കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി തമിഴ്‌നാട്ടില്‍ നിന്ന് മല്‍സരിക്കും; ബിജെപി തന്ത്രം മാറ്റുന്നു, മൂന്ന് സീറ്റുകളില്‍ സാധ്യത!!

Google Oneindia Malayalam News

ദില്ലി: ദില്ലിയിലെ ബിജെപി കേന്ദ്രങ്ങളില്‍ തിരക്കിട്ട രാഷ്ട്രീയ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പ് പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് സീറ്റില്‍ മല്‍സരിക്കുമെന്നാണ് വിവരം. ഇതില്‍ ഒരു സീറ്റ് തമിഴ്‌നാട്ടില്‍ നിന്നാകുമെന്ന് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. ദക്ഷിണേന്ത്യയില്‍ നിന്ന് മോദിയെ മല്‍സരിപ്പിക്കുക വഴി ഒട്ടേറെ ലക്ഷ്യങ്ങളാണ് ബിജെപിക്കുള്ളത്.

ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബിജെപി നേതൃത്വം നിഷേധിച്ചു. എന്നാല്‍ സാധ്യതകള്‍ തള്ളാനാകില്ലെന്ന് ചില നേതാക്കള്‍ പറയുന്നു. ഉത്തരേന്ത്യയില്‍ നിന്ന് വ്യത്യസ്തമായി ബിജെപിയെ സ്വീകരിക്കാത്ത പ്രദേശമാണ് ദക്ഷിണേന്ത്യ. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തമിഴ്‌നാട്ടില്‍ നിന്ന് ഒരു സീറ്റാണ് ലഭിച്ചത്. എന്നാല്‍ ഇത്തവണ 12 സീറ്റ് വരെ കിട്ടാന്‍ സാധ്യതയുണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

 തമിഴ്‌നാട്ടില്‍ നിന്ന് മല്‍സരിച്ചാല്‍

തമിഴ്‌നാട്ടില്‍ നിന്ന് മല്‍സരിച്ചാല്‍

മോദി തമിഴ്‌നാട്ടില്‍ നിന്ന് മല്‍സരിച്ചാല്‍ ദക്ഷിണേന്ത്യയില്‍ ബിജെപിയുടെ സ്വാധീനം ശക്തിപ്പെടുത്താന്‍ സാധിക്കുമെന്ന് പാര്‍ട്ടി നേതാക്കള്‍ അഭിപ്രായപ്പെടുന്നു. മാത്രമല്ല, ഉത്തരേന്ത്യയില്‍ നിന്ന് ഇത്തവണ പാര്‍ട്ടിക്ക് സീറ്റ് കുറയുമെന്നാണ് വിലയിരുത്തല്‍. ഉത്തരേന്ത്യയില്‍ സംഭവിക്കുന്ന കുറവ് ദക്ഷിണേന്ത്യയില്‍ കൂടുതല്‍ സീറ്റ് നേടി നികത്താനാണ് ബിജെപിയുടെ നീക്കം.

ആറ് മുതല്‍ 12 സീറ്റുകളില്‍

ആറ് മുതല്‍ 12 സീറ്റുകളില്‍

തമിഴ്‌നാട്ടില്‍ മോദി മല്‍സരിച്ചാല്‍ ജയിക്കാന്‍ സാധിക്കുന്ന ആറ് മുതല്‍ 12 സീറ്റുകളുണ്ടെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. മോദിയുടെ വരവ് ദക്ഷിണേന്ത്യയിലെ പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 1991 വരെ ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും ശക്തമായ സ്വാധീനമുണ്ടായിരുന്നതാണ് കോണ്‍ഗ്രസിന് ഗുണം ചെയ്തിരുന്നത്. ഇതേ സാഹചര്യം ബിജെപിക്കും ഒരുക്കുകയാണ് ലക്ഷ്യം.

 2014ല്‍ ലഭിച്ച വോട്ട്

2014ല്‍ ലഭിച്ച വോട്ട്

2014ലെ തിരഞ്ഞെടുപ്പില്‍ 5.5 ശതമാനം വോട്ടാണ് ബിജെപിക്ക് തമിഴ്‌നാട്ടില്‍ നിന്ന് ലഭിച്ചത്. മോദി തമിഴ്‌നാട്ടില്‍ നിന്ന് മല്‍സരിച്ചാല്‍ ഇതില്‍ വന്‍ കുതിപ്പുണ്ടാക്കാന്‍ സാധിക്കുമെന്ന് ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു. എംഡിഎംകെ, പിഎംകെ, ഡിഎംഡികെ, മറ്റു മൂന്ന് ചെറു പാര്‍ട്ടികള്‍ എന്നിവരുമായി സഖ്യമുണ്ടാക്കി മല്‍സരിക്കാനാണ് ബിജെപി ആലോചന.

സമ്പര്‍ക്കം ശക്തമാക്കി മോദി

സമ്പര്‍ക്കം ശക്തമാക്കി മോദി

നരേന്ദ്ര മോദി തമിഴ്‌നാട്ടിലെ നേതാക്കളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ട്. അടുത്തിടെ അദ്ദേഹം പലതവണ തമിഴ്‌നാട് സന്ദര്‍ശിച്ചിരുന്നു. മാത്രമല്ല, വീഡിയോ കോണ്‍ഫറന്‍സ് വഴി പ്രവര്‍ത്തകരുമായി സംസാരിക്കുകയും ചെയ്തു. മൂന്ന് മണ്ഡലമാണ് മോദിക്ക് വേണ്ടി പാര്‍ട്ടി സാധ്യത കല്‍പ്പിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സാധ്യതയുള്ള മൂന്ന് മണ്ഡലങ്ങള്‍

സാധ്യതയുള്ള മൂന്ന് മണ്ഡലങ്ങള്‍

കന്യാകുമാരി, കോയമ്പത്തൂര്‍, തിരുപ്പൂര്‍ എന്നീ മണ്ഡലങ്ങളിലാണ് മോദി മല്‍സരിക്കാന്‍ സാധ്യതയുള്ളതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ബിജെപിക്ക് അല്‍പ്പമെങ്കിലും സ്വാധീനമുള്ള മണ്ഡലങ്ങളാണിവ. എഐഎഡിഎംകെയുമായും മറ്റു ചില പാര്‍ട്ടികളുമായും സഖ്യമുണ്ടാക്കി ജനവിധി തേടിയാല്‍ വിജയം ഉറപ്പാകുമെന്ന് പാര്‍ട്ടി നേതാക്കളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

പുരിയിലേക്ക് മാറുമോ

പുരിയിലേക്ക് മാറുമോ

ഉത്തര്‍ പ്രദേശിലെ വാരണാസി, ഗുജറാത്തിലെ വഡോദര എന്നീ മണ്ഡലങ്ങളിലാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മോദി മല്‍സരിച്ചത്. ഇത്തവണ എവിടെ മല്‍സരിക്കുമെന്ന് പാര്‍ട്ടി വ്യക്തമാക്കിയിട്ടില്ല. ഒഡീഷയിലെ പുരിയില്‍ നിന്നും മോദി മല്‍സരിക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഇത്തവണയും രണ്ട് മണ്ഡലങ്ങളില്‍ മോദി മല്‍സരിക്കുമെന്ന് പാര്‍ട്ടി നേതാക്കള്‍ സൂചന നല്‍കി.

മോഹന്‍ലാലിന്റെ ബിഗ് നൊ!! മല്‍സരിക്കാത്തതിന് കാരണം ഇതാണ്, സിനിമ ബഹിഷ്‌കരിക്കുമെന്ന് ഫാന്‍സ്മോഹന്‍ലാലിന്റെ ബിഗ് നൊ!! മല്‍സരിക്കാത്തതിന് കാരണം ഇതാണ്, സിനിമ ബഹിഷ്‌കരിക്കുമെന്ന് ഫാന്‍സ്

കേന്ദ്രത്തെ അടപടലം പൂട്ടി കോണ്‍ഗ്രസ് സര്‍ക്കാര്‍; കാവല്‍ക്കാരന്‍ ജാഗ്രതയിലെന്ന് മോദി, വേറിട്ട നീക്കംകേന്ദ്രത്തെ അടപടലം പൂട്ടി കോണ്‍ഗ്രസ് സര്‍ക്കാര്‍; കാവല്‍ക്കാരന്‍ ജാഗ്രതയിലെന്ന് മോദി, വേറിട്ട നീക്കം

English summary
PM Narendra Modi likely to pick Tamil Nadu for 2nd seat this election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X