• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആരെയും വേദനിപ്പിക്കാനില്ല, നടത്തിയത് 200% സത്യസന്ധമായ പരീക്ഷണങ്ങൾ: വിമർശനങ്ങൾക്ക് ഭാരത് ബയോടെകിന്റെ മറുപടി

ദില്ലി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്തിട്ടുള്ള കൊറോണ വൈറസ് വാക്സിൻ കോവാക്സിനെതിരെയുള്ള ആരോപണങ്ങൾക്ക് മറുപടി നൽകി ഭാരത് ബയോടെക് സ്ഥാപകൻ ഡോ. കൃഷ്ണ എല്ല. മൂന്നാംഘട്ട പരീക്ഷണം പൂർത്തിയായിട്ടില്ലാത്ത കൊവിഡ് വാക്സിന് ഡിസിജിഎ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയതിന് പിന്നാലെ ഉയർന്നിട്ടുള്ള ആരോപണങ്ങൾക്ക് മറുപടിയുമായാണ് ഭാരത് ബയോടെക്കിന്റെ ചെയർമാൻ കൂടിയായ അദ്ദേഹം രംഗത്തെത്തിയിട്ടുള്ളത്. ഒരു മണിക്കൂർ നീണ്ട വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ഖത്തര്‍-ഈജിപ്ത് വിമാന സര്‍വീസ് പുനരാരംഭിച്ചേക്കും; പ്രസിഡന്റ് തയ്യാറായി എന്ന് റിപ്പോര്‍ട്ട്

2019 ലെ ന്യൂ ഡ്രഗ്, ക്ലിനിക്കൽ ട്രയൽ റൂൾസ് അനുസരിച്ച്, ശക്തമായ സുരക്ഷ, ഇമ്യൂണോജെനിസിറ്റി ഡാറ്റ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഭാരത് ബയോടെക് കോവാക്സിന് അനുമതി തേടിയതായിട്ടുള്ളതെന്നും തങ്ങൾക്കെതിരെ ഉയർന്ന വിമർശനങ്ങൾ തള്ളിക്കളഞ്ഞുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.

വാക്സിൻ പരീക്ഷണത്തിൽ ആരെയും കബളിപ്പിക്കാൻ ആഗ്രഹിക്കാത്തതിനാൽ കമ്പനി ഇടക്കാല ഫലപ്രാപ്തി വിശകലനം ചെയ്തിട്ടില്ല. വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം അടുത്ത കുറച്ച് ദിവസങ്ങൾക്കുള്ളിൽ നടക്കും. 6000 ഓളം പേരാണ് ഈ ഘട്ടത്തിൽ പരീക്ഷണത്തിൽ പങ്കാളികളാവുന്നത്. ഇപ്പോൾ പങ്കെടുക്കുന്ന എല്ലാവർക്കും ഫെബ്രുവരിയിൽ രണ്ടാമത്തെ ഡോസും ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ സബ്ജക്റ്റ് എക്സ്പെർട്ട് കമ്മിറ്റിയാണ് ശനിയാഴ്ച (എസ്ഇസി) കോവാക്സിൻ നിയന്ത്രിത അടിയന്തര ഉപയോഗത്തിനായി ശുപാർശ ചെയ്തുത്. ഇതിന് പിന്നാലെയാണ് ഞായറാഴ്ച ഡിസിജിഎ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയത്.

രണ്ടാം ഘട്ട സുരക്ഷയുടെയും ഇമ്യൂണോജെനിസിറ്റി ഡാറ്റയുടെയും അടിസ്ഥാനത്തിൽ ലൈസൻസിനായി അപേക്ഷിക്കാൻ സിഡിസ്‌കോ നിയമപ്രകാരം ഞങ്ങൾക്ക് അവസരം നൽകിയിട്ടുണ്ട്. ഫലപ്രാപ്തി സംബന്ധിച്ച വിവരങ്ങൾ മാർച്ചോടെ തയ്യാറാകുമെന്നും "ഫലപ്രാപ്തി സംബന്ധിച്ച വിവരങ്ങൾക്ക് വേണ്ടി കമ്പനി എന്തുകൊണ്ട് കാത്തിരുന്നില്ല എന്ന ചോദ്യങ്ങൾക്ക് മറുപടിയായി ഡോ. എല്ല വ്യക്തമാക്കി.

വാക്സിൻ പരീക്ഷണത്തിന്റെ രണ്ടാംഘട്ടം ഫലപ്രദമാണെങ്കിൽ പരിമിതമായ വിവരങ്ങൾ വിലയിരുത്തി രാജ്യത്ത് ഗുരുതരവും ജീവന് ഭീഷണിയാവുന്നതുമായ രോഗങ്ങൾക്ക് വേണ്ടി ഉപയോഗിക്കാൻ ഇളവ് നൽകുന്നതാണ് ദി ന്യൂ ഡ്രഗ്സ് ആൻഡ് ക്ലിനിക്കൽ ട്രയൽ റൂൾസ്. ഇത് പ്രകാരം മൂന്നാം ഘട്ട പരീക്ഷണം ഒഴിവാക്കി മരുന്നിന് അടിയന്തര ഉപയോഗത്തിന് അനുമതി നൽകാൻ കഴിയും.

ഭാരത് ബയോടെക് ഇതിനകെ 20 ദശലക്ഷം ഡോസ് കോവാക്സിൻ നിർമിച്ച് ശേഖരിച്ചിട്ടുണ്ടെന്നും ഹൈദരാബാദിലെയും ബെംഗളൂരുവിലെയും നാല് കേന്ദ്രങ്ങളിലായി ഉൽ‌പാദനം 700 ദശലക്ഷം ഡോസായി ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും ഡോ. എല്ല വ്യക്തമാക്കി. നിർമ്മിച്ച 20 ദശലക്ഷം ഡോസുകളിൽ, അഞ്ച് ദശലക്ഷം ബാച്ച് പരിശോധനയ്ക്കായി കസൌലിയിലെ ഗവൺമെന്റ് ലാബിലേക്ക് അയച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Response of Bharat Biotech Top Boss on Critics of Covaxin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X