കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി! അതിദാരുണം.. ഞെട്ടി നാട്

  • By Desk
Google Oneindia Malayalam News

ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. അലഹാബാദിലാണ് ദമ്പതികളേയും മൂന്ന് പെണ്‍മക്കളേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
തിങ്കളാഴ്ച രാത്രിയാണ് സംഭവം.

അഞ്ച് പേരേയും കാണാതായതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.തുടര്‍ന്ന് പോലീസ് എത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് പറയുന്നത് ഇങ്ങനെ

അഞ്ച് പേര്‍

അഞ്ച് പേര്‍

കര്‍ഷകനായ മനോജ് കുഷ്വാഹ (35), ഭാര്യ ശ്വേത (30), മക്കളായ പ്രീതി (8), ശിവാനി (6), ശ്രേയ (3) എന്നിവരെയാണ് തിങ്കളാഴച രാത്രിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മനോജിന്‍റെ പിതാവ് ഗുലാബ് ചന്ദ്ര തിങ്കളാഴ്ചയോടെ മടങ്ങി വന്നപ്പോള്‍ വീടിന്‍റെ ഗെയ്റ്റ് അടച്ച നിലയിലായിരുന്നു.

അയല്‍വാസികള്‍

അയല്‍വാസികള്‍

തുടര്‍ന്ന് ഗുലാബ് ചന്ദ്ര പരിസരവാസികളെ വിവരം അറിയിച്ചു. ഗെയ്റ്റ് തുറന്ന് അകത്ത് കടന്നപ്പോള്‍ വീടും അടച്ച നിലയിലായിരുന്നു.തുടര്‍ന്ന് അയല്‍ വാസികള്‍ പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തി വീട് പൊളിച്ച് അകത്ത് കടന്നപ്പോഴാണ് അഞ്ച് പേരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹങ്ങള്‍

മൃതദേഹങ്ങള്‍

മനോജിനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ നടത്തുന്നതിനിടയിലാണ് ഭാര്യയുടെ മൃതദേഹം ഫ്രി‍ഡ്ജിനുള്ളിലും മൂന്ന് പെണ്‍മക്കളുടെ മൃതദേഹം അലമാരയില്‍ സ്യൂട്ട് കേസില്‍ നിന്നും കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.

കൊലപാതകമോ?

കൊലപാതകമോ?

സംഭവം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത ആയിട്ടില്ല. സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തില്‍ ഭാര്യയേയും മക്കളേയും കൊലപ്പെടുത്തി മനോജ് ജീവനൊടുക്കിയതാകാമെന്നാണ് പോലീസ് നിഗമനം.

പന്തയം വെച്ചു

പന്തയം വെച്ചു

കഴിഞ്ഞ കുറച്ചി നാലുകളാണ് മനോജിനും കുടുംബത്തിനും സാമ്പത്തിക പ്രശ്നമുള്ളതായി പരിസരവാസികള്‍ പറഞ്ഞു. അടുത്തിടെ മനോജ് ഒരു കീട്ടരുമായി പണത്തിന്‍റെ പേരില്‍ പന്തയം വെച്ചിരു്നു. അതില്‍ മനോജിന് തന്‍റെ പണം മുഴുവനും നഷ്ടമായി.

ഭീഷണി

ഭീഷണി

അതിന് ശേഷം മനോജിനും കുടുംബത്തിനും പണം കടം കൊടുത്തവരില്‍ നിന്നും ഭീഷണികള്‍ ഉണ്ടായിരുന്നു. പലപ്പോഴും ഇവര്‍ കുടുംബത്തെ ഭീഷണിപ്പെടുത്തുന്നത് കണ്ടിട്ടുണ്ടെന്നും അയല്‍വാസികള്‍ പറഞ്ഞു.

സാമ്പത്തിക പ്രശ്നം

അതേസമയം കുടുംബ പ്രശ്നമാണോ അതോ സാമ്പത്തിക ബാധ്യത ആണോയെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും പോലീസ് വ്യക്തമാക്കി.പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യയ്ക്കും കൊലപാതകത്തിനും സാധ്യത ഉണ്ട്. വിശദമായ അന്വേഷണത്തിലെ കാര്യങ്ങള്‍ വ്യക്തമാകൂവെന്നും കേസ് അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

English summary
Allahabad shocker: Five of family, including four women, found dead inside locked home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X