Get Updates
Get notified of breaking news, exclusive insights, and must-see stories!

മമത സർക്കാരിലെ മന്ത്രിയുടെ അനുയായിയുടെ വീട്ടിൽ ഇഡി റെയ്ഡ്, പിടിച്ചെടുത്തത് 20 കോടി

ദില്ലി: പശ്ചിമ ബംഗാളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡില്‍ മന്ത്രിയുടെ അടുത്ത അനുയായിയുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്തത് കോടികള്‍. മമത ബാനര്‍ജി മന്ത്രിസഭയിലെ അംഗമായ പാര്‍ത്ഥ ചാറ്റര്‍ജിയുടെ അനുയായിയായ അര്‍പിത മുഖര്‍ജിയുടെ വീട്ടില്‍ നിന്നാണ് 20 കോടിയുടെ കറന്‍സി ഇഡി കണ്ടെത്തിയത്. പശ്ചിമ ബംഗാള്‍ സ്‌കൂള്‍ സര്‍വീസ് കമ്മീഷന്‍, പ്രൈമറി എഡ്യുക്കേഷന്‍ ബോര്‍ഡ് എന്നിവയിലെ നിയമന കുംഭകോണവുമായി ബന്ധപ്പെട്ടായിരുന്നു ഇഡി റെയ്ഡ് നടത്തിയത്.

അര്‍പിത മുഖര്‍ജിയുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത 20 കോടി നിയമന കുംഭകോണവുമായി ബന്ധപ്പെട്ടുളള പണമാണെന്നാണ് സൂചന. കറന്‍സി നോട്ടുകള്‍ കുന്ന് കൂട്ടിയിട്ടിരിക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളും പൊതികളുമാണ് ചിത്രങ്ങളിലുളളത്.

wb

ബാങ്കിന്റെ സഹായത്തോടെ നോട്ടെണ്ണല്‍ യന്ത്രം ഉപയോഗിച്ചാണ് അന്വേഷണ സംഘം പിടിച്ചെടുത്ത കറന്‍സി എണ്ണിത്തീര്‍ത്തത്. ഇരുപതില്‍ അധികം മൊബൈല്‍ ഫോണുകളും അര്‍പിത മുഖര്‍ജിയില്‍ നിന്നും ഇഡി സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഇത്രയധികം മൊബൈല്‍ ഫോണുകള്‍ എന്തിനാണ് ഉപയോഗിച്ചിരുന്നത് എന്ന് ഇഡി അന്വേഷിക്കുന്നുണ്ട്.

മൊബൈല്‍ ഫോണ്‍ കൂടാതെ മറ്റ് ചില ഇലക്രോണിക് ഉപകരണങ്ങളും വിദേശ കറന്‍സിയും സ്വര്‍ണവും കടലാസ് കമ്പനികളുടെ രേഖകളും അടക്കം ഇഡി നടത്തിയ പരിശോധനയില്‍ കണ്ടെടുത്തിട്ടുണ്ട്. കുംഭകോണവുമായി ബന്ധപ്പെട്ട് മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പാര്‍ത്ഥ ചാറ്റര്‍ജിയെ ഇഡി തിരയുന്നുണ്ട്. ബംഗാള്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പരേഷ് അധികാരിയുടെ കൂച്ച് ബിഹാര്‍ ജില്ലയിലുളള വീട്ടില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. എസ്എസ് സി റിക്രൂട്ട്‌മെന്റ് കുംഭകോണ കേസുമായി ബന്ധപ്പെട്ട് നേരത്തെ ഈ രണ്ട് മന്ത്രിമാരേയും സിബിഐ ചോദ്യം ചെയ്തിരുന്നു.

ഞാന്‍ ആ സ്‌കൂളില്‍ അല്ല ലാലേട്ടാ പഠിച്ചത്...'; ട്രെന്‍ഡിംഗായി നിമിഷയുടെ പുതിയ ലൂക്കും ടി ഷർട്ടും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+