'ഖജനാവ്' നിറച്ച് പ്രാദേശിക പാര്‍ട്ടികള്‍.. സമ്പത്തിന്‍റെ കണക്ക് ഞെട്ടിക്കും
തിരഞ്ഞെടുപ്പ് അടുക്കവേ രാഷ്ട്രീയ പാര്‍ട്ടികളുടെ 'ഖജനാവിലേക്ക്' പണം ഒഴുകി കൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ പണം ബിജെപിക്കാണ് ലഭിച്ചതെന്നായിരുന്നു കഴിഞ്ഞ ദിവസം വന്ന ഇലക്ഷന്‍ ട്രസ്റ്റിന്‍റെ കണക്കുകള്‍ സൂചിപ്പിച്ചത്. 67.8 കോടി രൂപയാണ് ഇലക്ടോറല്‍ ട്രസ്റ്റുകള്‍ വഴി ബിജെപിക്ക് കിട്ടിയ സംഭാവനയത്രേ.അതേസമയം കോണ്‍ഗ്രസിന് ലഭിച്ചതാകട്ടെ വെറും 12 കോടിയും.
എന്നാല്‍ പണം ഒഴുക്കിന്‍റെ കാര്യത്തില്‍ പ്രദേശിക പാര്‍ട്ടികളും ഒട്ടും പിന്നില്ലല്ലെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. ഏറ്റവും ഒടുവില്‍ വന്ന കണക്ക് പ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സമ്പത്തുള്ള പ്രാദേശിക പാര്‍ട്ടി ഡിഎംകെയാണ്. 35 കോടിയാണത്രേ ഡിഎംകെക്ക് ലഭിച്ച സംഭാവന.

ബിജെപിയിലേക്ക്
ഇലക്ഷന്‍ ട്രസ്റ്റ് വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭവാനയുടെ കണക്ക് പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ സമ്പത്ത് ഒഴുകിയെത്തിയത് ബിജെപിയിലേക്കായിരുന്നത്രേ. 67.8 കോടിയാണ് ഇത്. എന്നാല്‍ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ്സിന് ലഭിച്ചതാകട്ടെ വെറും 12 കോടി രൂപയും.

സമ്പന്ന പാര്‍ട്ടി
അതേസമയം പ്രാദേശിക പാര്‍ട്ടികളിലേക്കും വന്‍ സംഭാവനയാണ് ഒഴുകുന്നതെന്നാണ് പുറത്തുവരുന്ന കണക്കുകള്‍. ഇലക്ഷന്‍ ട്രസ്റ്റിന്‍റെ പുതിയ കണക്ക് അനുസരിച്ച് ഡിഎംകെയാണത്രേ ഏറ്റവും കൂടുതല്‍ പണം സ്വരൂപിച്ച പ്രാദേശിക പാര്‍ട്ടി. 35 കോടി രൂപയാണ് ഡിഎംകെ സമാഹരിച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

തിരഞ്ഞെടുപ്പ്
തിരഞ്ഞെടുപ്പ് അടുത്ത തെലുങ്കാനയിലും പ്രാദേശിക പാര്‍ട്ടികളിലേക്ക് ധാരാളം പണം എത്തുന്നുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. തെലുങ്കാനയില്‍ ഡിസംബര്‍ 7 ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഇപ്പോള്‍ തന്നെ പലയിടങ്ങളിലായി പണം പിടിച്ചെടുത്തിട്ടുണ്ട്. നവംബര്‍ ഒന്നിന് മാത്രം 50 കോടി കണക്കില്‍ പെടാത്ത പണമാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പിടിച്ചെടുത്തത്.

ചെലവിട്ടു
ഇലക്ഷന്‍ ട്രസ്റ്റിന്‍റെ കണക്ക് അനുസരിച്ച് 27.7 കോടി രൂപയാണ് തെലുങ്കാന രാഷ്ട്ര സമിതിയുടെ വരുമാനം. ഇതില്‍ 12 കോടി രൂപയോളം തിരഞ്ഞെടുപ്പിന് വേണ്ടി ചെലവിട്ടതായി ഇലക്ഷന്‍ കമ്മീഷന് നല്‍കിയ കണക്കില്‍ വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയാണ് തുക ചെലവിട്ടതെന്നാണ് കമ്മീഷന് സമര്‍പ്പിച്ച കണക്കില്‍ പറയുന്നത്.

കണക്കുകള്‍ ഇങ്ങനെ
ചന്ദ്രബാബു നായിഡുവിന്‍റെ തെലുങ്ക് ദേശം പാര്‍ട്ടി ചെലവിട്ടതാകട്ടെ 16 കോടി രൂപയാണെന്നും കണക്കില്‍ പറയുന്നു.എന്നാല്‍ പാര്‍ട്ടിയുടെ ആകെ വരുമാനം 19 കോടിയാണെന്നാണ് ഇലക്ഷന്‍ കമ്മീഷന് നല്‍കിയ കണക്കില്‍ പറയുന്നത്. വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പാര്‍ട്ടിക്ക് 14 കോടിയാണ് സംഭാവന ഇനത്തില്‍ ലഭിച്ചതെന്നാണ് കണക്ക്.

പുറത്തുവിട്ടില്ല
അതേസമയം 16 കോടി രൂപ പാര്‍ട്ടി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ചെലവിട്ടത്രേ. അസദ്ദുദ്ദീന്‍ ഒവൈസിയുടെ ഓള്‍ ഇന്ത്യ മജിലിസ് ഇ ഇത്തേഹാദുള്‍ മുസ്ലീമീന്‍ പാര്‍ട്ടി ആകട്ടെ ഇതുവരെ പാര്‍ട്ടിക്ക് ലഭിച്ച സംഭാവനയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ വര്‍ഷം 7 കോടി രൂപയാണ് ഒവൈസിയുടെ പാര്‍ട്ടിക്ക് സംഭാവന ആയി ലഭിച്ചത്.

ചെലവിട്ടു
എന്നാല്‍ അതില്‍ നിന്നും വെറും അഞ്ച് ലക്ഷം രൂപമാത്രമാണ് പാര്‍ട്ടി ചെലവഴിച്ചതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനയും അവര്‍ ചിലവഴിക്കുന്ന തുകയും തമ്മിലുള്ള അന്തരം വളരെ വലുതാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

സംഭാവനയായി
കഴിഞ്ഞ വര്‍ഷം 3.7 കോടിയാണ് തങ്ങള്‍ക്ക് സംഭാവനയായി ലഭിച്ചതെന്നായിരുന്നു ടിആര്‍എസ് വ്യക്തമാക്കിയത്. എന്നാല്‍ കണക്കുകള്‍ പരിശോധിച്ചപ്പോള്‍ ഏകദേശം 64.9 കോടി രൂപയാണ് പാര്‍ട്ടി പ്രചരണത്തിനും മറ്റുമായി ചെലവഴിച്ചത്. ടിഡിപിയാകട്ടെ ലഭിച്ച 72 കോടിയില്‍ നിന്ന് 24 കോടി മാത്രമേ ചെലവാക്കിയിട്ടുള്ളൂ.

ബോധിപ്പിച്ചിട്ടില്ല
കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ഫണ്ട് നേടിയ പ്രേദേശിക പാര്‍ട്ടിയായ സമാജ്വാദി പാര്‍ട്ടി ഇത്തവണ കണക്കുകള്‍ കമ്മീഷനെ ബോധിപ്പിച്ചിട്ടില്ല. എന്നാല്‍ മറ്റൊരു പ്രാദേശിക പാര്‍ട്ടിയ്യാ ബിജു ജനതാദളിനാകട്ടെ 14 കോടിയാണത്രേ ലഭിച്ചത്.












Click it and Unblock the Notifications