കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിപ്പോ നിരക്ക് വീണ്ടും കൂട്ടി റിസര്‍വ് ബാങ്ക്; പലിശ നിരക്ക് ഉയരും

Google Oneindia Malayalam News

ന്യൂദല്‍ഹി: റിപ്പോ നിരക്ക് വര്‍ധിപ്പിച്ച് റിസര്‍വ് ബാങ്ക്. 0.50 ശതമാനം ആയാണ് റിപ്പോ നിരക്ക് വര്‍ധിപ്പിച്ചത്. ഇതോടെ, ബാങ്കുകള്‍ക്ക് ഹ്രസ്വ കാലയളവില്‍ നല്‍കുന്ന വായ്പയായ റിപ്പോ 5.90 ശതമാനമായി ഉയര്‍ന്നു. മാത്രമല്ല 2022 - 23 സാമ്പത്തിക വര്‍ഷത്തെ പ്രതീക്ഷിത വളര്‍ച്ച 7.2 ശതമാനത്തില്‍ നിന്ന് ഏഴ് ശതമാനമായി കുറച്ചതായും റിസര്‍വ് ബാങ്ക് അറിയിച്ചു.

റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് വാര്‍ത്തസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ആര്‍ ബി ഐയില്‍ നിന്നുള്ള മൂന്ന് അംഗങ്ങളും പുറത്തുള്ള മൂന്ന് അംഗങ്ങളും അടങ്ങുന്ന മോണിറ്ററി പോളിസി കമ്മിറ്റി (എം പി സി) ആറില്‍ അഞ്ച് ഭൂരിപക്ഷത്തോടെ ആണ് തീരുമാനം കൈക്കൊണ്ടത്. ഇത് തുടര്‍ച്ചയായ നാലാം തവണയാണ് റിപ്പോ നിരക്ക് വര്‍ധിപ്പിക്കുന്നത്.

Ddsa

മെയ് മാസത്തില്‍ 40 ബേസിസ് പോയിന്റ്, ജൂണ്‍, ആഗസ്ത് മാസങ്ങളില്‍ 50 ബേസിസ് പോയിന്റ് വീതവും വര്‍ധിപ്പിച്ചിരുന്നു. വിപണിയിലെ പണ ലഭ്യത നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മാര്‍ജിനല്‍ സ്റ്റാന്‍ഡിങ് ഫെസിലിറ്റി (എം എസ് എഫ്) 5.65 ശതമാനത്തില്‍ നിന്ന് 6.15 ശതമാനമായും സ്റ്റാന്‍ഡിങ് ഡെപ്പോസിറ്റ് ഫെസിലിറ്റി (എസ് ഡി എഫ്) നിരക്ക് 5.15 ശതമാനത്തില്‍ നിന്ന് 5.65 ശതമാനമായും ഉയര്‍ത്തിയിട്ടുണ്ട്.

ടിക്കറ്റ് നിരക്കില്‍ വന്‍ കിഴിവുമായി എയര്‍ ഇന്ത്യ!!; മറ്റാരും നല്‍കാത്ത ഓഫറെന്ന് വിമാനക്കമ്പനിടിക്കറ്റ് നിരക്കില്‍ വന്‍ കിഴിവുമായി എയര്‍ ഇന്ത്യ!!; മറ്റാരും നല്‍കാത്ത ഓഫറെന്ന് വിമാനക്കമ്പനി

നടപ്പ് വര്‍ഷത്ത രണ്ടാം പാദത്തില്‍ 6.3 ശതമാനമാണ് വളര്‍ച്ച. മൂന്നാം പാദത്തില്‍ 4.6 ശതമാനവും നാലാം പാദത്തില്‍ 4.6ശതാനവും വളര്‍ച്ച പ്രതീക്ഷിക്കുന്നുണ്ട്. അടുത്ത സാമ്പത്തിക വര്‍ഷം ആദ്യപാദത്തില്‍ ജി ഡി പി 7.2 ശതമാനമായി ഉയരും എന്നാണ് ആര്‍ ബി ഐയുടെ വിലയിരുത്തല്‍.

'ഇത് ആരാണ് തുടങ്ങിവെച്ചത് എന്ന് വ്യക്തമായറിയാം... അത് തല്ലിക്കെടുത്തിയേ തീരൂ...' പ്രകാശ് ബാരെ'ഇത് ആരാണ് തുടങ്ങിവെച്ചത് എന്ന് വ്യക്തമായറിയാം... അത് തല്ലിക്കെടുത്തിയേ തീരൂ...' പ്രകാശ് ബാരെ

പണപ്പെരുപ്പ സമ്മര്‍ദങ്ങള്‍, ഉക്രെയ്ന്‍ സംഘര്‍ഷം, വലിയ സമ്പദ്വ്യവസ്ഥകളിലെ സൂക്ഷ്മ സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ തുടങ്ങിയ ഘടകങ്ങളാണ് വര്‍ധനവ് അനിവാര്യമാക്കിയതെന്ന് എന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. നടപ്പ് വര്‍ഷത്തെ പണപ്പെരുപ്പ അനുമാനം 6.7 ശതമാനമായി നിലനിര്‍ത്തിയിരിക്കുകയാണ്.

ഗുജറാത്ത് അടക്കം മൂന്ന് സംസ്ഥാനങ്ങളിലേക്ക് പോകരുത്; പൗരന്‍മാരോട് കാനഡഗുജറാത്ത് അടക്കം മൂന്ന് സംസ്ഥാനങ്ങളിലേക്ക് പോകരുത്; പൗരന്‍മാരോട് കാനഡ

അതേസമയം അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തോടെ പണപ്പെരുപ്പം അഞ്ച് ശതമാനമായി കുറയാന്‍ സാധ്യതയുണ്ട് എന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ വ്യക്തമാക്കി. അമേരിക്ക ഉള്‍പ്പടെയുള്ള വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളും തുടര്‍ച്ചയായി നിരക്ക് വര്‍ധിപ്പിച്ച് കൊണ്ടിരിക്കുകയാണ്.

English summary
Reserve Bank of India hiked its key lending rate by 50 basis points to 5.90 per cent
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X