്‍സ് വിങ്ങ്

    ഇന്‍റലിജെന്‍സ് വിങ്ങ്

    മുന്‍പും ബിജെപി ഇത്തരത്തില്‍ പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാല്‍ എച്ച്ഡി കുമാരസ്വാമിയുടെ നീക്കങ്ങളാണ് ഇതിനെ തകര്‍ത്തത്. മുഖ്യമന്ത്രിക്ക് ചുറ്റുമുള്ള കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ വലിയൊരു ഇന്‍റലിജെന്‍സ് വിങ്ങ് തന്നെയുണ്ട്.

     യെഡ്ഡിയുടെ വിശ്വസ്തന്‍

    യെഡ്ഡിയുടെ വിശ്വസ്തന്‍

    അതുകൊണ്ട് തന്നെ വിമത എംഎല്‍എമാരുടെ സകല നീക്കങ്ങളും കുമാരസ്വാമിക്ക് മനസിലാക്കാന്‍ സാധിക്കും. അതിനാല്‍ എത്ര എംഎല്‍എമാര്‍ എന്നത് ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല, യെദ്യൂരപ്പയുടെ വിശ്വസ്തനായ നേതാവ് വ്യക്തമാക്കി.

     എളുപ്പമാകും

    എളുപ്പമാകും

    ഇത്തവണ ബിജെപിക്ക് കാര്യങ്ങള്‍ എളുപ്പമാകും. കാരണം എംഎല്‍എമാരെ മറുകണ്ടം ചാടിച്ചാല്‍ മുന്‍പത്തെ പോലെ സിദ്ധരമായ്യ ആ നീക്കത്തെ എതിര്‍ക്കില്ല. സഖ്യ സര്‍ക്കാര്‍ ഇനിയും മുന്നോട്ട് പോകുന്നതിനോട് സിദ്ധരാമയ്യയ്ക്ക് താത്പര്യമില്ല.

     സിദ്ധരാമയ്യ മിണ്ടില്ല

    സിദ്ധരാമയ്യ മിണ്ടില്ല

    മൈസൂരില്‍ സിദ്ധരാമയ്യയുടെ വിശ്വസ്തനായ സിഎച്ച് വിജയശങ്കര്‍ പരാജയപ്പെടുകയാണെങ്കില്‍ സിദ്ധരാമയ്യ പരസ്യമായി തന്നെ ദളിനെതിരെ രംഗത്തെത്തും, ഇതോടെ തങ്ങളുടെ കാര്യങ്ങള്‍ എളുപ്പമാകും, യെഡ്ഡിയുടെ വിശ്വസ്തന്‍ പറഞ്ഞു.

     എംഎല്‍എമാര്‍

    എംഎല്‍എമാര്‍

    എംഎല്‍എമാരായ ഗോകക് റമേശ് ജാര്‍ഖിഹോളി, അതാനിയിലെ മഹേഷ് കുമതല്ലി, ബി നാഗേന്ദ്ര, ജെഎന്‍ ഗണേഷ് എന്നിവര്‍ ബിജെപി പക്ഷത്തേക്ക് ചേക്കേറുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ സജീവമായിട്ടുണ്ട്. ഹീരേകേറൂര്‍ എംഎല്‍എ ബിസി പാട്ടിലിനേയും ബിജെപി സമീപിച്ചിട്ടുണ്ടെന്നാണ് വിവരം.

     നേതാക്കളും

    നേതാക്കളും

    മുന്‍പ് എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാനുള്ള ബിജെപിയുടെ നീക്കത്തില്‍ കോണ്‍ഗ്രസിലെ ചില എംഎല്‍എമാര്‍ രാജിസന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടേയും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടേയും ഇടപെടലോടെ എംഎല്‍എമാര്‍ പിന്തിരിയുകയായിരുന്നു.

     രാഷ്ട്രീയ സന്യാസികള്‍

    രാഷ്ട്രീയ സന്യാസികള്‍

    അതിനിടെ ബിജെപിയാണോ സഖ്യസര്‍ക്കാരിലെ അസ്വാരസ്യങ്ങള്‍ക്ക് പിന്നിലെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ബിജെപി അധ്യക്ഷന്‍ യെദ്യൂരപ്പയുടെ മറുപടി ഇങ്ങനെ- സഖ്യത്തെ ഒന്നിപ്പിക്കേണ്ടത് ബിജെപിയാണോ? ഞങ്ങള്‍ രാഷ്ട്രീയ സന്യാസികള്‍ അല്ല.

     കലങ്ങിമറിയും

    കലങ്ങിമറിയും

    ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ തകരുമെന്ന് ബിജെപി അധ്യക്ഷന്‍ യെദ്യൂരപ്പ പ്രവചിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പുതിയ വെളിപ്പെടുത്തലോടെ കര്‍ണാടക രാഷ്ട്രീയം വീണ്ടും കലങ്ങിമറിയുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+