കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിരമിച്ച ജഡ്ജി സാധാരണക്കാരന്‍ മാത്രം: മന്ത്രി

Google Oneindia Malayalam News

ദില്ലി: ജൂനിയര്‍ അഭിഭാഷകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ സുപ്രിം കോടതി മുന്‍ ജസ്റ്റിസ് എ കെ ഗാംഗുലിക്കെതിരെ ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖര്‍ രംഗത്ത്. വിരമിച്ചുകഴിഞ്ഞാല്‍ ജഡ്ജിമാരും സാധാരണക്കാരെ പോലെയാണെന്നും നിയമം എല്ലാവര്‍ക്കുമുള്ള പോലെ അവര്‍ക്കും ബാധകമാണെന്നും പറഞ്ഞ് കേന്ദ്രമന്ത്രി കപില്‍ സിബലാണ് ഒടുവിലായി ഈ കൂട്ടത്തിലെത്തിയത്.

നേരത്തെ, ജസ്റ്റിസ് എ കെ ഗാംഗുലിക്കെതിരെ നടപടി വേണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ബി ജെ പി സീനിയര്‍ നേതാവും രാജ്യസഭ പ്രതിപക്ഷ നേതാവുമായ അരുണ്‍ ജെയ്റ്റ്ലി തുടങ്ങിയവരും രംഗത്തുവന്നിരുന്നു. സുപ്രീം കോടതി ജഡ്ജിയായിരിക്കേ ഹോട്ടല്‍മുറിയില്‍ വെച്ച് തന്നോട് എ കെ ഗാംഗുലി അപമര്യാദയായി പെരുമാറി എന്നാണ് പെണ്‍കുട്ടിയുടെ പരാതി.

kapil-sibal

റിട്ടയേര്‍ഡ് ജഡ്ജിയാണെന്ന് അറിഞ്ഞുകൊണ്ട്, ഗാംഗുലിക്കെതിരെ അന്വേഷണ കമ്മീഷനെ നിയോഗിച്ച സുപ്രീം കോടതി നടപടിയെയും കേന്ദ്ര നിയമമന്ത്രി കപില്‍ സിബല്‍ ചോദ്യം ചെയ്തു. ഗാംഗുലിക്കെതിരായ ആരോപണങ്ങളെ സമിതി ലാഘവത്തോടെയാണ് കാണുന്നത്. സുപ്രീം കോടതി നിയോഗിച്ച കമ്മീഷന്‍ കേസ് ഒതുക്കിത്തീര്‍ത്ത് ഗാംഗുലിയെ രക്ഷിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നും മന്ത്രി ആരോപിച്ചു.

ജസ്റ്റിസ് എ കെ ഗാംഗുലിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രസിഡണ്ട് പ്രണബ് മുഖര്‍ജിക്ക് കത്തെഴുതിയിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 24 ന് ദില്ലിയിലെ ലെ മെറിഡിയനില്‍ വെച്ചാണ് എ കെ ഗാംഗുലി തന്നോട് മോശമായി പെരുമാറിയതെന്നാണ് പെണ്‍കുട്ടി പറയുന്നത്. അന്നേദിവസം പെണ്‍കുട്ടിയോട് ലൈംഗികച്ചുവയുള്ള പെരുമാറ്റം ഗാംഗുലിയുടെ ഭാഗത്തുനിന്നും ഉണ്ടായതായി അന്വേഷണ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

English summary
Union Minister Kapil Sibal said retired judge should be dealt with like a common man.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X