കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയ്റ്റ്‌ലിയുടെ വരുമാനത്തില്‍ അഞ്ചിരട്ടി വര്‍ധന, ആപ്പ് പറയുന്നതില്‍ കാര്യമുണ്ടോ?

  • By Kishor
Google Oneindia Malayalam News

ദില്ലി: അരുണ്‍ ജയ്റ്റ്‌ലി രാജ്യസഭാംഗമായിരിക്കേയാണ് ആസ്തിയില്‍ അഞ്ചിരട്ടി വര്‍ധനവ് ഉണ്ടായിരിക്കുന്ന എന്ന കാര്യം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് എന്നീ സ്ഥാനത്തിനൊപ്പം ജയ്റ്റ്‌ലി ഡി ഡി സി എയുടെ പ്രസിഡണ്ടുമായിരുന്നു. ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡണ്ടായിരുന്ന 13 വര്‍ഷങ്ങളില്‍ ഏതാണ്ട് 90 കോടിയുടെ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ട് എന്നാണ് ദില്ലി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടി ആരോപിക്കുന്നത്.

2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റെങ്കിലും മോദി സര്‍ക്കാരിലെ രണ്ട് പ്രധാന വകുപ്പുകള്‍ അരുണ്‍ ജയ്റ്റ്‌ലിക്ക് കിട്ടി. പ്രതിരോധവും സാമ്പത്തികവും. 2014 മെയ് മാസം വരെയുള്ള കണക്കുകള്‍ പ്രകാരം ജയ്റ്റ്‌ലി മോദി സര്‍ക്കാരിലെ ഏറ്റവും സമ്പന്നനായ മന്ത്രിയായിരുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ആഡംബര കാറുകളും ബംഗ്ലാവുകളും അടക്കം 110 കോടിയുടെ ആസ്തിയാണ് ജയ്റ്റ്‌ലി സത്യവാങ്മൂലത്തില്‍ കാട്ടിയത്.

arun-jaitley

1999 മുതല്‍ 2013 വരെ അരുണ്‍ ജെയ്റ്റ്‌ലി ഡല്‍ഹി ആന്‍ഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ടായിരുന്ന കാലത്താണ് തട്ടിപ്പുകള്‍ നടന്നത് എന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം. ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുക്കാന്‍ വേണ്ടിയാണത്രെ സി ബി ഐ ദില്ലി സെക്രട്ടേറിയറ്റില്‍ റെയ്ഡ് നടത്തിയത് തന്നെ. കേന്ദ്രം സി ബി ഐയെ ഉപയോഗിച്ച് അരുണ്‍ ജയ്റ്റ്‌ലിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നു എന്ന ഗുരുതരമായ ആരോപണമാണ് ആപ്പ് ഉയര്‍ത്തുന്നത്.

മന്ത്രിസ്ഥാനമൊഴിഞ്ഞ് അരുണ്‍ ജെയ്റ്റ്‌ലി അന്വേഷണത്തെ നേരിടണം എന്നാണ് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നത്. അരുണ്‍ ജയ്റ്റ്‌ലിയുടെ വരുമാനത്തില്‍ ഉണ്ടായ വര്‍ധനവും ആം ആദ്മി പാര്‍ട്ടി ഉയര്‍ത്തുന്ന ആരോപണവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിച്ച് തന്നെ അറിയേണ്ടതാണ്. അതേസമയം ആരോപിക്കപ്പെടുന്നത് പോലെ ഒരു അഴിമതിയും നടന്നിട്ടില്ല എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് അരുണ്‍ ജയ്റ്റ്‌ലി.

English summary
Report says there is a 5-fold rise in BJP leader Arun Jaitley's assets.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X