കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാമ്പസ് റിക്രൂട്ട്‌മെന്റ്; ബി കോം വിദ്യാര്‍ഥിനിക്ക് 29 ലക്ഷം രൂപ ശമ്പളത്തില്‍ ജോലി

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: കാമ്പസ് റിക്രൂട്ട്‌മെന്റിലൂടെ ബികോം വിദ്യാര്‍ഥിനിക്ക് 29 ലക്ഷം രൂപ വാര്‍ഷിക ശമ്പളത്തില്‍ ജോലി വാഗ്ദാനം. ദില്ലി യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ വരുന്ന ലേഡി ശ്രീ റാം കോളേജ് ഓഫ് വുമസിലെ വിദ്യാര്‍ഥിനിക്കാണ് റെക്കോര്‍ഡ് ശമ്പളത്തില്‍ ജോലി ഓഫര്‍ ലഭിച്ചത്. EY Parthenon കമ്പനിയാണ് റിയ ഗ്രോവര്‍ വിദ്യാര്‍ഥിനിക്ക് ഇത്രയും തുക ഓഫര്‍ ചെയ്തിരിക്കുന്നത്.

കഴിഞ്ഞവര്‍ഷം ലഭിച്ച 18 ലക്ഷം രൂപയായിരുന്നു കോളേജിലെ ഇതുവരെയുള്ള റെക്കോര്‍ഡ്. EY Parthenon ആദ്യമായാണ് കോളേജില്‍ റിക്രൂട്ട്‌മെന്റിനെത്തുന്നത്. സാംസങ്, അഡോബ്, ബോസ്റ്റണ്‍ കണ്‍സല്‍ട്ടന്‍സി തുടങ്ങിവരും ഈ വര്‍ഷം റിക്രൂട്ട്‌മെന്‍രിനായി കോളേജില്‍ എത്തിയിരുന്നതായി മീഡിയ കോര്‍ഡിനേറ്റര്‍ കനിക അഹൂജ അറിയിച്ചു.

delhimap

ഇത്തവണ മികച്ച ശമ്പള വാഗ്ദാനമാണ് വിദ്യാര്‍ഥിനികള്‍ക്ക് ലഭിച്ചത്. 12 ലക്ഷം രൂപയില്‍ അധികം നല്‍കാന്‍ മിക്ക കമ്പനികളും തയ്യാറാകുന്നുണ്ട്. 2015ല്‍ 4 സൂപ്പര്‍ ബ്ലൂ കമ്പനികളായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ അത് 9 ആയി വര്‍ധിച്ചത് വിദ്യാര്‍ഥികള്‍ക്ക് മികച്ച ജോലി ലഭിക്കാന്‍ ഇടയായതായി കനിക വ്യക്തമാക്കി.

വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ശമ്പള വാദ്ഗാനത്തെ അടിസ്ഥാനമാക്കി സൂപ്പര്‍ ബ്ലൂ, ബ്ലൂ, നോണ്‍ ബ്ലൂ എന്നിങ്ങനെ കമ്പനികളെ തരം തിരിച്ചിട്ടുണ്ട്. സൂപ്പര്‍ ബ്ലൂ കമ്പനികള്‍ 12 ലക്ഷം രൂപയിലധികം വാഗ്ദാനം ചെയ്തപ്പോള്‍ ബ്ലൂ കമ്പനികള്‍ 8 ലക്ഷം രൂപയും നോണ്‍ ബ്ലൂ കമ്പനികള്‍ 8 ലക്ഷം രൂപയില്‍ താഴെയും ശമ്പളവാഗ്ദാനം നല്‍കി. ശരാശരി 7 ലക്ഷം രൂപ ശമ്പളത്തില്‍ 94 വിദ്യാര്‍ഥിനികള്‍ക്കാണ് ഇതുവരെയായി കാമ്പസ് ഇന്റര്‍വ്യൂ വഴി ജോലി ലഭിച്ചത്.

English summary
Record placement at LSR, Rhea Grover bags Rs 29 lakh job offer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X