Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്റ്റാലിന്‍ അന്ന് നോ പറഞ്ഞു... റാവു വീണ്ടുമെത്തി; 'കൈ' വിടുമോ ഡിഎംകെ... പുതിയ സഖ്യനീക്കം

ചെന്നൈ: ബിജെപിയെയും കോണ്‍ഗ്രസിനെയും ഒരുപോലെ എതിര്‍ക്കുന്ന വ്യക്തിയാണ് തെലങ്കാന മുഖ്യമന്ത്രി എസ് ചന്ദ്രശേഖര റാവു എന്ന കെസിആര്‍. ഇടക്കാലത്ത് ബിജെപിയുമായി അടുപ്പം കാണിച്ചിരുന്നെങ്കിലും തെലങ്കാനയില്‍ ബിജെപി മുന്നേറ്റം തുടങ്ങിയതോടെ കെസിആര്‍ നിലപാട് മാറ്റി. എന്തുവില കൊടുത്തും ബിജെപി കേന്ദ്രത്തില്‍ നിന്ന് താഴെയിറക്കണമെന്നാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നിലപാട്.

കഴിഞ്ഞ ദിവസം തമിഴ്‌നാട് സന്ദര്‍ശിച്ച വേളയില്‍ കെസിആര്‍ മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ വീട്ടിലുമെത്തി. പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തുവെന്നാണ് വാര്‍ത്തകള്‍. സമാനമായ ഒരു കൂടിക്കാഴ്ച 2018ലും നടന്നിരുന്നു. അന്ന് മുഖം തിരിച്ച സ്റ്റാലിന്‍ ഇത്തവണ നിലപാട് മാറ്റുമോ എന്നാണ് ഉയരുന്ന ചോദ്യം. വിശദാംശങ്ങള്‍ ഇങ്ങനെ...

1

തമിഴ്‌നാട്ടിലെ ശ്രീരംഗത്തുള്ള പ്രശസ്തമായ ശ്രീരംഗനാഥ സ്വാമി ക്ഷേത്രത്തില്‍ വാര്‍ഷിക വൈകുണ്ഠ ഏകാദശി മഹോല്‍സവം നടക്കുകയാണ്. ഇതിന് വേണ്ടി കുടുംബത്തോടൊപ്പമാണ് കെസിആര്‍ ചെന്നൈയിലെത്തിയത്. എംകെ സ്റ്റാലിന്റെ വീട്ടിലെത്തിയ കെസിആര്‍ അര മണിക്കൂറിലധികം ചര്‍ച്ച നടത്തി. ഇതാണ് പലതരത്തിലുള്ള കിംവദന്തികള്‍ക്കും കാരണമായിരിക്കുന്നത്.

2

കെസിആറിന് പുറമെ ഭാര്യ ശോഭ, ടിആര്‍എസ് വര്‍ക്കിങ് പ്രസിഡന്റും മന്ത്രിയുമായ മകന്‍ കെടി രാമറാവു, അദ്ദേഹത്തിന്റെ ഭാര്യ, രണ്ടു മക്കള്‍ തുടങ്ങി കുടുംബസമേതമാണ് ചെന്നൈയിലെത്തിയത്. സൗഹൃദ സന്ദര്‍ശനം എന്നാണ് കെസിആര്‍ പ്രതികരിച്ചതെങ്കിലും രണ്ടു മുഖ്യമന്ത്രിമാരും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ പ്രധാന വിഷയം രാഷ്ട്രീയമാണെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍.

3

2024 ലക്ഷ്യമിട്ട് ബിജെപിക്കെതിരെ ശക്തായ സഖ്യം രൂപപ്പെടുത്തണമെന്ന് അഭിപ്രായമുള്ള വ്യക്തിയാണ് കെസിആര്‍. എംകെ സ്റ്റാലിനാകട്ടെ നേരത്തെ ബിജെപിക്കെതിരെ നിലപാടെടുക്കുന്ന വ്യക്തിയുമാണ്. ദക്ഷിണേന്ത്യയില്‍ നിന്ന് ശക്തമായ ഒരുക്കം വേണമെന്ന് കെസിആര്‍ അഭിപ്രായപ്പെട്ടിരുന്നു. സമാന ചിന്താഗതിക്കാരായ പ്രാദേശിക പാര്‍ട്ടികളെ കൂടെ നിര്‍ത്തണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

4

എംകെ സ്റ്റാലിന്‍, പിണറായി വിജയന്‍, മമത ബാനര്‍ജി, ശരദ് പവാര്‍ തുടങ്ങിയ നേതാക്കളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനാണ് കെസിആറിന്റെ ആലോചന എന്നറിയുന്നു. ഇക്കൂട്ടത്തിലേക്ക് ആന്ധ്രയിലെ ജഗന്‍മോഹന്‍ റെഡ്ഡിയെ കൂടി എത്തിച്ചാല്‍ നേട്ടമാകുമെന്ന അഭിപ്രായം നേരത്തെ ഉയര്‍ന്നിരുന്നെങ്കലും ജഗന്‍ മനസ് തുറന്നിട്ടില്ല. പലപ്പോഴും നരേന്ദ്ര മോദി സര്‍ക്കാരിന് അനുകൂലമായ നിലപാട് സ്വീകരിച്ച വ്യക്തിയാണ് ജഗന്‍.

5

തെലങ്കാനയില്‍ ബിജെപി പ്രധാന പ്രതിപക്ഷത്തിന്റെ റോളിലേക്ക് വളരുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വോട്ട് വര്‍ധിച്ചത് ഇതിന്റെ സൂചനയാണ്. ഈ സാഹചര്യത്തിലാണ് ബിജെപിക്കെതിരായ നീക്കത്തിന് കെസിആര്‍ ഇറങ്ങുന്നത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പും കെസിആര്‍ സമാനമായ നീക്കം നടത്തിയിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല.

6

2018ല്‍ ഡിഎംകെയുടെ വര്‍ക്കിങ് പ്രസിഡന്റായിരുന്നു എംകെ സ്റ്റാലിന്‍. അന്ന് കെസിആര്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തുകയും ബിജെപി-കോണ്‍ഗ്രസ് വിരുദ്ധ ചേരി രൂപീകരിക്കാന്‍ ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സ്റ്റാലിന്‍ അന്ന് തയ്യാറായില്ലെന്ന് മാത്രമല്ല, യുപിഎ സഖ്യത്തിനൊപ്പം നില്‍ക്കുകയും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ കെസിആര്‍ അന്ന് പിന്‍വാങ്ങുകയാണ് ചെയ്തത്.

സ്വിം സ്യൂട്ടില്‍ ഞെട്ടിച്ച് ഫറ ഷിബ്‌ല; എന്റെ ശരീരത്തിന് വിലയിടാന്‍ വരരുത്... ചിത്രങ്ങള്‍

7

ബിജെപിക്കെതിരെ ദേശീയതലത്തില്‍ പല സഖ്യരൂപീകരണവും നടക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലും മമത ബാനര്‍ജിയുടെ നേതൃത്വത്തിലും ഇപ്പോള്‍ കെസിആറിന്റെ നേതൃത്വത്തിലും. ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെയും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികിന്റെയും നിലപാടുകള്‍ ഇക്കാര്യത്തില്‍ നിര്‍ണായകമായിരിക്കും. ഈ രണ്ട് നേതാക്കളും പലപ്പോഴും മോദി സര്‍ക്കാരിന്റെ പിന്തുണച്ചവരാണ് എന്ന് മാത്രമല്ല, പാര്‍ലമെന്റില്‍ സ്വാധീനമുള്ളവരുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+