കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് രണ്ട് ചോദ്യം മാത്രം!! വേറിട്ട പ്രചാരണം, ആവേശത്തോടെ ജനങ്ങള്‍; പ്രമുഖരും സജീവം

Google Oneindia Malayalam News

ജയ്പൂര്‍: വര്‍ഷങ്ങളായി ബിജെപി ഭരിക്കുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍. ഇത്തവണ കോണ്‍ഗ്രസ് മുന്നേറുമെന്നാണ് പ്രവചനങ്ങള്‍. കാലേകൂട്ടിയുള്ള ഒരുക്കങ്ങളാണ് കോണ്‍ഗ്രസ് രാജസ്ഥാനില്‍ നടത്തുന്നത്. ഈ വര്‍ഷാവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ കുതിപ്പാണ് കോണ്‍ഗ്രസ് നേതാക്കള്‍ ലക്ഷ്യമിടുന്നത്. ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം പ്രവര്‍ത്തകര്‍ക്ക് ആവേശം നല്‍കിയിട്ടുണ്ട്.

തൊട്ടുപിന്നാലെ അവര്‍ പ്രചാരണത്തിന് ഇറങ്ങുകയും ചെയ്തു. രണ്ട് ചോദ്യങ്ങള്‍ മാത്രമാണ് വോട്ടര്‍മാരോട് കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നത്. രാജസ്ഥാന്‍ ഇതുവരെ കണ്ടിട്ടില്ലാത്ത, വേറിട്ട പ്രചാരണ രീതിയാണ് തങ്ങള്‍ നടത്തുന്നതെന്ന് നേതാക്കള്‍ പറയുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

 തുടര്‍ച്ചയായ തിരഞ്ഞെടുപ്പുകള്‍

തുടര്‍ച്ചയായ തിരഞ്ഞെടുപ്പുകള്‍

പഞ്ചാബില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞു. ഇനി അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നത്. തൊട്ടുപിന്നാലെ ലോക്‌സഭാ തിരഞ്ഞെടുപ്പും വരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലും അനുകൂല തരംഗമുണ്ടാകും. പക്ഷേ, ഒരു പ്രധാന വെല്ലുവിളി കോണ്‍ഗ്രസ് നേരിടുന്നു.

വെല്ലുവിളി ഇതാണ്

വെല്ലുവിളി ഇതാണ്

പണമാണ് കോണ്‍ഗ്രസിന് മുന്നിലുള്ള വെല്ലുവിളി. ഇതിന് പരിഹാരം ദേശീയ നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്. ജനങ്ങളില്‍ നിന്ന് നേരിട്ട് പിരിക്കുക. കൂടാതെ സംസ്ഥാനതലത്തില്‍ കോണ്‍ഗ്രസ് പ്രത്യേക തിരഞ്ഞെടുപ്പ് പ്രചാരണ പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്. അങ്ങാടികള്‍ കേന്ദ്രീകരിച്ചും വീടുകള്‍ കേന്ദ്രീകരിച്ചും പ്രവര്‍ത്തിക്കാന്‍ പ്രത്യേക സംഘത്തെ കോണ്‍ഗ്രസ് നിയോഗിച്ചിട്ടുണ്ട്.

 തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍

തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍

അങ്ങാടികളില്‍ ജില്ലാ നേതാക്കളാണ് പ്രചാരണം നടത്തുന്നത്. വീടുകളില്‍ പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിലുള്ള സംഘങ്ങളും. കൂടാതെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ പൊതുപരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്. മുന്‍ മേയര്‍ ജ്യോതി ഖണ്ടല്‍വാലാണ് പാര്‍ട്ടിയുടെ പ്രചാരണം സംബന്ധിച്ച് വിശദമാക്കിയത്.

വോട്ട് മാത്രം പോര

വോട്ട് മാത്രം പോര

രാംഗഞ്ച് മാര്‍ക്കറ്റിലാണ് കോണ്‍ഗ്രസ് പുതിയ പ്രചാരണത്തിന് തുടക്കമിട്ടത്. ജ്യോതി ഖണ്ടല്‍വാലിന്റെ നേതൃത്വത്തിലായിരുന്നു പ്രചാരണം. വോട്ട് മാത്രം പോര, നോട്ട് കൂടി വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. പണം പിരിക്കുന്നതിന് പ്രത്യേക ഓണ്‍ലൈന്‍ ദൗത്യം തുടങ്ങിയതിന് പിന്നാലെയാണ് നേരിട്ട് ജനങ്ങളെ സമീപിച്ചിരിക്കുന്നത്. ഫണ്ട് പിരിവാണ് ആദ്യ റൗണ്ടില്‍ നടക്കുന്നതെന്ന് ജ്യോതി പറയുന്നു.

 ഒരു നോട്ട്, കുടുംബത്തിന്റെ വോട്ട്

ഒരു നോട്ട്, കുടുംബത്തിന്റെ വോട്ട്

ഒരു നോട്ട്, കുടുംബത്തിന്റെ വോട്ട് ഇതാണ് കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുന്ന പ്രചാരണ തലക്കെട്ട്. വ്യാപാരികളുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ജ്യോതി പാര്‍ട്ടി നിലപാടുകള്‍ വിശദീകരിച്ചു. കൂടെയാണ് ഫണ്ട് പിരിവ് നടക്കുന്നത്. നോട്ടും വോട്ടും കോണ്‍ഗ്രസിന് വേണമെന്ന് വ്യാപാരികളോട് ആവശ്യപ്പെട്ടു. മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് നേതാക്കള്‍ പറയുന്നു.

കൂടെ സോഷ്യല്‍ മീഡിയയും

കൂടെ സോഷ്യല്‍ മീഡിയയും

കിസാന്‍പോളില്‍ നിന്ന് മല്‍സരിക്കാന്‍ സാധ്യതയുള്ള വ്യക്തിയാണ് ജ്യോതി ഖണ്ടല്‍വാല്‍. അതുകൊണ്ടുതന്നെയാണ് ഇവരുടെ നേതൃത്വത്തില്‍ പ്രചാരണവും ഫണ്ട് പിരിവും പാര്‍ട്ടി നിര്‍ദേശിച്ചത്. ജനകീയ മുഖമുണ്ടാക്കുകയാണ് ലക്ഷ്യം. കൂടെ സോഷ്യല്‍ മീഡിയ പ്രചാരണവും കൊഴുക്കുന്നുണ്ട്. എല്ലാ മണ്ഡലങ്ങളിലും മല്‍സരിക്കാന്‍ സാധ്യതയുള്ളവര്‍ തന്നെയാണ് ഫണ്ട്് പിരിവിനും നേതൃത്വം നല്‍കുന്നത്.

 വെള്ളി നാണയം കൊടുത്തു

വെള്ളി നാണയം കൊടുത്തു

രാജസ്ഥാന്‍ കോണ്‍ഗ്രസിലെ ജനറല്‍ സെക്രട്ടറി കൂടിയാണ് ജ്യോതി. ഒട്ടേറെ പ്രാദേശിക നേതാക്കള്‍ക്കൊപ്പമാണ് അവര്‍ പ്രചാരണത്തിന് എത്തുന്നത്. വ്യാപാരികള്‍ വെള്ളി നാണയം കൊടുത്താണ് ഫണ്ട് പിരിവിന് തുടക്കമിട്ടത്. ബിജെപിയെ നേരിടാന്‍ പണം വേണമെന്ന് പ്രത്യക്ഷത്തില്‍ ചോദിക്കുകയാണ് കോണ്‍ഗ്രസ്. സമാനമായ പ്രചാരണം മുമ്പ് രാജസ്ഥാനില്‍ നടന്നിട്ടില്ല.

തുടര്‍ച്ചയായ ആഘോഷങ്ങള്‍

തുടര്‍ച്ചയായ ആഘോഷങ്ങള്‍

കോണ്‍ഗ്രസ് നേതാക്കളുടെ സ്വകാര്യ ആഘോഷങ്ങള്‍, ജന്മദിനം, നാട്ടിലെ പ്രമാണിമാരെ ആദരിക്കല്‍, ക്ലബ്ബുകളുടെ പരിപാടികള്‍ എന്നിവയിലെല്ലാം കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെടുന്നു. എല്ലാം പൊതുപരിപാടികളായി നടത്തുകയും വന്‍ ആഘോഷമാക്കുകയുമാണ്. ജനങ്ങളുമായി കൂടുതല്‍ ഇടപെടാനുള്ള അവസരം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

വിവാദ വിഷയങ്ങള്‍

വിവാദ വിഷയങ്ങള്‍

സംസ്ഥാന കോണ്‍ഗ്രസ് ഉപാധ്യക്ഷനായ രാജീവ് അറോറയുടെ ജന്‍മദിനാഘോഷം ആദര്‍ശ് നഗറില്‍ വച്ചാണ് നടന്നത്. ഒട്ടേറെ ജനങ്ങള്‍ പങ്കെടുത്തു. ഇതിനെല്ലാം പുറമെയാണ് സോഷ്യല്‍ മീഡിയ പ്രചാരണം. ബിജെപിക്കെതിരായ ഓരോ വിഷയങ്ങളും തുടര്‍ച്ചയായി ചര്‍ച്ചയാക്കുകയാണ് ചെയ്യുന്നത്.

ബിജെപി പ്രതിരോധത്തില്‍

ബിജെപി പ്രതിരോധത്തില്‍

സോഷ്യല്‍ മീഡിയ പ്രചാരണത്തിന് പ്രധാന നേതാക്കള്‍ വരെ പങ്കാളിയാകുന്നുണ്ട്. മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. റാഫേല്‍ വിമാന ഇടപാടാണ് അദ്ദേഹത്തിന്റെ പ്രധാന വിഷയം. ബിജെപി പ്രതിരോധത്തിലാകുന്ന വിഷയങ്ങള്‍ ചര്‍ച്ചയാക്കുകയാണ് കോണ്‍ഗ്രസ്.

ബിജെപിയുടെ തമ്മിലടി വീഡിയോ

ബിജെപിയുടെ തമ്മിലടി വീഡിയോ

കഴിഞ്ഞദിവസം ബിജെപി നേതാക്കള്‍ പങ്കെടുത്ത പൊതുപരിപാടിയില്‍ പരസ്യമായി നേതാക്കള്‍ തമ്മിലടിച്ചിരുന്നു. മുഖ്യമന്ത്രി വസുന്ദര രാജെ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു സംഘര്‍ഷം. നേതാക്കളുടെ സാന്നിധ്യത്തില്‍ ഏറ്റുമുട്ടുന്ന ബിജെപി പ്രവര്‍ത്തകര്‍ എന്ന അടിക്കുറിപ്പോടെ വീഡിയോകളും ചിത്രങ്ങളും കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നുണ്ട്.

സൗദിയുടെ നിര്‍ണായക തീരുമാനം ഇന്ന്; ഉറ്റുനോക്കി ഇന്ത്യ, അനുകൂലമായില്ലെങ്കില്‍ വന്‍ തിരിച്ചടി!!സൗദിയുടെ നിര്‍ണായക തീരുമാനം ഇന്ന്; ഉറ്റുനോക്കി ഇന്ത്യ, അനുകൂലമായില്ലെങ്കില്‍ വന്‍ തിരിച്ചടി!!

English summary
Rajasthan: Congress candidates woo voters in a whole new way
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X