കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്‌സ്പ നിരോധിച്ചാല്‍ അത് ചരിത്രപരമായ മണ്ടത്തരമാകും, എന്തുകൊണ്ട്?

  • By Muralidharan
Google Oneindia Malayalam News

ദില്ലി: അനുകൂല സാഹചര്യമുണ്ടായാല്‍ ജമ്മു കാശ്മീരിലെ പ്രത്യേക സൈനിക അധികാര നിയമമായ അഫ്‌സ്പ പിന്‍വലിക്കുമെന്ന ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ പ്രസ്താവനയ്ക്ക് വലിയ പ്രാധാന്യമുണ്ട്. അഫ്‌സ്പ പിന്‍വലിക്കപ്പെടേണ്ടതാണ് എന്ന കാര്യത്തില്‍ സിംഗിന് എന്തെങ്കിലും സംശയത്തിന് ഇടയില്ല. എന്നാല്‍ ഇപ്പോള്‍ അതിനുള്ള സമയം ആയിട്ടില്ല എന്ന് തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ കരുതുന്നത്. അതിനുള്ള കാരണങ്ങള്‍ പലതാണ്.

മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഏറെ നാളുകളായി ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കാശ്മീരില്‍ അഫ്‌സ്പ പിന്‍വലിച്ചാല്‍ അത് വലിയ മണ്ടത്തരമായി തീരും എന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. വാറണ്ടില്ലാതെ വീടുകളില്‍ റെയ്ഡ് നടത്താനോ അറസ്റ്റ് നടത്താനോ പട്ടാളക്കാര്‍ക്ക് അധികാരം നല്‍കുന്ന അഫ്‌സ്പ നിലവിലെ അവസ്ഥയില്‍ കാശ്മീരില്‍ ആവശ്യം തന്നെയാണ്.

army

കാശ്മീരില്‍ തീവ്രവാദികള്‍ നിരപരാധികളായ ആളുകളെ കവചമാക്കി പല പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. ഓരോ തവണയും വാറണ്ടിന് വേണ്ടി കാത്തിരുന്നാല്‍ പിന്നെ അതിനേ സമയമുണ്ടാകൂ. ഇതിന്റെ ഗുണഫലം തീവ്രവാദികള്‍ ഉപയോഗിക്കുകയും ചെയ്യും എന്നാണ് ഇന്ത്യന്‍ ആര്‍മിയിലെ ഒരു ഉദ്യോഗസ്ഥന്‍ പറയുന്നത്. അതിര്‍ത്തിയില്‍ ഭീഷണിയുയര്‍ത്താന്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ അടക്കമുള്ള സംഘടനകള്‍ തക്കം പാര്‍ത്ത് കഴിയുകയാണ്.

ജയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ തൊയിബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തുടങ്ങിയ തീവ്രവാദി ഗ്രൂപ്പുകളെക്കുറിച്ച് ഇന്ത്യന്‍ പട്ടാളത്തിനും ധാരണയുണ്ട്. ജനങ്ങളെ പ്രകോപിപ്പിച്ചും പരിചകളാക്കി നിര്‍ത്തിയും നേട്ടമുണ്ടാക്കാനാണ് ഇവയുടെ പദ്ധതി. അഫ്‌സ്പ പിന്‍വലിച്ചാല്‍ ഈ മേഖലകളിലെ സാധാരണക്കാരെ മുന്‍നിര്‍ത്തിയാകും ഇവര്‍ ഓപ്പറേഷനുകള്‍ ഒരുക്കുക എന്നും സൈന്യം ആശങ്കപ്പെടുന്നു. രാഷ്ട്രീയ ലാഭത്തിന് വേണ്ടി അഫ്‌സ്പ ഒരു ചര്‍ച്ചയാക്കി മാറ്റാതിരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ശ്രദ്ധിക്കണം എന്നാണ് സൈന്യത്തിന്റെ താല്‍പര്യം.

English summary
Minister of India, Rajnath Singh on Thursday, July 2, said that the time is not conducive to lift the Armed Forces Special Powers Act (AFSPA) in Kashmir, he has a valid point.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X