കര്‍ഹാലില്‍ റെക്കോര്‍ഡ് വോട്ടിംഗ്, യാദവ കോട്ടയില്‍ അഖിലേഷിന് അടിതെറ്റുമോ? ബിജെപി പ്രതീക്ഷയില്‍
ദില്ലി: ഉത്തര്‍പ്രദേശില്‍ ഇത്തവണ അഖിലേഷ് യാദവ് മത്സരിക്കുന്നുണ്ട്. ഏറ്റവും സേഫ് സീറ്റാണ് അദ്ദേഹം തിരഞ്ഞെടുത്തത്. എന്നാല്‍ ഉത്തര്‍പ്രദേശിലെ വോട്ടിംഗ് പാറ്റേണ്‍ മാറി മറിയുമ്പോള്‍ എസ്പിക്ക് പഴയ ആത്മവിശ്വാസമില്ല. റെക്കോര്‍ഡ് പോളിംഗാണ് ഇത്തവണ രേഖപ്പെടുത്തിയത്. അത് കൊണ്ട് എസ്പിക്ക് എതിരായി കാര്യങ്ങള്‍ മാറുമെന്നാണ് ബിജെപി കരുതുന്നത്. സമാജ് വാദി പാര്‍ട്ടിക്കെതിരെ കടുത്ത വികാരം മണ്ഡലത്തിലുണ്ടെന്നും, അതുകൊണ്ട് അഖിലേഷിനെ തന്നെ ജനങ്ങള്‍ തോല്‍പ്പിക്കുമെന്നുമാണ് ബിജെപി പറയുന്നത്. എന്നാല്‍ എസ്പി അനുകൂല തരംഗം തന്നെയാണ് മണ്ഡലത്തില്‍ ഉണ്ടായിരിക്കുന്നതെന്ന് പാര്‍ട്ടി പ്രവര്‍ത്തകരും പറയുന്നു.

കര്‍ഹാല്‍ മെയിന്‍പുരി ജില്ലയിലെ സുപ്രധാന മണ്ഡലമാണ്. മൂന്നാം ഘട്ട പോളിംഗില്‍ ഏറ്റവും ശ്രദ്ധ നേടിയതും കര്‍ഹാലാണ്. അഖിലേഷ് യാദവും ബിജെപിയുടെ കേന്ദ്ര മന്ത്രി എസ്പി സിംഗ് ബാഗേലും തമ്മിലാണ് ഇവിടെ മത്സരം. അതുകൊണ്ട് എന്തും സംഭവിക്കാമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ബിജെപി പ്രവര്‍ത്തകര്‍ പറയുന്നത് ഇവിടെ കുറച്ച് മേല്‍ക്കൈ അഖിലേഷിന് തന്നെയാണ് എന്നാണ്. മന്ത്രി തന്നെ മത്സരിക്കാന്‍ എത്തിയതോടെ മണ്ഡലത്തില്‍ ബിജെപി ഒന്ന് സജീവമായിട്ടുണ്ട്. യുപിയില്‍ ഇത്തവണ മൊത്തത്തില്‍ വോട്ടിംഗ് കുറഞ്ഞപ്പോഴും കര്‍ഹാളില്‍ വോട്ട് കൂടുകയാണ് ചെയ്തത്. ഇത് ബിജെപിക്കെതിരെയുള്ള വികാരമായി കാണുന്നവരുണ്ട്.
സംസ്ഥാനത്താകെ കുറഞ്ഞതും ബിജെപിക്ക് ആശങ്കയാണ്. നിലവിലെ ഭരണത്തില്‍ മാറ്റമില്ലാത്തത് കൊണ്ടാണ് വോട്ടിംഗ് കുറഞ്ഞതെന്ന് ബിജെപി പറയുന്നു. എന്നാല്‍ ബിജെപി വോട്ടുകള്‍ ചോര്‍ന്നതാണ് ഇതിന് കാരണമെന്ന് എസ്പിയും പറയുന്നു. 63.2 ശതമാനം പോളിംഗാണ് യുപിയില്‍ രേഖപ്പെടുത്തിയത്. 1951 മുതല്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പോളിംഗാണിത്. കര്‍ഹാലില്‍ 3.71 ലക്ഷം വോട്ടര്‍മാരാണ് ഉള്ളത്. 1.25 ലക്ഷം യാദവരും 18000 മുസ്ലീങ്ങളും മണ്ഡലത്തിലുണ്ട്. ഇവര്‍ക്ക് അഖിലേഷിനൊപ്പം ഉറച്ച് നില്‍ക്കുന്നവരാണ്. 1951ല്‍ കര്‍ഹാല്‍ വെസ്റ്റ്, ഈസ്റ്റ്, അടക്കമുള്ള മണ്ഡലങ്ങളായി വിഭജിച്ച് കിടക്കുകയായിരുന്നു കര്‍ഹാല്‍. 1957നും 1969നും ഇടയില്‍ ഇത് ദളിത് സംവരണ മണ്ഡലമായിരുന്നു.
1974ല്‍ 71.4 ശതമാനം പോളിംഗ് കര്‍ഹാലില്‍ രേഖപ്പെടുത്തിയിരുന്നു. റെക്കോര്‍ഡ് പോളിംഗായിരുന്നു ഇത്. ഭാരതീയ ക്രാന്തിദളിന്റെ നാഥു സിംഗായിരുന്നു ഇവിടെ മത്സരിച്ചത്. ജയം 6926 വോട്ടിനായിരുന്നു. അതിന് ശേഷം എസ്പിയുടെ ശക്തമായ കോട്ടയായി കര്‍ഹാല്‍ മാറുകയായിരുന്നു. 1992ന് ശേഷം ഒരിക്കല്‍ മാത്രമാണ് എസ്പി ഇവിടെ തോറ്റത്. മുലായം സിംഗിന്റെ വിശ്വസ്തനായിരുന്നു ഇപ്പോഴത്തെ ബിജെപി സ്ഥാനാര്‍ത്ഥി എസ്പി സിംഗ് ബാഗേല്‍. നിലവില്‍ ആഗ്ര എംപിയാണ് അദ്ദേഹം. യാദവ വോട്ടുകള്‍ എങ്ങനെ നേടണമെന്ന് ബാഗലിന് അറിയാം. അതാണ് എസ്പിക്ക് ചെറിയൊരു ആശങ്കയുള്ളത്. ഭൂരിപക്ഷം കുറഞ്ഞാലും എസ്പിക്ക് നാണക്കേടാണ്.












Click it and Unblock the Notifications