അഴിമതിയൊന്നും ഒരു പ്രശ്നമല്ല; ബെല്ലാരിയില്‍ റെഡ്ഡിമാര്‍ തന്നെ രാജാക്കന്മാര്...
കര്‍ണാടകയില്‍ ബിജെപി തരംഗമാണെന്ന് ഇന്നലത്തെ ഫലം പറയുന്നു. പ്രചരണകാലത്ത് ബിജെപി ഏറെ പഴികേള്‍ക്കേണ്ടി വന്നത് റെഡ്ഡിമാരുടെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലിയായിരുന്നു. ആയിരക്കണക്കിന് കോടികളുടെ ഖനി അഴിമതിക്കേസില്‍ ജയിലിലായ ജനാര്ദ്ധനറെഡ്ഡിയുടെ അനുയായികള്‍ക്ക് സീറ്റ് നല്‍കിയത് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.ഒരു ഘട്ടത്തില്‍ കേന്ദ്രനേതൃത്വം ഇവരെ അകറ്റാന്‍ നോക്കിയിരുന്നു.എന്നാല്‍ സംസ്ഥാന അദ്ധ്യക്ഷന്‍ യെഡിയൂരപ്പ റെഡ്ഡി സഹോദരമാരെ ചേര്‍ത്തുനിര്‍ത്തി.
എന്നാല്‍ വിവാദങ്ങളെയൊക്കെ നിഷ്പ്രഭമാക്കുന്നതായിരുന്നു ഇന്നലെ വന്ന ഫലം.ബെള്ളാരിയിലും പുറത്തുമായി റെഡ്ഡി വലയത്തിലെ ആറുപേരാണ് മത്സരിച്ചത്. മൂന്നു പേര് വിജയിച്ചു.2008ൽ ബെള്ളാരിയിലെ ഒമ്പതിൽ എട്ടു സീറ്റും നേടിയ ബി.ജെ.പി കഴിഞ്ഞ തെരെഞ്ഞടുപ്പിൽ ഒറ്റ സീറ്റിലൊതുങ്ങിയിരുന്നു.എന്നാല്‍ ഇത്തവണ മൂന്ന് സീറ്റ് ലഭിച്ചുവെന്നത് ഇവരുടെ സ്വാധീനം വ്യക്തമാക്കുന്നു.

Recommended Video

ജനാർദന റെഡ്ഡിയുടെ കേസുമായി ബന്ധപ്പെട്ട് ജഡ്ജിക്ക് കൈക്കൂലി നൽകാൻ ശ്രമിച്ചതിന് സോമശേഖര റെഡ്ഡിക്കെതിരെ കേസ് നിലനിൽക്കുന്നുണ്ട്. കോൺഗ്രസിെൻറ സിറ്റിങ് എം.എൽ.എ അനിൽ ലാഡിനെയാണ് സോമശേഖര റെഡ്ഡി തോൽപിച്ചത്.. കരുണാകര റെഡ്ഡി ഹാരപ്പനഹള്ളിയിലും ജനാര്‍ദ്ദനറെഡ്ഡിയുടെ വലംകൈയ ശ്രീരാമലു മൊളകാൽമുരുവിലും കോൺഗ്രസ് സ്ഥാനാർഥികള്‍ക്കെതിരെ ജനവിധി നേടി












Click it and Unblock the Notifications