കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വത്തുവകകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കല്‍ ഉടന്‍ യാഥാര്‍ത്ഥ്യമായേക്കും

  • By Desk
Google Oneindia Malayalam News

ദില്ലി: ആധാര്‍ കാര്‍ഡ് സ്വത്തുവകകളുമായി ബന്ധിപ്പിക്കുന്നത് ഉടന്‍ യാഥാര്‍ഥ്യമായേക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 2-3 വര്‍ഷമായി നടക്കുന്ന ചര്‍ച്ചകള്‍ വരുംദിവസങ്ങളില്‍ യാഥാര്‍ഥ്യമായേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആധാര്‍ സ്വത്തുമായി ബന്ധിപ്പിക്കുന്നത് നിര്‍ബന്ധിതമാക്കാനുള്ള നടപടികളുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ അത് കള്ളപ്പണത്തിനും കള്ളപ്പണം വെളുപ്പിക്കലിനും വലിയൊരു തിരിച്ചടിയായിരിക്കും. 2016 നവംബറില്‍ പ്രഖ്യാപിച്ച നോട്ട് നിരോധനമായിരുന്നു മോദി സര്‍ക്കാരിന്റെ ആദ്യത്തെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്.

ശിവസേനയും കോൺഗ്രസും എൻസിപിയും നടന്ന് കയറുന്നത് അമിത് ഷാ ഒരുക്കിയ ചക്രവ്യൂഹത്തിലേക്ക്! ഇത് തന്ത്രംശിവസേനയും കോൺഗ്രസും എൻസിപിയും നടന്ന് കയറുന്നത് അമിത് ഷാ ഒരുക്കിയ ചക്രവ്യൂഹത്തിലേക്ക്! ഇത് തന്ത്രം

2014 ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം, കള്ളപ്പണത്തിനെതിരായ പോരാട്ടം ശക്തമാക്കി. റിയല്‍ എസ്‌റ്റേറ്റ് മേഖലയെയാണ് നോട്ട്‌ നിരോധനം ഏറ്റവും കൂടുതല്‍ ബാധിച്ചത്. ഈ മേഖലയിലേക്ക് കള്ളപ്പണം ഒഴുകുന്നത് നിലച്ചതോടെ സ്വത്തുക്കൾക്കുള്ള വില കുറയുകയും സ്വത്തിന്റെ മൂല്യം നശിക്കുകയും ചെയ്തത് സാമ്പത്തിക മാന്ദ്യത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ്. പ്രോപ്പര്‍ട്ടി വിലയിലുണ്ടായ ഇടിവ് കള്ളപ്പണത്തിന്റെ ഉത്പാദനത്തെ നിയന്ത്രിക്കുകയും സ്വത്തുക്കള്‍ ജനങ്ങള്‍ക്ക് വാങ്ങാവുന്ന തരത്തിലാകുകയും ചെയ്തു. പ്രത്യേകിച്ച് 2022ഓടെ എല്ലാവര്‍ക്കും ഭവനം എന്ന ലക്ഷ്യത്തിന് മുതല്‍ക്കൂട്ടായി ഈ നീക്കം മാറും. ആധാറിനെ സ്വത്തുമായി ബന്ധിപ്പിക്കുന്നതിന് ഒരു നിയമം കൊണ്ടുവരുന്നതിന്റെ അവസാന ഘട്ടത്തിലാണ് സര്‍ക്കാര്‍ എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

realestate-157

ഈ നടപടി യാഥാര്‍ത്ഥ്യമാകുകയാണെങ്കില്‍ ബിനാമി ഇടപാടുകള്‍ ഇല്ലാതാകുകയും സുതാര്യത വര്‍ദ്ധിക്കുകയും ആളുകള്‍ക്ക് സ്വത്തുകള്‍ വാങ്ങുന്നത് എളുപ്പമാകുകയും ചെയ്യും. മാത്രമല്ല വലിയ തോതില്‍ നികുതി അടക്കേണ്ടി വരുന്നതിനാല്‍ സ്വത്തുക്കള്‍ പണമാക്കി മാറ്റാന്‍ പ്രാരംഭത്തില്‍ ഒരു തിരക്കുണ്ടാക്കും. ആധാര്‍ സ്വത്ത് ഉടമസ്ഥാവകാശവുമായി ബന്ധിപ്പിക്കുന്നത് വഴി കള്ളപ്പണം ഇല്ലാതാക്കാനും റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വഞ്ചന ഇല്ലാതാക്കാനും കഴിയുമെന്ന് നരേഡ്‌കോ മഹാരാഷ്ട്ര പ്രസിഡന്റ് രാജന്‍ ബന്ദേല്‍ക്കര്‍ അടുത്തിടെ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

മാത്രമല്ല സ്വത്തുക്കളില്‍ ബിനാമി നിക്ഷേപം നടത്തിയവര്‍ നിക്ഷേപം പിന്‍വലിക്കാന്‍ തിരക്കുകൂട്ടും. എന്നിരുന്നാലും, ഇടപാടുകള്‍ എളുപ്പമാക്കുന്നതിനും പണം നല്‍കുന്നതിനും ഇത് സഹായകമാകും. മെച്ചപ്പെട്ട സുതാര്യത കാരണം ഭവനവായ്പ, സ്വത്ത് ഇടപാട്, വില്‍പ്പന അല്ലെങ്കില്‍ സ്വത്ത് വാങ്ങല്‍ തുടങ്ങിയവ ആധാര്‍-പ്രോപ്പര്‍ട്ടി ലിങ്കേജ് എളുപ്പമാക്കുന്നു. അതേസമയം ലിങ്കിംഗ് പ്രക്രിയ പൂര്‍ത്തിയാകാന്‍ സമയമെടുക്കുന്നതിനാല്‍, പ്രോപ്പര്‍ട്ടി ഉടമകള്‍ക്ക് സര്‍ക്കാര്‍ മതിയായ സമയം നല്‍കണമെന്നും ബന്ദേല്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.


ആധാര്‍ നമ്പറിനെ പ്രോപ്പര്‍ട്ടി ഉടമസ്ഥാവകാശവുമായി ബന്ധിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശം റെസിഡന്‍ഷ്യല്‍ വിഭാഗത്തിന് അനുകൂലവും സ്വാഗതാര്‍ഹമായ നീക്കവുമാണെന്ന് നഹര്‍ ഗ്രൂപ്പ് വൈസ് ചെയര്‍പേഴ്സണും നരേഡ്കോ (മഹാരാഷ്ട്ര) വൈസ് പ്രസിഡന്റുമായ മഞ്ജു യാഗ്‌നിക് പറഞ്ഞു. കാരണം പുതിയ നടപടി ഈ വിഭാഗത്തിന് കൂടുതല്‍ വിശ്വാസ്യതയും സുതാര്യതയും നല്‍കും. അതില്‍ നിന്ന് കൂടുതല്‍ പ്രയോജനം ലഭിക്കും, കാരണം ഇത് അവരുടെ ഇടപാടുകളില്‍ സുരക്ഷിതത്വബോധം നല്‍കുന്നു. മറുവശത്ത്, റെസിഡന്‍ഷ്യല്‍ മേഖലയില്‍ ദീര്‍ഘകാലത്തേക്ക് പ്രധാനപ്പെട്ട നിക്ഷേപം നടത്താന്‍ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുമെന്നും ഇത് വിപണിയില്‍ മികച്ച രീതിയില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
Report says Mandatory linking of Aadhaar to property transaction could be a reality soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X