ഫെബ്രുവരി 28നുള്ളില്‍ പാന്‍കാര്‍ഡ് നിര്‍ബന്ധം; ഇല്ലെങ്കില്‍ പണി പാളും, ആദായനികുതി വകുപ്പിന്റെ നീക്കം

  • Written By:
Subscribe to Oneindia Malayalam

ദില്ലി: രാജ്യത്തെ ബാങ്കുകളോട് 2016 ഏപ്രില്‍ മുതല്‍ നവംബര്‍ ഒമ്പത് വരെയുള്ള പണനിക്ഷേപത്തിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പ്. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് മുമ്പുള്ള ബാങ്ക് ഇടപാടുകള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് ആദായ നികുതി വകുപ്പിന്റെ നീക്കം.

ബാങ്കിംഗ് രംഗത്തെ പുതിയ പ്രവണതകള്‍ മനസിലാക്കുന്നതിന് വേണ്ടിയാണ് നോട്ട് നിരോധനത്തിന് മുമ്പുള്ള പണം നിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുള്ളത്. ബാങ്കുകളില്‍ നിന്നും ജ്വല്ലറികളില്‍ നിന്നും നോട്ട് നിരോധന പ്രഖ്യാപനത്തിന് ശേഷമുള്ള സിസിടിവി ദൃശ്യങ്ങളും നേരത്തെ ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നിക്ഷേപം സംബന്ധിച്ച് ബാങ്കുകളില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുള്ളത്.

പാന്‍കാര്‍ഡില്ലെങ്കില്‍

പാന്‍കാര്‍ഡില്ലെങ്കില്‍

പാന്‍കാര്‍ഡ്, ഫോം 60 എന്നിവ സമര്‍പ്പിയ്ക്കാതെ ബാങ്ക് അക്കൗണ്ട് ആരംഭിച്ചിട്ടുള്ളവരെക്കുറിച്ചുള്ള അക്കൗണ്ട് ഉടമകളുടെ വിവരങ്ങളും ആദായ നികുതി വകുപ്പ് തേടിയിട്ടുണ്ട്. ഇവരോട് ഫെബ്രുവരി 28നുള്ളില്‍ പാന്‍കാര്‍ഡ് സമര്‍പ്പിയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

 പോസ്റ്റ് ഓഫീസുകള്‍ക്കും

പോസ്റ്റ് ഓഫീസുകള്‍ക്കും

ആദായ നികുതി വകുപ്പിന്റെ ഉത്തരവ് പ്രകാരം ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍ എന്നീ സ്ഥാപനങ്ങളോടും 2016 ഏപ്രില്‍ ഒന്നുമുതല്‍ നവംബര്‍ ഒന്നുവരെയുള്ള പണ നിക്ഷേപം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

 നിയമാനുസൃതം

നിയമാനുസൃതം

ഐടി ആക്ടിലെ 114ബി ചട്ടപ്രകാരം ബാങ്ക് ജീവനക്കാര്‍ അക്കൗണ്ട് ആരംഭിക്കുന്ന അക്കൗണ്ട് ഉടമകളില്‍ നിന്ന് പാന്‍കാര്‍ഡ് അല്ലെങ്കില്‍ ഫോറം 60യുടെ സത്യവാങ്മൂലം എന്നീ രേഖകള്‍ കൈപ്പറ്റി സൂക്ഷിച്ചുവയ്ക്കണമെന്നും ഇതിന് പുറമേ എല്ലാ ഇടപാടുകളുടേയും രേഖകള്‍ സൂക്ഷിക്കണമെന്നും നിര്‍ബന്ധമാണ്.

ജനങ്ങളോട്

ജനങ്ങളോട്

പാന്‍കാര്‍ഡ്, ഫോറം 60 എന്നിവയില്‍ ഏതെങ്കിലും ഒരു രേഖ സമര്‍പ്പിച്ച് ബാങ്ക് അക്കൗണ്ട് ആരംഭിച്ചിട്ടില്ലാത്തവര്‍ 2017 ഫെബ്രുവരി 28നുള്ളില്‍ ഈ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ആദായ നികുതി വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

അനധികൃത നിക്ഷേപങ്ങള്‍

അനധികൃത നിക്ഷേപങ്ങള്‍

നോട്ട് നിരോധനത്തോടെ 2.5 ലക്ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമേ നവംബര്‍ പത്തിനും 30നും ഇടയില്‍ സേവിംഗ്‌സ് അക്കൗണ്ടുകളിലോ കറന്റ് അക്കൗണ്ടുകളിലോ 12.50 രൂപ നിക്ഷേപിച്ച അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദേശമുണ്ടായിരുന്നു.

 തിരിച്ചെത്തിയത് കോടികള്‍

തിരിച്ചെത്തിയത് കോടികള്‍

നവംബര്‍ എട്ടിലെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിലൂടെ 15 ലക്ഷം കോടി അസാധുനോട്ടുകള്‍ തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു. ഇതെത്തുടര്‍ന്ന് പണം നിക്ഷേപത്തിലെ പ്രവണതകള്‍ മനസ്സിലാക്കാനുള്ള ശ്രമമാണ് ആദായ നികുതി വകുപ്പ് നടത്തുന്നത്.

English summary
Income Tax Department has asked banks to report cash deposits in savings accounts between April 1 to November 9, 2016.
Please Wait while comments are loading...