കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പപ്പായ മുതല്‍ മലദ്വാരം വരെ!സ്വര്‍ണക്കടത്തിന്റെ പുതിയ വഴികള്‍...കേട്ടാല്‍ ഞെട്ടും

നോട്ട് നിരോധനത്തിനു ശേഷം സ്വര്‍ണക്കടത്ത് വര്‍ധിച്ചതായി കസ്റ്റംസ്. സ്വര്‍ണം കടത്താന്‍ പുതിയ വഴികള്‍ കണ്ടെത്തിയിട്ടുണ്ടെന്നും കസ്റ്റംസ് പറയുന്നു.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: നോട്ട് നിരോധനത്തിനു ശേഷം രാജ്യത്തേക്ക് കള്ളക്കടത്തു സംഘങ്ങള്‍ കൂടുതല്‍ പുതിയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് വരുന്നതായി വെളിപ്പെടുത്തല്‍. കസ്റ്റംസ് ആണ് ഇക്കാര്യത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. നേരത്തെ ലഗേജിനുളളില്‍ തന്നെ ഒളിപ്പിച്ചാണ് കടത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ പപ്പായ, കുട്ടികളുടെ ഡയപ്പര്‍, ചെരുപ്പ് എന്നിയില്‍ ഒളിപ്പിച്ച് കടത്തുന്നുണ്ട്. മലദ്വാരത്തില്‍ ഒളിപ്പിച്ച് വരെ കടത്തുന്നുണ്ടെന്നാണ് വിവരം.

ദില്ലി വിമാനത്താവളത്തിലെ കസ്റ്റംസ് ആണ് സ്വര്‍ണക്കടത്തിന്റെ പുതിയ മാര്‍ഗങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയത്. നോട്ട് നിരോധനത്തിനു ശേഷമാണ് സ്വര്‍ണക്കടത്തിന് പുതിയ മാര്‍ഗങ്ങള്‍ സ്വീകരിച്ചിരിക്കുന്നതെന്നും കസ്റ്റംസ് പറയുന്നു. 2016ല്‍ മാത്രം 220 കിലോ സ്വര്‍ണമാണ് കസ്റ്റംസ് ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്നു മാത്രം കസ്റ്റംസ് പിടിച്ചെടുത്തത്. ഇതിന് 60 കോടി രൂപയോളം വരുമെന്നാണ് കസ്റ്റംസ് പറയുന്നത്. 90 യാത്രക്കാരാണ് സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായതെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു.

gold smuggling

കഴിഞ്ഞ ആഴ്ച മാത്രം ഒരു കോടി രൂപയുടെ സ്വര്‍ണം വിമാനത്താവളത്തില്‍ നിന്ന പിടിച്ചുവെന്നും കസ്റ്റംസ് പറയുന്നു. നോട്ട് നിരോധനത്തിനു ശേഷം സ്വര്‍ണക്കടത്ത് വര്‍ധിച്ചതായും കസ്റ്റംസ്.കഴിഞ്ഞ വ്യാഴാഴ്ച രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ദുബായില്‍ നിന്ന് ദില്ലിയിലേക്ക് വന്ന എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നിന്ന് ആറ് സ്വര്‍ണക്കട്ടികള്‍ പിടിച്ചെടുത്തതായി കസ്‌ററംസ് പറയുന്നു. ഇതിന് 32 ലക്ഷം രൂപ വിലവരുമെന്നും കസ്റ്റംസ്.

രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ബാങ്കോക്കില്‍ നിന്ന് ദില്ലിയിലെത്തിയ രണ്ട് ഇന്ത്യന്‍ യാത്രക്കാരില്‍ നിന്ന് 27 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തതായി കസ്റ്റംസ്. സ്വര്‍ണം ചെറിയ കഷ്ണങ്ങളാക്കി ചെരുപ്പില്‍ ഒളിപ്പിച്ചാണ് കടത്തിയതെന്നും കസ്റ്റംസ് പറയുന്നു. പപ്പായക്കുള്ളില്‍ 75 ലക്ഷം രൂപയുടെ സ്വര്‍ണം ഒളിപ്പിച്ച് കടത്തിയതാണ് മറ്റൊരു വേറിട്ട സ്വര്‍ണക്കടത്ത് രീതിയെന്ന് കസ്റ്റംസ് വ്യക്തമാക്കുന്നു. തുണിയിലും പേപ്പറിലുമൊക്കെ പൊതിഞ്ഞ് സ്വര്‍ണം കടത്തുന്നത് സാധാരണ രീതികളാണെന്നും കസ്റ്റംസ്.

English summary
From hiding it in slippers and babies’ diapers to swallowing or tucking the goodies in their rectums — smugglers seem to have tried all possible ways for gold smuggling.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X