കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മുവില്‍ നിയന്ത്രണം നീക്കി കേന്ദ്രസര്‍ക്കാര്‍; കശ്മീരില്‍ തുടരും, ആഘോഷത്തിന് ഒരുങ്ങി

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഭാഗികമായി നീക്കി. ജമ്മുവില്‍ നിയന്ത്രണങ്ങള്‍ ഇനിയുണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, കശ്മീരില്‍ നിയന്ത്രണം തുടരും. കുറച്ചുദിവസങ്ങള്‍ കൂടി കശ്മീരില്‍ നിയന്ത്രണം തുടരുമെന്ന് പോലീസ് ഓഫീസര്‍ മുനീര്‍ ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Indiian-army

ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. പ്രതിഷേധത്തിനിടെ ആര്‍ക്കും കാര്യമായ പരിക്കുകള്‍ ഏറ്റിട്ടില്ല. ഘട്ടങ്ങളായി നിയന്ത്രണങ്ങള്‍ നീക്കുമെന്ന് കഴിഞ്ഞദിവസം ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. കശ്മീരിന് നല്‍കിയിരുന്ന പ്രത്യേക അധികാരങ്ങള്‍ ഈ മാസം അഞ്ചിനാണ് കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞത്. ഇതുമായി ബന്ധപ്പെട്ട ബില്ലുകള്‍ പാര്‍ലമെന്റില്‍ പാസാക്കുകയും ചെയ്തു.

ഈ നടപടികള്‍ സ്വീകരിക്കുന്നതിന് ഒരുദിവസം മുമ്പാണ് കശ്മീരില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്. നിരോധനാജ്ഞ പ്രഖ്യാപിക്കുകയും നേതാക്കളെ കരുതല്‍ തടങ്കലിലാക്കുകയുമായിരുന്നു. ജമ്മു കശ്മീരിനെ രണ്ടാക്കി വിഭജിച്ചു. കശ്മീരും ലഡാക്കും. കശ്മീരിനെ നിയമസഭയോട് കൂടി കേന്ദ്രഭരണ പ്രദേശമായിട്ടാണ് വിഭജിച്ചിട്ടുള്ളത്. ലഡാക്കില്‍ നിയമസഭയുണ്ടാകില്ല. കേന്ദ്രത്തിന്റെ നേരിട്ടുള്ള മേല്‍ന്നോട്ടമാകും ഇവിടെ. ദില്ലി മോഡലാകും ഇനി കശ്മീരിന്റെ ഭരണം.

കശ്മീരില്‍ രണ്ടാംദൗത്യത്തിന് അമിത് ഷാ; 15ന് ശ്രീനഗറിലെത്തും, വന്‍ മുന്നൊരുക്കങ്ങളുമായി പോലീസ്കശ്മീരില്‍ രണ്ടാംദൗത്യത്തിന് അമിത് ഷാ; 15ന് ശ്രീനഗറിലെത്തും, വന്‍ മുന്നൊരുക്കങ്ങളുമായി പോലീസ്

ഇതിനെതിരെ ചിലര്‍ പ്രതിഷേധ പ്രകടനങ്ങള്‍ ശ്രീനഗറില്‍ നടത്തിയിരുന്നു. ഇവര്‍ക്ക് നേരെ പോലീസ് പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചു. ഇതില്‍ ചിലര്‍ക്ക് പരിക്കുണ്ട്. ഇവരെ ശ്രീനഗറിലെ ആശുപത്രിയില്‍ ചികില്‍സിക്കുന്നുണ്ടെന്ന് പോലീസ് ഓഫീസര്‍ മുനീര്‍ ഖാന്‍ പറഞ്ഞു. കശ്മീരില്‍ എല്ലായിടങ്ങളിലും സ്വാതന്ത്രദിനം ആഘോഷിക്കുന്നതിനുള്ള ഒരുക്കത്തിലാണ് സുരക്ഷാ വിഭാഗം. ഇതിന് വേണ്ടി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. സുരക്ഷയും ശക്തമാക്കിയിരിക്കുകയാണ്.

English summary
Restrictions In Jammu Lifted, Will Stay In Kashmir: Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X