കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത് മോഡല്‍; സ്‌കൂളില്‍ പോകാന്‍ 600 മീറ്റര്‍ നീന്തണം!

Google Oneindia Malayalam News

അഹമ്മദാബാദ്: വികസനമെന്നാല്‍ അത് ഗുജറാത്ത് മോഡല്‍ പോലെ എന്നാണ് ബി ജെ പിയുടെ പ്രചാരണം. ഇപ്പോള്‍ കേന്ദ്രത്തിലും സമാനമായ വികസനം നടക്കുന്നുണ്ട് എന്ന് ദോഷൈകദൃക്കുകള്‍ കളിയാക്കുന്നുണ്ട്. അത് അവിടെ നില്‍ക്കട്ടെ, സ്‌കൂളില്‍ പോകാന്‍ വേണ്ടി കുട്ടികള്‍ മുഴുവന്‍ 600 മീറ്റര്‍ പുഴ നീന്തുന്ന ഈ കാഴ്ച കാണൂ. കിഴക്കന്‍ ഗുജറാത്തിലെ ചോട്ടാ ഉദേപൂര്‍ ജില്ലയിലാണ് ഇത്.

ആദിവാസികള്‍ കഴിയുന്ന 16 ഗ്രാമങ്ങളില്‍ നിന്നായി 125 ലധികം കുട്ടികളാണ് 600 മീറ്റര്‍ പുഴനീന്തി സ്‌കൂളില്‍ പോകുന്നത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇതില്‍പ്പെടും. സഞ്ജന്‍പുരയിലെയും സമീപഗ്രാമങ്ങളിലെയും കുട്ടികള്‍ക്ക് അരമണിക്കൂര്‍ സമയം പുഴകടക്കാനായി മാത്രം വേണം. ഹിരണ്‍ പുഴ നീന്തിയാല്‍ മാത്രം ആയില്ല, പിന്നെ ഒരഞ്ച് കിലോമീറ്റര്‍ കൂടി നടന്നാലേ സ്‌കൂളിലെത്തൂ.

gujrat-map

വലിയൊരു കുടവും കയ്യിലേന്തിയാണത്രെ ഇവിടെ കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത്. പുഴ കടക്കുമ്പോള്‍ പുസ്തകങ്ങള്‍ നനയാതെ ഇട്ടുവെക്കാനാണിത്. കുട്ടികളുടെ കൂടെ ഓരോ ദിവസവും ഗ്രാമത്തിലെ മുതിര്‍ന്നവര്‍ ആരെങ്കിലും സഹായത്തിന് പോകും. പലപ്പോഴും നനഞ്ഞ വസ്ത്രങ്ങളിട്ട് വേണം ഇവര്‍ക്ക് ക്ലാസില്‍ ഇരിക്കാന്‍. സര്‍ക്കാര്‍ തലത്തില്‍ പല തവണ പരാതി കൊടുത്തിട്ടും തങ്ങളെ ആരും തിരിഞ്ഞുനോക്കുന്നില്ല എന്നാണ് പ്രദേശ വാസികളുടെ പരാതി.

ഹിരണ്‍ പുഴയ്ക്ക ്പാലം കെട്ടാമെന്ന് 2009 ല്‍ മുഖ്യമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഒന്നും നടന്നില്ല. വേനലില്‍ പുഴയില്‍ വെള്ളം കുറയും. മഴക്കാലത്താണ് ദുരിതം. സ്‌കൂളില്‍ പോക്ക് സാഹസമാണെങ്കിലും ഇതുവരെ അപകടങ്ങളൊന്നും ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ പുഴയില്‍ മുതലയെ കണ്ടു എന്ന് ആളുകള്‍ പറഞ്ഞ് കേട്ട കുട്ടികളില്‍ പലര്‍ക്കും സ്‌കൂളില്‍പോക്ക് പേടിസ്വപ്‌നമായി മാറിയിരിക്കുകയാണത്രെ.

English summary
Nearly 125 kids from 16 tribal villages in Chhota Udepur district of Gujarat have to swim through a river to reach their school. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X