കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംരക്ഷണം ആവശ്യപ്പെട്ട് വിമത എംഎൽഎമാർ മുംബൈ പോലീസിന് കത്ത് നൽകി; നേതാക്കളെ കടത്തി വിടരുത്

Google Oneindia Malayalam News

മുംബൈ: പോലീസ് സംരക്ഷണം തേടി മുംബൈയിലുള്ള വിമത എംഎൽഎമാർ. ശനിയാഴ്ച രാജി സമർപ്പിച്ചതിന് ശേഷം ബെംഗളൂരുവിൽ നിന്നും മുംബൈയിലെ ഹോട്ടലിലേക്ക് മാറിയ എംഎൽഎമാരാണ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് മുംബൈ പോലീസിനെ സമീപിച്ചത്. കോൺഗ്രസിന്റെ ക്രൈസിസ് മാനേജർ ഡികെ ശിവകുമാറും മറ്റൊരു ജെഡിഎസ് നേതാവും ചൊവ്വാഴ്ച മുംബൈയിലെത്താനിരിക്കെയാണ് നടപടി.

തകര്‍ച്ച പൂര്‍ണം; 15-ാമത്തെ എംഎല്‍എയും രാജിവച്ചു, അതും കോണ്‍ഗ്രസ്സുകാരന്‍! കര്‍ണാടക സര്‍ക്കാര്‍ വീണുതകര്‍ച്ച പൂര്‍ണം; 15-ാമത്തെ എംഎല്‍എയും രാജിവച്ചു, അതും കോണ്‍ഗ്രസ്സുകാരന്‍! കര്‍ണാടക സര്‍ക്കാര്‍ വീണു

10 എംഎൽഎമാർ ഒപ്പുവെച്ച കത്താണ് മുംബൈ പോലീസ് മേധാവിക്ക് കൈമാറിയത്. മുംബൈയിലെത്തുന്ന നേതാക്കളെ കാണാൻ താൽപര്യമില്ലെന്നും മുഖ്യമന്ത്രി കുമാരസ്വാമി ഉൾപ്പെടെ ഉള്ളവരെ ഹോട്ടലിലേക്ക് കടത്തി വിടരുതെന്നും കത്തിൽ ആവശ്യം ഉന്നയിക്കുന്നുണ്ട്.

mla

ശിവറാം ഹെബ്ബാർ, പ്രതാപ് ഗൗഡ പാട്ടീൽ, ബിസി പാട്ടീൽ, ബസവരാജ്, എസ് ടി സോമശേഖർ, രമേശ് ജാർക്കിഹോളി, ഗോപാലയ്യ, എച്ച് വിശ്വനാഥ്, നാരായൺ ഗൗഡ, മഹേഷ് കുമത്തല്ലി എന്നി വിമതല എംഎൽഎമാരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്. കർണാടക മുഖ്യമന്ത്രി കുമാരസ്വാമിയും കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറും ഹോട്ടലിലേക്ക് എത്തുന്നുണ്ടെന്നാണ് അറിഞ്ഞത്, ഞങ്ങൾക്ക് ഭീഷണിയുണ്ട്, സംരക്ഷണം വേണമെന്ന് എംഎൽഎമാർ കത്തിൽ ആവശ്യപ്പെടുന്നു. ‌‌

എന്നാൽ വിമതർ അവകാശപ്പെടുന്നതു പോലെ കുമാരസ്വാമി മുംബൈയിലേക്ക് എത്തുന്നില്ല പകരം ജെഡിഎസ് നേതാവ് ശിവലിംഗ ഗൗഡയാണ് ശിവകുമാറിനൊപ്പം മുംബൈയിൽ എത്തുന്നത്. 14 ഭരണകക്ഷി എംഎൽഎമാർ രാജി വെച്ചതോടെയാണ് കർണാടകയിലെ പ്രതിസന്ധി രൂക്ഷമായത്. ബാദ്രയിലെ സോഫിറ്റൽ ഹോട്ടലിലായിരുന്നു ആദ്യം എംഎൽഎമാരെ താമസിപ്പിച്ചതെങ്കിലും മറ്റൊരു ആഡംബര ഹോട്ടലായ റെണയ്സെൻസിലേക്ക് ഇവർ മാറുകയായിരുന്നു.

മുംബൈ പോലീസ് ഹോട്ടലിന് സുരക്ഷ ഏർപ്പെടുത്താനായി നൂറോളം പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. എന്നാൽ എംഎൽഎമാർക്ക് പരാതി ഉണ്ടെങ്കിലും അയൽ സംസ്ഥാനത്തെ നേതാക്കൾ എത്തുമ്പോൾ പോലീസുകാർക്ക് കടത്തി വിടേണ്ടി വരും.

English summary
Rebel Congress MLA's approached Mumbai police seeking police protection,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X