കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിചാരണത്തടവുകാരെ വിട്ടയക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ശിക്ഷയുടെ പാതിയോളം കാലം വിചാരണത്തടവുകാരായി കഴിഞ്ഞവരെ വിട്ടയക്കാന്‍ സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. ശിക്ഷിക്കപ്പെട്ടാല്‍ ലഭിക്കാവുന്ന പരമാവിധി ശിക്ഷയുടെ കാലയളവ് പരിശോധിച്ചാണ് ഇത്തരം ഇളവ് നല്‍കുക.

ഓരോ ജില്ലയിലേയും നിയമ ഉദ്യോഗസ്ഥര്‍ ജയിലുകള്‍ ആഴ്ചയില്‍ ഒരിക്കല്‍ സന്ദര്‍ശിച്ച് ഇത്തരം തടവുകാരുടെ വിവരങ്ങള്‍ ശേഖരിക്കണം എന്നും കോടതി നിര്‍ദ്ദേശിക്കുന്നു. ഇത്തരത്തിലുള്ള തടവുപുള്ളികളെ മോചിപ്പിക്കാനുള്ള നടപടികളും ഇവര്‍ തന്നെ കൈക്കൊള്ളണം.

Supreme Court

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആര്‍എം ലോധയാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യത്തെ ജയിലുകളില്‍ പതിനായിരക്കണക്കിന് ആളുകളാണ് വിചാരണ തടവുകാരായി കഴിയുന്നത്. വിചാരണ നീളുമ്പോള്‍ പലരും ശിക്ഷാകാവാലധിയേക്കാള്‍ കൂടുതല്‍ കാലം തടവില്‍ കഴിയേണ്ടതായും വരാറുണ്ട്.

വന്‍ മനുഷ്യാവകാശ ലംഘനമാണ് ഇതുവഴി നടക്കുന്നത് എന്ന് ആക്ഷേപം ഉണ്ടായിരുന്നു. ശിക്ഷ വിധിക്കപ്പെടുന്നതുവരെ ഒരാളെ കുറ്റവാളിയായി കണക്കാക്കാന്‍ ആകില്ലെന്നാണ് ഇന്തയന്‍ നിയമങ്ങള്‍ പറയുന്നത്. വിചാരണ തടവുകാരായി ഏറെ നാള്‍ ജയിലില്‍ കഴിഞ്ഞ പലരേയും കോടതി പിന്നീട് വെറുതെ വിട്ട ചരിത്രവും ഉണ്ട്. കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ പിഡിപി നേതാവ് അബ്ദുള്‍നാസര്‍ മദനി ഇത്തരത്തില്‍ വര്‍ഷങ്ങളോളം വിചാരണ തടവുകാരനായി കഴിഞ്ഞതാണ്.

English summary
Release Undertrials Who Have Spent Half Their Term: SC.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X