Get Updates
Get notified of breaking news, exclusive insights, and must-see stories!

രേഖയങ്ങനെ പാര്‍ലമെന്റിലെത്തി, ഇനി സച്ചിനെത്തുമോ?

ദില്ലി: രാജ്യസഭാംഗമായ ബോളിവുഡ് താരം രേഖ നീണ്ട ഇടവേളക്ക് ശേഷം സഭയില്‍ ഒന്നെത്തി നോക്കി. രേഖയും സച്ചിന്‍ ടെണ്ടുല്‍ക്കറും ദീര്‍ഘനാളായി പാര്‍ലമെന്റില്‍ എത്താത്തത് വലിയ വിവാദമായിരുന്നു. സച്ചിന്റെ പേരില്‍ രാജ്യസഭ സ്തംഭിക്കുകപോലും ചെയ്തു.

ആഗസ്റ്റ് 12 ചൊവ്വാഴ്ചയാണ് രേഖ രാജ്യസഭയില്‍ എത്തിയത്. സീറോ അവറിന്റെ സമയത്തായിരുന്നു ഇത്. അരമണിക്കൂര്‍ സഭയില്‍ ചെലവഴിച്ചശേഷം താരം പോവുകയും ചെയ്തു.

Rekha

2012 ല്‍ ആണ് രേഖയെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തത്. അതിന് ശേഷം ഇതുവരെ ആകെ ഏഴ് തവണ മാത്രമാണ് രേഖ രാജ്യസഭയില്‍ എത്തിയത്. സമാനമായിരുന്നു ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കാര്യവും.

ചൊവ്വാഴ്ച സഭയിലെത്തിയ രേഖ മറ്റൊരു നോമിനേറ്റഡ് അംഗമായ അനു ആഗക്കൊപ്പമായിരുന്നു ഇരുന്നത്. ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് തൊട്ടുമുമ്പായി സഭ വിട്ട് പുറത്തിറങ്ങുകയും ചെയ്തു. പുറത്താണെങ്കില്‍ മാധ്യമ പ്രവര്‍ത്തകരുടെ പട തന്നെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.

ചോദ്യശരങ്ങളെറിഞ്ഞ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ രേഖ നിശബ്ദയായിരുന്നു. ചില രാജ്യസഭ റിപ്പോര്‍ട്ടര്‍മാര്‍ തന്നെ മാധ്യമപ്രവര്‍ത്തകരെ വിലക്കുന്നുണ്ടായിരുന്നു. ഫ്‌ലാഷുകള്‍ക്കും ടിവി ക്യാമറകള്‍ക്കും മുന്നിലൂടെ ഒരു വിധത്തിലാണ് രേഖ തന്റെ വാഹനത്തിലെത്തിയത്. രാജ്യസഭ സുരക്ഷാ ജീവനക്കാരും കൂടി ഇടപെട്ടാണത്രെ മാധ്യമ പ്രവര്‍ത്തകരെ മാറ്റിയത്. കാറില്‍ കയറിയിട്ടും മാധ്യമ പ്രവര്‍ത്തകരോട് ഒരു വാക്കുപോലും പറയാന്‍ രേഖ തയ്യാറായില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+